കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി തൂത്തുവാരിയത് കോൺഗ്രസിന്റെ 10 സീറ്റുകൾ! സിദ്ധരാമയ്യയ്ക്ക് കണ്ണീർ, ഡികെ ശിവകുമാറിന് ചിരി!

Google Oneindia Malayalam News

ബെംഗളൂരു: സര്‍ക്കാരിനെ വലിച്ച് താഴെയിട്ട് ബിജെപിക്കൊപ്പം പോയ വിമതരെ തോല്‍പ്പിക്കാന്‍ കച്ച കെട്ടിയാണ് കോണ്‍ഗ്രസ് ഇക്കുറി കര്‍ണാടകത്തില്‍ ഉപതിരഞ്ഞെടുപ്പിന് ഇറങ്ങിയത്. വിമതര്‍ക്കെതിരെ ശക്തമായ പ്രചാരണം മണ്ഡലങ്ങള്‍ കയറിയിറങ്ങി നടത്തി.

'ഷെയിനിന്റെ അമ്മയെ വരെ ചീത്ത വിളിച്ചു', ഷെയിന് പിന്തുണ, നിർമ്മാതാക്കൾക്ക് മനോരോഗമെന്ന് ഷെയിൻ നിഗം!'ഷെയിനിന്റെ അമ്മയെ വരെ ചീത്ത വിളിച്ചു', ഷെയിന് പിന്തുണ, നിർമ്മാതാക്കൾക്ക് മനോരോഗമെന്ന് ഷെയിൻ നിഗം!

എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ നാണം കെട്ടിരിക്കുകയാണ് കോണ്‍ഗ്രസ്. ബിജെപിക്ക് വെല്ലുവിളി പോലും ഉയര്‍ത്താതെ കീഴടങ്ങിയിരിക്കുകയാണ് പാര്‍ട്ടി. തോല്‍വിക്ക് പിന്നാലെ സിദ്ധരാമയ്യ പ്രതിപക്ഷ നേതാവ് സ്ഥാനം രാജി വെച്ചുകഴിഞ്ഞു. സിദ്ധരാമയ്യ കരയുമ്പോള്‍ മറുവശത്ത് ഡികെ ശിവകുമാര്‍ അടക്കിച്ചിരിക്കുകയാണ്.

തീരാത്ത ചേരിപ്പോര്

തീരാത്ത ചേരിപ്പോര്

കര്‍ണാടക കോണ്‍ഗ്രസിലെ വിഭാഗീയതയും ചേരിപ്പോരും പാര്‍ട്ടിയുടെ തകര്‍ച്ചയെ ചെറുതല്ലാത്ത തരത്തില്‍ തന്നെ ബാധിച്ചിട്ടുണ്ട്. ഒരു വശത്ത് സിദ്ധരാമയ്യയും മറുവശത്ത് കോണ്‍ഗ്രസിന്റെ ക്രൈസിസ് മാനേജരായ ഡികെ ശിവകുമാറുമാണ്. ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ അട്ടിമറിക്കപ്പെടാനും ഈ ചേരിപ്പോര് കാരണമായിട്ടുണ്ട് എന്നതില്‍ തര്‍ക്കമില്ല.

അകലം പാലിച്ച് ഡികെ

അകലം പാലിച്ച് ഡികെ

അഭിമാന പോരാട്ടമായ ഉപതിരഞ്ഞെടുപ്പിനെ ഒട്ടും ഐക്യത്തോടെയല്ല കോണ്‍ഗ്രസ് നേരിട്ടത്. സിദ്ധരാമയ്യയുടേയും വിശ്വസ്തന്‍ ദിനേശ് ഗുണ്ടുറാവുവിന്റെയും നേതൃത്വത്തിലാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഡികെ ശിവകുമാര്‍ തിരഞ്ഞെടുപ്പ് ഗോദയില്‍ നിന്ന് മനപ്പൂര്‍വ്വം അകലം പാലിച്ചു. തനിക്ക് കാര്യമായി ഒന്നും ചെയ്യാനില്ല എന്നാണ് ഒരു ഘട്ടത്തില്‍ ഡികെ പ്രതികരിച്ചത് പോലും.

പ്രചാരണത്തിന് വിലക്കും

പ്രചാരണത്തിന് വിലക്കും

മാത്രമല്ല ജാര്‍ക്കിഹോളി സഹോദരന്മാരുടെ മേഖലയില്‍ ബെല്‍ഗാവിയില്‍ പ്രചാരണത്തിന് ഇറങ്ങാന്‍ ഡികെയ്ക്ക് അപ്രഖ്യാപിത വിലക്കുമുണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. സിദ്ദരാമയ്യയുടെ അടുപ്പക്കാരാണ് ജാര്‍ക്കിഹോളി സഹോദരന്മാര്‍. കൂട്ടത്തിലുളള രമേശ് ജാര്‍ക്കിഹോളി ബിജെപി പക്ഷത്തേക്ക് പോയ വിമതരുടെ കൂട്ടത്തിലുളള എംഎൽഎയാണ്.

ജയം ആവശ്യം സിദ്ധരാമയ്യയ്ക്ക്

ജയം ആവശ്യം സിദ്ധരാമയ്യയ്ക്ക്

ഇക്കുറി ഗോകകില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച രമേശിനെ തോല്‍പ്പിക്കുക എന്നത് ഡികെയുടെ അഭിമാന പ്രശ്‌നം കൂടിയായിരുന്നു. എന്നാല്‍ കോൺഗ്രസിലുളള സഹോദരന്‍ ലഖന്‍ ജാര്‍ക്കിഹോളിയെ തോല്‍പ്പിച്ച് രമേശ് വിജയം രുചിച്ചു. ഉപതിരഞ്ഞെടുപ്പിലെ ജയം മറ്റാരെക്കാളും സിദ്ധരാമയ്യയുടെ ആവശ്യമായിരുന്നു. കോണ്‍ഗ്രസിന്റെ തോല്‍വി സിദ്ധരാമയ്യയുടെ പാര്‍ട്ടിയിലെ അപ്രമാധിത്വത്തെയാണ് ഇല്ലാതാക്കിയിരിക്കുന്നത്.

ഡികെ ചിരിക്കുന്നു

ഡികെ ചിരിക്കുന്നു

സിദ്ധരാമയ്യയുടെ വീഴ്ചയാണ് ഡികെയെ സന്തോഷിപ്പിക്കുന്നത്. സിദ്ധരാമയ്യയ്ക്ക് വേണ്ടി ഡികെയെ ഒഴിവാക്കി നിര്‍ത്തിയ കോണ്‍ഗ്രസ് നേതൃത്വം അക്കാര്യത്തില്‍ പുനരാലോചന നടത്തുമെന്നുറപ്പാണ്. ജയില്‍ വാസം കഴിഞ്ഞ പുറത്ത് വന്ന ഡികെയ്ക്ക് കോണ്‍ഗ്രസ് അണികള്‍ക്കിടയില്‍ വീരപരിവേഷം ഉണ്ടായിരുന്നു. അത് ഉപതിരഞ്ഞെടുപ്പില്‍ ഉപയോഗപ്പെടുത്തിയില്ല എന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം ഇപ്പോള്‍ പശ്ചാത്തപിക്കുന്നുണ്ടാകാം.

10 സീറ്റുകൾ കയ്യിൽ നിന്ന് പോയി

10 സീറ്റുകൾ കയ്യിൽ നിന്ന് പോയി

തിരഞ്ഞെടുപ്പ് നടന്ന 15 സീറ്റുകളില്‍ 12 എണ്ണവും കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റുകള്‍ ആയിരുന്നു. അതില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് കോണ്‍ഗ്രസിന് വിജയിക്കാനായിട്ടുളളത്. ഒരു സീറ്റ് മാത്രമാണിതില്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റ്. രണ്ടാമത്തെ സീറ്റ് കോണ്‍ഗ്രസ് ജെഡിഎസില്‍ നിന്ന് പിടിച്ചെടുത്തതാണ്. ബാക്കി പത്ത് സീറ്റുകളും കോണ്‍ഗ്രസിന്റെ കയ്യില്‍ നിന്ന് പോയി.

ആശ്വാസം ഇത് മാത്രം

ആശ്വാസം ഇത് മാത്രം

ഹുന്‍സൂര്‍, ശിവാജി നഗര്‍ സീറ്റുകളിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മഞ്ജു നാഥ് ആണ് 40,000ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജെഡിഎസ് കോട്ടയായ ഹുന്‍സൂര്‍ പിടിച്ചെടുത്തത്. ശിവാജി നഗറില്‍ റിസ്വാന്‍ അര്‍ഷാര്‍ 13,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം നേടി വിജയിച്ച് കോണ്‍ഗ്രസിന്റെ അഭിമാനം കാത്തു.

English summary
Congress tastes huge defeat in Karnataka By polls 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X