കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസും ഹിന്ദുത്വ രാഷ്ട്രീയത്തിലേക്ക്.... രാഹുലിന്റെ ക്ഷേത്ര സന്ദര്‍ശനം പുതിയ നീക്കങ്ങള്‍ക്ക്!!

Google Oneindia Malayalam News

ദില്ലി: ഹിന്ദുത്വ രാഷ്ട്രീയം ഉപയോഗിച്ച് ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും അധികാരത്തിലെത്തിയ പാര്‍ട്ടിയാണ് ബിജെപി. ഇന്ന് അവര്‍ക്ക് കാര്യമായിട്ടുള്ള എതിരാളികള്‍ രാജ്യത്തില്ല എന്ന് സത്യമാണ്. ഒരുകാലത്ത് കോണ്‍ഗ്രസിന് ബദലായിരുന്നു ബിജെപിക്ക് ഇന്ന് ബദലില്ലാതായിരിക്കുകയാണ്. എന്നാല്‍ കോണ്‍ഗ്രസ് ഒരു തിരിച്ചുവരവിനാണ് ഒരുങ്ങുന്നത്. അല്‍പ്പം കൈവിട്ട കളിക്കാണ് അവര്‍ തയ്യാറെടുക്കുന്നത്. നിലവിലുള്ള പ്രത്യയ ശാസ്ത്രത്തില്‍ അല്‍പ്പമൊന്ന് മാറ്റം വരുത്താനാണ് അവരുടെ തീരുമാനം.

അതായത് പാര്‍ട്ടിയുടെ മതേതര പ്രതിച്ഛായ അധികബാധ്യതയായിട്ടാണ് രാഹുല്‍ കാണുന്നത്. മുസ്ലീങ്ങളെ ആകര്‍ഷിക്കാന്‍ സാധിക്കുന്നുണ്ടെങ്കിലും ഹിന്ദുവോട്ടുകള്‍ കുറയുന്നു എന്നാണ് രാഹുലിന്റെ കണ്ടെത്തല്‍. ഹിന്ദുവോട്ടുകള്‍ ഇല്ലാതെ പിടിച്ചുനില്‍ക്കാനാവില്ലെന്നാണ് രാഹുലിന്റെ നിലപാടും. അതുകൊണ്ട് അവരെ മുന്‍നിര്‍ത്തിയുള്ള തന്ത്രങ്ങളാണ് അണിയറിലുള്ളത്. മോദിയെ വീഴ്ത്താന്‍ എന്തു തന്ത്രവും ആവാമെന്നാണ് കോണ്‍ഗ്രസിന്റെ നയം.

രാഹുലിന്റെ കൈലാസ് മാനസരോവര്‍ യാത്ര

രാഹുലിന്റെ കൈലാസ് മാനസരോവര്‍ യാത്ര

കൈലാസ് മാനസരോവര്‍ യാത്രയ്ക്കായി രാഹുല്‍ 10 ദിവസമാണ് രാഷ്ട്രീയത്തില്‍ നിന്ന് മാറി നിന്നത്. എന്നാല്‍ ഇതിന്റെ ലക്ഷ്യം ഹിന്ദുക്കളെ കൈയ്യിലെടുക്കാനാണ്. തീവ്ര വര്‍ഗീയ പരാമര്‍ശങ്ങള്‍ പാര്‍ട്ടിയിലെ നേതാക്കളില്‍ നിന്നുണ്ടായാലും ഇനി അദ്ഭുതപ്പെടേണ്ടതില്ല. ഇത് ബിജെപി പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് രാഹുല്‍ യാത്രയ്ക്കിടെ ഇട്ട ഫോട്ടോ വ്യാജമാണെന്ന് ഗിരിരാജ് സിംഗ് ആരോപിച്ചത്. നേരത്തെ ഗുജറാത്ത് തിരഞ്ഞെടുപ്പിലും ക്ഷേത്ര സന്ദര്‍ശനം നടത്തിയിരുന്നു രാഹുല്‍. ജയിക്കാനായില്ലെങ്കിലും കോണ്‍ഗ്രസിനെ തിരിച്ചു കൊണ്ടുവന്നത് ഈ തിരഞ്ഞെടുപ്പായിരുന്നു.

മോദി ജയിച്ചത് ഇങ്ങനെ

മോദി ജയിച്ചത് ഇങ്ങനെ

2014ല്‍ നരേന്ദ്ര മോദി ജയിച്ചത് പുതിയ തരം തിരഞ്ഞെടുപ്പ് തന്ത്രങ്ങളിലൂടെയായിരുന്നു. ഒന്നാമതേത് ഹിന്ദുത്വ രാഷ്ട്രീയം തന്നെയായിരുന്നു. പൂര്‍ണമായും രാമരക്ഷേത്ര നിര്‍മാണത്തെ ഒഴിവാക്കിയ മോദി പക്ഷേ ഹിന്ദുക്കളുടെ ഭരണമാണ് ഇനി വരാന്‍ പോകുന്നതെന്ന് തോന്നല്‍ ഉണ്ടാക്കാനും അദ്ദേഹത്തിന് സാധിച്ചു. കോണ്‍ഗ്രസ് വിരുദ്ധത, ദേശീയത, വികസന ഭരണകാര്യങ്ങള്‍ എന്നിവ ആളിക്കത്തിക്കാനും മോദിക്ക് സാധിച്ചു. ഇതോടെ ജനങ്ങളുടെ അദ്ദേഹം വലിയ നേതാവാണെന്ന തിരിച്ചറിവ് എളുപ്പത്തില്‍ ഉണ്ടായി.

 മാജിക്ക് ഫോര്‍മുല

മാജിക്ക് ഫോര്‍മുല

രാഹുല്‍ മാജിക്ക് ഫോര്‍മുലയാണ് 2019ല്‍ ലക്ഷ്യമിടുന്നത്. കര്‍ഷകര്‍, ആദിവാസികള്‍, ദളിതുകള്‍ എന്നിരെ പാര്‍ട്ടിയുടെ അടിസ്ഥാന വോട്ടു ബാങ്കാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. ഇതിന് പുറമേയാണ് ഹിന്ദു രാഷ്ട്രീയം കളിക്കാനൊരുങ്ങുന്നത്. ശിവഭക്തിയാണ് രാഹുല്‍ ഇതിനായി ഉപയോഗിക്കുന്നത്. ഇതിനെ പുറമേ ആര്‍എസ്എസിലെ സ്വാധീനമുള്ള നേതാക്കളുമായി രാഹുല്‍ അടുപ്പം പുലര്‍ത്തുന്നുമുണ്ട്. ഇതുവഴി ഹിന്ദുവോട്ടുകളിലേക്ക് എത്തിപ്പെടാന്‍ സാധിക്കുമെന്നാണ് രാഹുലിന്റെ പ്രതീക്ഷ.

 നേതാക്കള്‍ക്ക് താല്‍പര്യമില്ല

നേതാക്കള്‍ക്ക് താല്‍പര്യമില്ല

കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് ഈ തീരുമാനത്തോട് യോജിപ്പില്ല. എന്നാല്‍ രാഹുലിനോട് യോജിപ്പുള്ളവരും ഇക്കൂട്ടത്തിലുണ്ട്. കോണ്‍ഗ്രസ് ഇത്രയും കാലം ഉയര്‍ത്തിപ്പിടിച്ച മതേതര രാഷ്ട്രീയം ഇല്ലാതാക്കുന്നതാണ് ഈ ശ്രമം. അതിന് പുറമേ മുസ്ലീങ്ങള്‍ പാര്‍ട്ടിയുമായി അകലമുമെന്നും മുന്നറിയിപ്പുണ്ട്. മുസ്ലീം വോട്ടുകള്‍ കോണ്‍ഗ്രസിനായി വലിയ രീതിയില്‍ ഏകീകരിക്കപ്പെടാറുണ്ട്. എന്നാല്‍ ഈ രീതി തന്നെയാണ് രാഹുല്‍ പിന്തുടരുകയെന്ന് പാര്‍ട്ടി ആവര്‍ത്തിക്കുന്നു.

 മോദിയുടെ പ്രതിച്ഛായ തകര്‍ക്കല്‍

മോദിയുടെ പ്രതിച്ഛായ തകര്‍ക്കല്‍

മോദിയുടെ പ്രതിച്ഛായ തകര്‍ക്കാനാണ് ഇനി രാഹുല്‍ ലക്ഷ്യമിടുന്നത്. അതിനായി മോദി 2014ല്‍ ഉപയോഗിച്ച അതേ തന്ത്രമാണ് രാഹുലും ഉപയോഗിക്കുക. താന്‍ ക്ഷേത്ര സന്ദര്‍ശനം നടത്തുന്നത് പരസ്യമാക്കേണ്ടെന്നും എന്നാല്‍ ഹിന്ദുക്കള്‍ക്ക് വേണ്ടിയുള്ളതാണ് തന്റെ നയങ്ങളെന്നും ബോധ്യപ്പെടുത്തുകയാണ് രാഹുലിന്റെ തിരഞ്ഞെടുപ്പ് തന്ത്രം. ഇതിനായി പ്രത്യേക ടീമിനെ രാഹുല്‍ തയ്യാറാക്കുന്നുണ്ട്. ഇതുവഴി മതേതരത്വം കാത്തുസൂക്ഷിക്കുന്നുണ്ടെന്നും എന്നാല്‍ ഹിന്ദുക്കളുടെ നേതാവാണ് താനെന്നുമുള്ള തെറ്റിദ്ധാരണ പരത്തുകയാണ് രാഹുല്‍ ലക്ഷ്യമിടുന്നത്.

 കര്‍ണാടകയിലും ഗുജറാത്തിലും

കര്‍ണാടകയിലും ഗുജറാത്തിലും

ഗുജറാത്തില്‍ തിരഞ്ഞെടുപ്പിലാണ് ആദ്യമായിട്ട് രാഹുല്‍ ക്ഷേത്ര സന്ദര്‍ശനം ആരംഭിച്ചത്. ഇത് അദ്ദേഹത്തിന്റെ ആശയങ്ങളില്‍ നിന്നുള്ള വ്യതിചലനമായിരുന്നു. പിന്നീട് കര്‍ണാടക തിരഞ്ഞെടുപ്പിലും ഇതേ രീതി തന്നെയാണ് പിന്തുടര്‍ന്നത്. നിരവധി മഠങ്ങളും ക്ഷേത്രങ്ങളും രാഹുല്‍ ഇഇവിടെ സന്ദര്‍ശിച്ചിരുന്നു. ഇനി തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ കൈലാസ് മാനസരോവര്‍ യാത്രയെ മുന്‍നിര്‍ത്തിയുള്ള പ്രചാരണമാണ് രാഹുല്‍ നടത്തുക.

പശു രാഷ്ട്രീയം

പശു രാഷ്ട്രീയം

ഹിന്ദി ഹൃദയഭൂമിയിലെ ഏറ്റവും പ്രധാനപ്പെട്ട സംഗതിയാണ് ഗോ സംരക്ഷണം. ബിജെപി പശുക്കളുടെ സംരക്ഷരായി സ്വയം പ്രഖ്യാപിച്ചതിനാല്‍ അതിനെ വിട്ടുകൊടുക്കേണ്ടെന്നാണ് കോണ്‍ഗ്രസിന്റെ തീരുമാനം. അധികാരത്തിലെത്തിയാല്‍ മധ്യപ്രദേശിലെ 23006 പഞ്ചായത്തുകളിലും പശുക്കള്‍ക്കായി പ്രത്യേകം സംരക്ഷണ കേന്ദ്രങ്ങള്‍ നിര്‍മിക്കുമെന്ന് കഴിഞ്ഞ ദിവസം കമല്‍നാഥ് പറഞ്ഞിരുന്നു. ഇത് കോണ്‍ഗ്രസിന്റെ പുതിയ തിരഞ്ഞെടുപ്പ് തന്ത്രങ്ങളിലൊന്നാണ്.

മുസ്ലീം സംരക്ഷകരായ പാര്‍ട്ടി

മുസ്ലീം സംരക്ഷകരായ പാര്‍ട്ടി

കോണ്‍ഗ്രസ് മുസ്ലീങ്ങളുടെ സംരക്ഷകരായ പാര്‍ട്ടിയാണെന്ന് നേരത്തെ തന്നെ ആരോപണമുണ്ട്. ഇത് മറികടക്കാനാണ് പാര്‍ട്ടി പുതിയ നീക്കം നടത്തുന്നത്. ഹിന്ദു വിരുദ്ധരാണ് കോണ്‍ഗ്രസെന്ന് ബിജെപി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആരോപണം ഉന്നയിച്ചിരുന്നു. ഹിന്ദുവോട്ടുകള്‍ ലഭിക്കുകയല്ല മറിച്ച് ഹിന്ദു വിരുദ്ധരാണെന്ന പ്രതിച്ഛായ ഇല്ലാതാക്കുകയാണ് രാഹുലിന്റെ ലക്ഷ്യം. പഞ്ചാബില്‍ ഗുരു ഗ്രന്ഥ് സാഹിബ്, ഭഗത് ഗീത, ഖുറാന്‍, ബൈബിള്‍ എന്നിവയെ അപമാനിക്കുന്നവര്‍ക്ക് ജീവപര്യന്തം ശിക്ഷ ലഭിക്കുന്ന നിയമഭേദഗതി സര്‍ക്കാര്‍ കൊണ്ടുവന്നത് ഇതിന്റെ ഭാഗമായിട്ടാണ്.

പിതാവിന്റെ രാഷ്ട്രീയം

പിതാവിന്റെ രാഷ്ട്രീയം

രാഹുല്‍ ഇപ്പോള്‍ കളിക്കുന്ന രാഷ്ട്രീയം മുമ്പ് ഇന്ദിരാ ഗാന്ധിയും പിതാവ് രാജീവ് ഗാന്ധി നടപ്പിലാക്കി വിജയിച്ചതാണ്. ഇന്ദിരാ ഗാന്ധി നിരന്തരം ക്ഷേത്രങ്ങളും മതനേതാക്കളെയും കാണാറുണ്ടായിരുന്നു. 1984ല്‍ പുരി ജഗന്നാഥ ക്ഷേത്രത്തില്‍ അവര്‍ക്ക് സന്ദര്‍ശനം നിഷേധിച്ചിരുന്നു. രാജീവ് ഗാന്ധി വിവാദമായ അയോധ്യയിലെ ക്ഷേത്രത്തിന്റെ വാതില്‍ തുറന്നുകൊടുക്കാന്‍ ഉത്തരവിട്ടിരുന്നു. രാമരാജ്യമായി അറിയപ്പെട്ടിരുന്ന ഫൈസാബാദില്‍ നിന്നാണ് രാജീവ് ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്.

ഭാരത് ബന്ദിനിടെ പുറത്തുവരുന്നത് മാരക കെമിക്കലുകള്‍... സൂക്ഷിച്ചില്ലെങ്കില്‍ ദു:ഖിക്കേണ്ടിവരുംഭാരത് ബന്ദിനിടെ പുറത്തുവരുന്നത് മാരക കെമിക്കലുകള്‍... സൂക്ഷിച്ചില്ലെങ്കില്‍ ദു:ഖിക്കേണ്ടിവരും

പിസിയെ തേച്ചൊട്ടിച്ച് നടി രവീണ ഠണ്ഡന്‍! ഈ മനുഷ്യനെതിരെ കേസെടുത്തൂടേപിസിയെ തേച്ചൊട്ടിച്ച് നടി രവീണ ഠണ്ഡന്‍! ഈ മനുഷ്യനെതിരെ കേസെടുത്തൂടേ

English summary
congress testing hindutva politics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X