കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് കോണ്‍ഗ്രസ്; ഇനി ഒരു കാര്യം കൂടി ചെയ്യണം... പുതിയ നിര്‍ദേശം വച്ചു

  • By Desk
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രസര്‍ക്കാരിനും നന്ദി അറിയിച്ച് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയുടെയും പ്രതിപക്ഷത്തിന്റെയും ശബ്ദം കേള്‍ക്കാന്‍ നിങ്ങള്‍ തയ്യാറയല്ലോ, അതില്‍ ഏറെ സന്തോഷമുണ്ടെന്നും കോണ്‍ഗ്രസ് പ്രസ്താവനയില്‍ പറഞ്ഞു. കൊറോണ ബാധിത മേഖല നിശ്ചയിക്കുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കണമെന്ന് മുഖ്യമന്ത്രിമാര്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ പ്രസ്താവന.

സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച ശേഷം കാര്യങ്ങള്‍ തീരുമാനിക്കണമെന്ന് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം കേന്ദ്രം അംഗീകരിച്ചിരിക്കുകയാണ്. എന്നാല്‍ പുതിയ ഒരു നിര്‍ദേശം കൂടി കോണ്‍ഗ്രസ് കേന്ദ്രസര്‍ക്കാരിന് മുന്നില്‍ വച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ....

സന്തോഷമുണ്ട്

സന്തോഷമുണ്ട്

പ്രതിപക്ഷത്തിന്റെയും രാഹുല്‍ ഗാന്ധിയുടെയും വാക്കുകള്‍ ശ്രദ്ധിക്കാന്‍ കേന്ദ്രം തയ്യാറായതില്‍ സന്തോഷമുണ്ടെന്നാണ് കോണ്‍ഗ്രസിന്റെ പ്രതികരണം. കൊറോണ സോണുകളില്‍ അന്തിമ തീരുമാനം എടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കണമെന്ന് മുഖ്യമന്ത്രിമാര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് കേന്ദ്രം അംഗീകരിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ പ്രസ്താവന.

രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടത്

രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടത്

ഫെഡറല്‍ സംവിധാനത്തില്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രത്തിന്റെയും സഹകരണം നിലനിര്‍ത്തണമെന്ന് നേരത്തെ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. ഏകപക്ഷീയമായ തീരുമാനങ്ങളുമായി മോദി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതിനെ പ്രതിപക്ഷ നേതാക്കളും വിമര്‍ശിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് സംസ്ഥാനങ്ങളുടെ അഭിപ്രായം കേള്‍ക്കാന്‍ കേന്ദ്രം തയ്യാറായത്.

കേന്ദ്രത്തിന്റെ പുതിയ തീരുമാനം

കേന്ദ്രത്തിന്റെ പുതിയ തീരുമാനം

കൊറോണ ബാധിത മേഖലകളെ മൂന്നായിട്ടാണ് തരം തിരിച്ചിരിക്കുന്നത്. ഗ്രീന്‍, ഓറഞ്ച്, റെഡ് എന്നിവയാണവ. സോണുകള്‍ തീരുമാനിക്കുമ്പോള്‍ സംസ്ഥാനങ്ങളുടെ നിലപാട് കേള്‍ക്കണമെന്നാണ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടത്. സംസ്ഥാനങ്ങളുടെ നിലപാട് അറിഞ്ഞ ശേഷം തുടര്‍നടപടി സ്വീകരിക്കാമെന്നാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം.

മുഖ്യമന്ത്രിമാരുടെ ആവശ്യം

മുഖ്യമന്ത്രിമാരുടെ ആവശ്യം

ലോക്ക് ഡൗണ്‍ മൂലം രാജ്യത്തിന്റെ സാമ്പത്തിക രംഗം പൂര്‍ണമായി തകര്‍ന്നിരിക്കുകയാണ്. വീണ്ടും തുറന്നു പ്രവര്‍ത്തിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കണമെന്ന് നിരവധി മുഖ്യമന്ത്രിമാര്‍ മോദിയുമായുള്ള ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിരുന്നു. ലോക്ക് ഡൗണ്‍ നീട്ടുന്ന കാര്യങ്ങളില്‍ സംസ്ഥാനങ്ങളുടെ നിലപാട് കേള്‍ക്കുമെന്ന് കേന്ദ്രം സൂചന നല്‍കി.

 രാജ്യം താല്‍പ്പര്യം മുന്‍നിര്‍ത്തി...

രാജ്യം താല്‍പ്പര്യം മുന്‍നിര്‍ത്തി...

ഇനിയും പ്രതിപക്ഷത്തിന്റെയും രാഹുല്‍ ഗാന്ധിയുടെയും ശബ്ദം കേള്‍ക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറാകുമെന്നാണ് കരുതുന്നത്. പുതിയ തീരുമാനങ്ങളില്‍ സന്തോഷമുണ്ട്. രാജ്യ താല്‍പ്പര്യം മുന്‍ നിര്‍ത്തി പ്രതിപക്ഷത്തിന്റെ വാദങ്ങള്‍ ശ്രദ്ധിക്കണം. ഇത് തുടരുമെന്നാണ് കരുതുന്നത്- കോണ്‍ഗ്രസ് പ്രസ്താവനയില്‍ പറയുന്നു.

കോണ്‍ഗ്രസിന്റെ പുതിയ നിര്‍ദേശം

കോണ്‍ഗ്രസിന്റെ പുതിയ നിര്‍ദേശം

കോണ്‍ഗ്രസ് പുതിയ നിര്‍ദേശം പ്രധാനമന്ത്രിക്ക് മുമ്പില്‍ വച്ചിട്ടുണ്ട്. സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നിരന്തരം ചര്‍ച്ചകള്‍ നടത്തണമെന്നാണത്. സംസ്ഥാനങ്ങളെ കൂടി ബാധിക്കുന്ന വിഷയത്തില്‍ സ്വന്തമായി തീരുമാനം എടുക്കരുത്. ഫെഡറല്‍ സംവിധാനത്തെ ശക്തിപ്പെടുത്താന്‍ ഇത്തരം ചര്‍ച്ചകള്‍ ഉപകരിക്കുമെന്നും കോണ്‍ഗ്രസ് നിര്‍ദേശിക്കുന്നു.

വൈറസ് ഭീതി നീങ്ങിയാലും

വൈറസ് ഭീതി നീങ്ങിയാലും

കൊറോണ വൈറസ് ഭീതി നീങ്ങിയാലും പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തുന്ന ചര്‍ച്ചകള്‍ തുടരണം. ഇതിന് കൃത്യമായ ഇടവേളകള്‍ ഉണ്ടാകണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ പറഞ്ഞു. ഏകപക്ഷീയമായ തീരുമാനങ്ങളാണ് മോദി സര്‍ക്കാര്‍ എടുക്കുന്നതെന്ന് നേരത്തെ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

പ്രാദേശിക വിഷയങ്ങളില്‍

പ്രാദേശിക വിഷയങ്ങളില്‍

പ്രാദേശിക വിഷയങ്ങളില്‍ സംസ്ഥാനങ്ങളുടെ നിലപാട് നിര്‍ണായകമാണ്. സംസ്ഥാനങ്ങളുടെ അഭിപ്രായം കേള്‍ക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറാകണം. സോണുകള്‍ തീരുമാനിക്കുന്നതില്‍ സംസ്ഥാനങ്ങള്‍ക്കാണ് കൂടുതല്‍ പ്രാതിനിധ്യമുണ്ടാകേണ്ടത് എന്നും രാഹുല്‍ ഗാന്ധി അടുത്തിടെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

കോണ്‍ഗ്രസിന് പുതിയ സംഘടന വരുന്നു; ദേശീയതലത്തില്‍, കേരളം മാതൃകയാക്കി നീക്കം, ലക്ഷ്യം ഇതാണ്കോണ്‍ഗ്രസിന് പുതിയ സംഘടന വരുന്നു; ദേശീയതലത്തില്‍, കേരളം മാതൃകയാക്കി നീക്കം, ലക്ഷ്യം ഇതാണ്

20000000000000!! കൂടെ 'കടിച്ചാല്‍ പൊട്ടാത്ത' ഹിന്ദി; ഗൂഗിളില്‍ തിരഞ്ഞ് ഇന്ത്യ, മോദിക്ക് ട്രോള്‍20000000000000!! കൂടെ 'കടിച്ചാല്‍ പൊട്ടാത്ത' ഹിന്ദി; ഗൂഗിളില്‍ തിരഞ്ഞ് ഇന്ത്യ, മോദിക്ക് ട്രോള്‍

സൗദി മുന്‍ കിരീടവകാശി എവിടെ? ജയില്‍ അതോറിറ്റിയുടെ ട്വിറ്റര്‍ ഹാക്ക് ചെയ്തു, അല്‍ജസീറ റിപോര്‍ട്ട്സൗദി മുന്‍ കിരീടവകാശി എവിടെ? ജയില്‍ അതോറിറ്റിയുടെ ട്വിറ്റര്‍ ഹാക്ക് ചെയ്തു, അല്‍ജസീറ റിപോര്‍ട്ട്

English summary
Congress says Thanks to Narendra Modi Governement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X