കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്കെതിരെ വീഡിയോ പുറത്തുവിട്ട് കോണ്‍ഗ്രസ്; പഴയ വീഡിയോ എന്ന് വിശദീകരണവുമായി ബിജെപി

  • By Ajmal
Google Oneindia Malayalam News

ദില്ലി: 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ദേശീയ പാര്‍ട്ടികള്‍ ഇപ്പോഴെ ഒരുക്കും തുടങ്ങിക്കഴിഞ്ഞു. പ്രാധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴില്‍ നടപ്പിലാക്കിയ വികസന നേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്നത്. അതേസമയം പെട്രോള്‍ വില വര്‍ധനവ് ഉള്‍പ്പടേയുള്ള പ്രധാനപ്പെട്ട കാര്യങ്ങളിലടക്കം ബിജെപി സര്‍ക്കാര്‍ കനത്ത പരാജായമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള പ്രതിപക്ഷ കക്ഷികള്‍ തിരഞ്ഞെടുപ്പിനൊരുങ്ങുന്നത്.

തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള രാഷ്ട്രീയ ആക്രമണ-പ്രത്യാക്രമണങ്ങള്‍ പാര്‍ട്ടികള്‍ ഇപ്പോഴെ തുടങ്ങിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായാണ് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം ഒരു വീഡിയോ കോണ്‍ഗ്രസ് പുറത്ത് വിട്ടത്. അതേ തുടര്‍ന്നുള്ള ആരോപണ പ്രത്യാരോപണങ്ങളാണ് ഇപ്പോള്‍ ബി ജെ പിക്കും കോണ്‍ഗ്രസിനും ഇടയില്‍ നടന്നുകൊണ്ടിരിക്കുന്നത്.

വസുന്ധര രാജയ്‌ക്കെതിരെ

വസുന്ധര രാജയ്‌ക്കെതിരെ

കഴിഞ്ഞ ദിവസമായിരുന്നു രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജയ്‌ക്കെതിരെ ജനങ്ങള്‍ മുദ്രാവാക്യം വിളിക്കുക്കയും പ്രതിഷേധിക്കുകയും ചെയ്യുന്ന വീഡിയോ കോണ്‍ഗ്രസ് ട്വീറ്ററിലൂടെ പുറത്ത് വിട്ടത്. ഇതിനെ തുടര്‍ന്ന് കോണ്‍ഗ്രസ്സിനെതിരെ വിമര്‍ശനവുമായി ബിജെപി രംഗത്ത് എത്തുകയായിരുന്നു.

പാര്‍ട്ടി അണികള്‍

പാര്‍ട്ടി അണികള്‍

ശനിയാഴ്ച്ച ജയ്പൂരില്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ മുഖ്യമന്ത്രി വസുന്ധര രാജയക്കെതിരെ പാര്‍ട്ടി അണികള്‍ നടത്തിയ പ്രതിഷേധം എന്ന നിലയിലായിരുന്നു കോണ്‍ഗ്രസ് വീഡിയോ പുറത്ത് വിട്ടത്. പ്രധാനമന്ത്രിക്ക് നേരേയും കോണ്‍ഗ്‌സ് നേതാക്കള്‍ ട്വിറ്ററിലൂടെ വിമര്‍ശനം ഉന്നയിച്ചിരുന്നു.

പ്രധാനമന്ത്രി

പ്രധാനമന്ത്രി

ഫെയ്‌സ്ബുക്കിനെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സ്വന്തം പാര്‍ട്ടിയുടെ നിയന്ത്രണം നഷ്ട്‌പ്പെട്ടുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തി. വീഡിയോ പുറത്തുവിട്ടതിനെ തുടര്‍ന്ന് കോണ്‍ഗ്രസ്സിനെതിരെ രൂക്ഷ വിമര്‍നമാണ് ബിജെപി നേതാക്കള്‍ നടത്തിയത്.

സെല്‍ഫ് ഗോള്‍

സെല്‍ഫ് ഗോള്‍

മുഖ്യമന്ത്രിക്ക് നേരെ നടന്നുവെന്ന് പറഞ്ഞ് കോണ്‍ഗ്രസ് പുറത്ത് വിട്ട വീഡിയോ 5 മാസം മുന്‍പത്തേതായിരുന്നു. പതിവുപോലെ കോണ്‍ഗ്രസ് ഇത്തവണയും സെല്‍ഫ് ഗോള്‍ അടിച്ചിരിക്കുകയാണ്. വീഡിയോ പിന്‍വലിച്ച് കോണ്‍ഗ്രസ് ജനങ്ങളോട് മാപ്പ് പറയണമെന്നും ബിജെപി ഐടി ഇന്‍ചാര്‍ അമിത് മാളവ്യ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

ആധികാരികമാണ്

ആധികാരികമാണ്

അബദ്ധം മനസ്സിലാക്കിയ കോണ്‍ഗ്രസ് വീഡിയോ പഴയത് തന്നെയാണെന്ന് സമ്മതിച്ചു. എന്നാല്‍ ആധികാരികമാണ് മുഖ്യമന്ത്രിക്കെതിരെ ജനങ്ങള്‍ പ്രതിഷേധിച്ചിരുന്നുവെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു. ബിജെപിക്കെതിരെ ജനരോഷമുയര്‍ന്ന കാര്യം അംഗീകരിക്കാന്‍ തയ്യാറുണ്ടോയെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അമിത് ഷായെ വെല്ലുവിളിച്ചിരിക്കുകായണ് ഇപ്പോള്‍

ട്വീറ്റ്

കോണ്‍ഗ്രസ് പുറത്തുവിട്ട വീഡിയോ

പ്രതികരണം

സെല്‍ഫ് ഗോള്‍

കുറ്റസമ്മതം

പഴയ വീഡിയോ ആണെന്ന് ഒടുവില്‍ കോണ്‍ഗ്രസ്

English summary
Congress targets PM Modi with an old video, BJP hits back
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X