കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമതയുടെ പ്രതിപക്ഷ റാലിയില്‍ കോണ്‍ഗ്രസ് പങ്കെടുക്കും... പിന്തുണയുമായി രാഹുല്‍ ഗാന്ധി!!

Google Oneindia Malayalam News

Recommended Video

cmsvideo
മമതയുടെ പ്രതിപക്ഷ റാലിയില്‍ കോണ്‍ഗ്രസ് പിന്തുണ | #MamataBanerjee | Oneindia Malayalam

ദില്ലി: മമതാ ബാനര്‍ജിയുടെ പ്രതിപക്ഷ റാലിക്ക് പിന്തുണയേറുന്നു. കഴിഞ്ഞ ദിവസം ശത്രുഘ്‌നന്‍ സിന്‍ഹയും ബിഎസ്പിയും റാലിക്കെത്തുമെന്ന് അറിയിച്ചതിന് പിന്നാലെ കോണ്‍ഗ്രസും പങ്കെടുക്കുന്ന കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ്. പല എതിരാളികളും റാലിക്കെത്തുന്നതിനാല്‍ ഇത്തവണ കോണ്‍ഗ്രസ് പങ്കെടുക്കുമോ എന്ന കാര്യത്തില്‍ അവ്യക്തതയുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുകയാണ് രാഹുല്‍ ഗാന്ധി. മമതയ്ക്ക് മമതയ്ക്ക് അയച്ച കത്തില്‍ പ്രതിപക്ഷ ഒറ്റക്കെട്ടായെന്ന് പറയുന്നുണ്ട്. റാലിക്ക് എല്ലാവിധ പിന്തുണയും രാഹുല്‍ വാഗ്ദാനം ചെയ്തു. ഐക്യ ഇന്ത്യയെന്ന സന്ദേശം പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് മുന്നോട്ട് വെക്കാനാകുമെന്നും രാഹുല്‍ കത്തില്‍ പറഞ്ഞു.

1

അതേസമയം ചടങ്ങില്‍ രാഹുല്‍ നേരിട്ട് എത്തില്ലെന്ന് ഉറപ്പിച്ചിട്ടുണ്ട്. അഖിലേഷ് യാദവും മായാവതിയും പങ്കെടുക്കുന്നത് കൊണ്ടാണ് ഇത്. ബിജെപിയും മോദിയും ചേര്‍ന്ന് തകര്‍ക്കാന്‍ ശ്രമിക്കുന്ന ഇന്ത്യയുടെ ജനാധിപത്യവ്യവസ്ഥയെ സംരക്ഷിക്കുകയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യമെന്ന് രാഹുല്‍ വ്യക്തമാക്കി. മോദി ഇത്രയും കാലം നല്‍കിയ പൊള്ളയായ വാഗ്ദാനങ്ങള്‍ കാരണം ജനങ്ങള്‍ രോഷത്തിലാണ്. അവര്‍ പ്രതിപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചതാണെന്നും രാഹുല്‍ പറയുന്നു. അതേസമയം രാഹുലിനും സോണിയക്കും പകരം മല്ലികാര്‍ജുന്‍ ഗാര്‍ഗെയും അഭിഷേക് മനുസിംഗ്‌വിയുമാണ് റാലിയില്‍ പങ്കെടുക്കുന്നത്.

രഘുറാം രാജനെ കോണ്‍ഗ്രസ് തിരിച്ചുകൊണ്ടുവരുന്നു..... രാഹുല്‍ ഗാന്ധിയുടെ ഉപദേഷ്ടാവാക്കും!!രഘുറാം രാജനെ കോണ്‍ഗ്രസ് തിരിച്ചുകൊണ്ടുവരുന്നു..... രാഹുല്‍ ഗാന്ധിയുടെ ഉപദേഷ്ടാവാക്കും!!

'19-19-19' ബിജെപിയുടെ വന്‍ പദ്ധതി! കള്ളന്‍ കപ്പലില്‍ തന്നെ! പിന്നില്‍ കോണ്‍ഗ്രസ് നേതാവ്'19-19-19' ബിജെപിയുടെ വന്‍ പദ്ധതി! കള്ളന്‍ കപ്പലില്‍ തന്നെ! പിന്നില്‍ കോണ്‍ഗ്രസ് നേതാവ്

English summary
congress to attent mamtas opposition rally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X