കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് തിരിച്ചുവരവിന് വന്‍ പദ്ധതികളുമായി കോണ്‍ഗ്രസ്; ആദ്യ പരീക്ഷണങ്ങള്‍ക്ക് രണ്ടിടത്ത് തുടക്കം

Google Oneindia Malayalam News

ദില്ലി: ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്തിന്‍ കീഴില്‍ ജനസ്വാധീനം തിരികെ പിടിക്കാന്‍ പദ്ധതികള്‍ ആവിഷ്കരിച്ച് കോണ്‍ഗ്രസ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് നേരിടേണ്ടി വന്ന വലിയ പരാജയത്തില്‍ നിന്ന് കരകയറാന്‍ വലിയ തയ്യാറെടെപ്പുകളാണ് കോണ്‍ഗ്രസ് നടത്തുന്നത്. അതിന്‍റെ ആദ്യഘട്ടമെന്ന നിലയില്‍ പാര്‍ട്ടി അധികാരത്തിലിരിക്കുന്ന മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ചില പരീക്ഷണങ്ങള്‍ക്ക് ഒരുങ്ങുകയാണ് കോണ്‍ഗ്രസ്.

ബ്രാഹ്മിണ്‍-മുസ്‌ലിം-ദളിത് വോട്ട് ബാങ്കുകളുടെ പിന്തുണയായിരുന്നു നേരത്തെ കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പ് വിജയങ്ങള്‍ നല്‍കിയിരുന്നത്. ഇതില്‍ ബ്രാഹ്മിണ്‍ വിഭാഗം നിലവില്‍ ഏതാണ്ട് പൂര്‍ണ്ണമായും ബിജെപിക്ക് ഒപ്പമാണ് നിലയുറപ്പിക്കുന്നത്. ശേഷിക്കുന്ന മറ്റ് വിഭാഗങ്ങളെ പാര്‍ട്ടിയോടൊപ്പം ഉറപ്പിച്ചു നിര്‍ത്തുന്നതിനുള്ള തന്ത്രങ്ങളാണ് മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് ആവിഷ്കരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

സംവരണം

സംവരണം

രാജ്യത്തെ ഒബിസി വിഭാഗങ്ങള്‍ക്കിടയിലുള്ള സ്വാധീനം വര്‍ധിപ്പിക്കുന്നതിനായി ചത്തീസ്ഗഡില്‍ തൊഴില്‍ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും ഒബിസി വിഭാഗങ്ങള്‍ക്കുള്ള സംവരണം വര്‍ധിപ്പിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍. 14 ശതമാനമായിരുന്ന സംവരണം 27 ശതമാനാമായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.

മധ്യപ്രദേശിലും

മധ്യപ്രദേശിലും

പട്ടികജാതി വിഭാഗങ്ങള്‍ക്കും സംവരണവും വര്‍ധിപ്പിച്ചിട്ടുണ്ട്. 12 ല്‍ നിന്ന് 13 ശതമാനമായാണ് പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള സംവരം വര്‍ധിപ്പിച്ചത്. സമാനമായ തോതില്‍ മധ്യപ്രദേശിലും ഒബിസി വിഭാഗങ്ങള്‍ക്കും പട്ടികജാതിക്കാര്‍ക്കുമുള്ള സംവരണവും ഉയര്‍ത്തിയിട്ടുണ്ട്. പാര്‍ട്ടി അധികാരത്തിലിരിക്കുന്ന രാജസ്ഥാനിലും ഈ വിഭാഗങ്ങള്‍ക്കുള്ള സംവരണം ഉയര്‍ത്താന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്.

അധികാരങ്ങള്‍ കയ്യാളുന്നത്

അധികാരങ്ങള്‍ കയ്യാളുന്നത്

കോണ്‍ഗ്രസും ബിജെപിയും സവര്‍ണ്ണ വിഭാഗങ്ങളുടെ പാര്‍ട്ടിയായി മാറിക്കഴിഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഇരു പാര്‍ട്ടികളുടേയും സംഘടനാ സംവിധാനത്തില്‍ പിന്നോക്ക വിഭാഗങ്ങളില്‍ നിന്നുള്ള നേതാക്കള്‍ വളരെ കുറവാണ്. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ വോട്ടര്‍മാരുടെ എണ്ണത്തില്‍ പകുതിയില്‍ കൂടുതല്‍ പിന്നോക്കക്കാരണെങ്കിലും സവര്‍ണ വിഭാഗത്തില്‍ നിന്നുള്ള നേതാക്കളാണ് പാര്‍ട്ടികളില്‍ പ്രധാനമായും അധികാരങ്ങള്‍ കയ്യാളുന്നത്.

ബിജെപി പരിഹരിക്കുന്നത്

ബിജെപി പരിഹരിക്കുന്നത്

ഈ പോരായ്മയെ പ്രത്യേക തന്ത്രങ്ങള്‍ മെനഞ്ഞാണ് ബിജെപി പരിഹരിക്കുന്നത്. ഒബിസി വിഭാഗങ്ങളില്‍ നിന്നുള്ള നേതാക്കള്‍ക്ക് പ്രധാന്യം നല്‍കുന്നതിനോടൊപ്പം തന്നെ സവര്‍ണ്ണ വിഭാഗത്തിന്‍റെ താല്‍പര്യങ്ങള്‍ ബിജെപി സംരക്ഷിച്ച് നിര്‍ത്തുകയും ചെയ്യും. താന്‍ ഒരു പിന്നോക്കകാരനായ നേതാവാണെന്ന് പ്രധാനമന്ത്രി സ്വയം അടയാളപ്പെടുത്തുന്നത് ഈ തന്ത്രത്തിന്‍റെ ഭാഗമായാണ്.

കോണ്‍ഗ്രസ് പ്രതീക്ഷ.

കോണ്‍ഗ്രസ് പ്രതീക്ഷ.

ഇതേ മാതൃകയില്‍ മധ്യപ്രദേശില്‍ കമല്‍നാഥിനേയും ഛത്തീസ്ഗഡില്‍ ഭൂപേഷ് ഭാഗെലിനേയും മുന്‍നിര്‍ത്തി ബിജെപിക്ക് ലഭിക്കുന്ന ഒബിസി വോട്ട് ബാങ്കില്‍ കടന്നുകയറാമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. ഒബിസി വിഭാഗങ്ങള്‍ക്ക് വേണ്ടി ബിജെപി ഒന്നും ചെയ്യുന്നില്ലെന്ന് പറയാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.

പറഞ്ഞാല്‍ വോട്ടായി മാറില്ല

പറഞ്ഞാല്‍ വോട്ടായി മാറില്ല

തങ്ങള്‍ പിന്നോക്കകാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണെന്ന് കോണ്‍ഗ്രസ് നിരന്തരം പറയുന്നുണ്ടെങ്കിലും അതിന്‍റെ ഫലങ്ങള്‍ അടുത്ത കാലത്തൊന്നും കോണ്‍ഗ്രസിന് ലഭിച്ചിരുന്നില്ല. പിന്നോക്കകാര്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന് വെറുതെ പറഞ്ഞാല്‍ വോട്ടായി മാറില്ലെന്ന് ലോക്സഭാ തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസിന് ബോധ്യമാവുകയും ചെയ്തു. കോണ്‍ഗ്രസ് തങ്ങള്‍ക്കൊപ്പമുണ്ടെന്ന് തോന്നണമെങ്കില്‍ അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച് കാണിച്ചു കൊടുക്കേണ്ടതുണ്ട്. അതിന്‍റെ ഭാഗമായാണ് ഈ രണ്ട് സംസ്ഥാനങ്ങളിലും സംവരണം വര്‍ധിപ്പിച്ചത്.

ദില്ലിയില്‍ ബിജെപിക്ക് ഭരണം ലഭിക്കാന്‍ സാധ്യതയില്ലെന്ന് ആര്‍എസ്എസിന് ഭയം; വില്ലന്‍ മനോജ് തിവാരിദില്ലിയില്‍ ബിജെപിക്ക് ഭരണം ലഭിക്കാന്‍ സാധ്യതയില്ലെന്ന് ആര്‍എസ്എസിന് ഭയം; വില്ലന്‍ മനോജ് തിവാരി

വെളിപ്പെടുത്തലുകളുമായി നാസില്‍; തുഷാറുമായി ബന്ധപ്പെട്ട വിഷയത്തില്‍ ശ്രീധരന്‍ പിള്ളയെ വിളിച്ചിരുന്നുവെളിപ്പെടുത്തലുകളുമായി നാസില്‍; തുഷാറുമായി ബന്ധപ്പെട്ട വിഷയത്തില്‍ ശ്രീധരന്‍ പിള്ളയെ വിളിച്ചിരുന്നു

English summary
Congress to begin experimenting to come back
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X