കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡികെ ശിവകുമാര്‍ 'തുറുപ്പ്'; കോണ്‍ഗ്രസിന്‍റെ സുപ്രധാന പദവിയിലേക്ക്? ഹരിയാണ തന്ത്രം

Google Oneindia Malayalam News

ബെംഗളൂരു: ഹവാല പണമിടപാട് കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ ഡികെ ശിവകുമാറിന് കര്‍ണാടകത്തില്‍ വലിയ സ്വീകരണമാണ് ലഭിച്ചത്. ശനിയാഴ്ചയാണ് ശിവകുമാര്‍ ബെംഗളൂരുവില്‍ എത്തിയത്. കോണ്‍ഗ്രസ്-ജെഡിഎസ് പ്രവര്‍ത്തകര്‍ ഒന്നടങ്കം എത്തിയാണ് ഡികെയെ വരവേറ്റത്. ജെഡിഎസിന്‍റെ ശക്തി കേന്ദ്രങ്ങളില്‍ പോലും വലിയ ജനകീയ റാലികളും സ്വീകരണവും ഡികെയ്ക്ക് വേണ്ടി ഇരു പാര്‍ട്ടികളിലേയും പ്രവര്‍ത്തകര്‍ ഒരുക്കിയിരുന്നു.

രണ്ടുവർഷത്തിനിടെ 3 മാവോയിസ്റ്റ് വേട്ടകൾ, 7 കൊലകള്‍;ആരോപണ ശരങ്ങളേറ്റ് പിണറായി സർക്കാർരണ്ടുവർഷത്തിനിടെ 3 മാവോയിസ്റ്റ് വേട്ടകൾ, 7 കൊലകള്‍;ആരോപണ ശരങ്ങളേറ്റ് പിണറായി സർക്കാർ

ഉപതിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് തങ്ങളുടെ പ്രിയ നേതാവ് തിരിച്ചെത്തിയതിന്‍റെ ആവേശം പ്രവര്‍ത്തകരിലുണ്ട്.ഡികെ ശിവകുമാറിലൂടെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് അങ്കത്തില്‍ നേട്ടം കൊയ്യാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്. ഹരിയാണയില്‍ പയറ്റ തെളിഞ്ഞ അതേ തന്ത്രം തന്നെയാകും കര്‍ണാടകത്തിലും കോണ്‍ഗ്രസ് പയറ്റുക. വിശദാംശങ്ങളിലേക്ക്

 അപ്രതീക്ഷിത അറസ്റ്റ്

അപ്രതീക്ഷിത അറസ്റ്റ്

കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിനെ താഴെയിറക്കി ബിജെപി അധികാരത്തില്‍ ഏറിയതിന് തൊട്ട് പിന്നാലെയാണ് ഡികെ ശിവകുമാര്‍ ഹവാല കേസില്‍ അറസ്റ്റിലാകുന്നത്. ഉപതിരഞ്ഞെടുപ്പിന് മുന്‍പ് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായി ഡികെ എത്തിയേക്കുമെന്നുള്ള വാര്‍ത്തകള്‍ക്കിടെയായിരുന്നു അപ്രതീക്ഷിത അറസ്റ്റ്. കോണ്‍ഗ്രസിന്‍റെ ക്രൈസിസ് മാനേജരുടെ 'ജയില്‍ വാസം' തുടക്കത്തില്‍ പാര്‍ട്ടിയെ കടുത്ത പ്രതിസന്ധിയിലാക്കി.

 ഊര്‍വ്വശി ശാപം ഉപകാരം

ഊര്‍വ്വശി ശാപം ഉപകാരം

എന്നാല്‍ ഊര്‍വ്വശി ശാപം ഉപകാരം എന്ന നിലയിലാണ് ഇപ്പോള്‍ കര്‍ണാടകത്തില്‍ കാര്യങ്ങളുടെ കിടപ്പ്. അറസ്റ്റോടെ ഡികെയുടെ ജനപിന്തുണ കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. അറസ്റ്റിന് പിന്നാലെ കോണ്‍ഗ്രസിന് പുറമെ ജെഡിഎസ് പ്രവര്‍ത്തകരും ഡികെയുടെ മോചനത്തിനായി കര്‍ണാടകത്തില്‍ തെരുവിലിറങ്ങി. വൊക്കാലിംഗ സമുദായാംഗങ്ങള്‍ തങ്ങളുടെ നേതാവിന് വേണ്ടി പ്രതിഷേധ റാലി നടത്തി. ജെഡിഎസും കോണ്‍ഗ്രസും സംസ്ഥാനത്തെ പ്രബല സമുദായവും ഡികെ ശിവകുമാറിനായി രംഗത്തെത്തിയതോടെ ഡികെയുടെ അറസ്റ്റില്‍ പരസ്യമായ പ്രതികരണങ്ങള്‍ നടത്തരുതെന്ന് പോലും ബിജെപി നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

 കോണ്‍ഗ്രസിന്‍റെ നീക്കം

കോണ്‍ഗ്രസിന്‍റെ നീക്കം

തിരിച്ച് വരവില്‍ വീണ്ടും അതിശക്തനായി മാറിയിരിക്കുകയാണ് ഡികെ. അതുകൊണ്ട് തന്നെ ഡികെയുടെ ഈ ജനപിന്തുണ വോട്ടാക്കി മാറ്റാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്. ഉപതിരഞ്ഞെടുപ്പിന് മുന്‍പ് ഡികെയ്ക്ക് പ്രധാന സ്ഥാനം നല്‍കി സംസ്ഥാനത്ത പ്രബല സമുദായമായ വൊക്കാലിംഗ സമുദായത്തെ പാര്‍ട്ടിയോട് അടുപ്പിക്കാനാണ് കോണ്‍ഗ്രസിന്‍റെ ശ്രമം.

 തിരികെ കൊണ്ടുവരാന്‍

തിരികെ കൊണ്ടുവരാന്‍

ജനതാദള്‍ എസുമായി സഖ്യത്തില്‍ എത്തിയതോടെ കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്ന വൊക്കാലിംഗ സമുദായം ബിജെപിയ്ക്ക് അനുകൂലമായെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. വൊക്കാലിംഗ സമുദായാംഗമായ ഡികെ ശിവകുമാര്‍ എന്ന തുറുപ്പിലൂടെ ഇവരെ പാര്‍ട്ടിയിലേക്ക് തിരികെ കൊണ്ടുവരാനാണ് കോണ്‍ഗ്രസിന്‍റെ ലക്ഷ്യം.

 വൊക്കാലിംഗ പിന്തുണ

വൊക്കാലിംഗ പിന്തുണ

പ്രബല സമുദായാംഗങ്ങളായ വൊക്കാലിംഗക്കാരുടേയും ലിംഗായത്തുകാരുടേയും പിന്തുണയുണ്ടെങ്കില്‍ മാത്രമേ കര്‍ണാടകത്തില്‍ അധികാരത്തിലേറാന്‍ കഴിയുകയുള്ളൂ. കാലങ്ങളായി ലിംഗായത്ത് വിഭാഗം ബിജെപിയെ ആണ് പിന്തുണയ്ക്കുന്നത്. അതുകൊണ്ട് തന്നെ മറ്റൊരു പ്രബല വിഭാഗമായ വൊക്കാലിംഗത്തിന്‍റെ പിന്തുണ നേടാനാണ് കോണ്‍ഗ്രസ് ശ്രമം നടത്തുന്നത്.

 ഹരിയാണ തന്ത്രം

ഹരിയാണ തന്ത്രം

ഹരിയാനയില്‍ കോണ്‍ഗ്രസ് പയറ്റി തെളിഞ്ഞ തന്ത്രം തന്നെയാണ് കോണ്‍ഗ്രസ് കര്‍ണാകയിലും പുറത്തെടുക്കാന്‍ ഒരുങ്ങുന്നത്. സംസ്ഥാനത്തെ പ്രബല സമുദായമായ ജാട്ട് വിഭാഗത്തില്‍ നിന്നുള്ള ഭൂപീന്ദര്‍ ഹൂഡയെ സംസ്ഥാനത്തെ പാര്‍ട്ടി തലവനായി നിയമിച്ചതും ദളിത് വിഭാഗത്തില്‍ നിന്നുള്ള കുമാരി സെല്‍ജയെ പാര്‍ട്ടി അധ്യക്ഷയാക്കിയതും തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്തെന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നത്.

 കര്‍ണാടകയിലും

കര്‍ണാടകയിലും

ഇക്കുറി 31 സീറ്റുകള്‍ ഹരിയാണയില്‍ നേടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നു. ജാട്ട് വിഭാഗത്തിന്‍റെ പിന്തുണ കോണ്‍ഗ്രസിന് ലഭിച്ചതാണ് ഇതിന് പിന്നിലെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. അതുകൊണ്ട് തന്നെയാണ് കര്‍ണാടകയിലെ വൊക്കാലിംഗ വിഭാഗത്തിന്‍റെ ഉന്നത നേതാവായ ഡികെയെ പ്രധാന പദവികളില്‍ നിയമിക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നത്.

 ഫലം കണ്ടില്ല

ഫലം കണ്ടില്ല

കോണ്‍ഗ്രസിന്‍റെ വൊക്കാലിംഗ മുഖമായ എസ്എം കൃഷ്ണ ബിജെപിയിലേക്ക് പോയതോടെയാണ് വൊക്കാലിംഗ സമുദായത്തില്‍ നിന്നുള്ള പിന്തുണ കോണ്‍ഗ്രസിന് നഷ്ടമായത്. പിന്നീട് സമുദായാംഗങ്ങളായ കൃഷ്ണ ഭൈര ഗൗഡ, അന്തരിച്ച നടന്‍ അംബരീഷ്, മുന്‍ എംപി കൂടിയായ രമ്യ എന്നിവരെ മുന്‍നിര്‍ത്തി സമുദായത്തിന്‍റെ പിന്തുണ നേടാന്‍ ശ്രമിച്ചിരുന്നെങ്കിലും അത് ഫലം കണ്ടിരുന്നില്ല.

 കൂറ്റന്‍ റാലി

കൂറ്റന്‍ റാലി

വൊക്കാലിംഗ സമുദായ നേതാക്കളെ ബിജെപി വേട്ടയാടുകയാണെന്ന തരത്തില്‍ തന്‍റെ അറസ്റ്റിനെ മാറ്റിയെടുക്കാന്‍ ഒരുപരിധി വരെ ഡികെ ശിവകുമാറിന് സാധിച്ചതായി വിലയിരുത്തപ്പെട്ടിരുന്നു. അറസ്റ്റിന് പിന്നാലെ സപ്തംബര്‍ ആദ്യ വാരം വൊക്കാലിംഗ സമുദായങ്ങള്‍ അണി നിരന്ന കൂറ്റന്‍ റാലി ഇതിന്‍റെ സൂചനയായിട്ടാണ് വിലയിരുത്തപ്പെട്ടത്.

 സോണിയ ബ്രിഗേഡ്

സോണിയ ബ്രിഗേഡ്

നേരത്തേ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനാകാന്‍ ഡികെ ശിവകുമാര്‍ ചരട് വലിച്ചിരുന്നെങ്കിലും രാഹുലിന്‍റെ നേതൃത്വത്തിന് കീഴില്‍ ഡികെയുടെ ശ്രമങ്ങള്‍ ഫലം കണ്ടിരുന്നില്ല. എന്നാല്‍ പാര്‍ട്ടിയില്‍ സോണിയാ ഗാന്ധി ബ്രിഗേഡ് കരുത്തരായതോടെ വീണ്ടും ഡികെ നീക്കങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ജാമ്യം ലഭിച്ച് പുറത്ത് വന്ന പിന്നാലെ ഡികെ ശിവകുമാര്‍ സോണിയ ഗാന്ധിയെ സന്ദര്‍ശിച്ചിരുന്നത് ഇതിന്‍റെ ഭാഗമായിട്ടാണെന്നാണ് റിപ്പോര്‍ട്ട്.

അട്ടപ്പാടി മഞ്ചക്കണ്ടിയില്‍ വീണ്ടും വെടിവെയ്പ്പ്!! ഒരു മാവോയിസ്റ്റ് കൂടി കൊല്ലപ്പെട്ടു!</a><a class=" title="അട്ടപ്പാടി മഞ്ചക്കണ്ടിയില്‍ വീണ്ടും വെടിവെയ്പ്പ്!! ഒരു മാവോയിസ്റ്റ് കൂടി കൊല്ലപ്പെട്ടു!" />അട്ടപ്പാടി മഞ്ചക്കണ്ടിയില്‍ വീണ്ടും വെടിവെയ്പ്പ്!! ഒരു മാവോയിസ്റ്റ് കൂടി കൊല്ലപ്പെട്ടു!

ശിവസേനയുമായി ബിജെപി സന്ധി സംഭാഷണത്തിന്? അമിത് ഷാ ബുധനാഴ്ച മുംബൈയില്‍, 50: 50 ഫോര്‍മുലയില്‍ ചര്‍ച്ച

English summary
Congress to appoint DK Shivakumar in 'Big post'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X