കശ്മീരില്‍ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് കോണ്‍ഗ്രസ്: മത്സരം നേതാക്കളെ മോചിപ്പിച്ചാല്‍ മാത്രമെന്ന്
ശ്രീനഗര്‍: ജമ്മു കശ്മീര്‍ തദ്ദേശതിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് കോണ്‍ഗ്രസ്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലില്‍ പാര്പ്പിച്ചതിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് തിരഞ്ഞെടുപ്പ് ബഹിഷ്കികരിക്കാനുള്ള തീരുമാനം. ജമ്മു കശ്മീരില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ കശ്മീര്‍ കോണ്‍ഗ്രസ് തലവന്‍ ജിഎ മിറാണ് കോണ്‍ഗ്രസ് ബ്ലോക്ക് ഡവലപ്പ്മെന്റ് കൗണ്‍സില്‍ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നതായി പ്രഖ്യാപിച്ചത്.
ഞങ്ങള്‍ ബ്ലോക്ക് ഡവലപ്പ്മെന്റ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നില്ല. നേതാക്കള്‍ തടങ്കലില്‍ കഴിയുമ്പോള്‍ എങ്ങനെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുക? ബ്ലോക്ക് ഡവലപ്പ്മെന്റ് കൗണ്‍സില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പായി തിരഞ്ഞെടുപ്പ് കമ്മീഷന് തിരഞ്ഞെടുപ്പ് കമ്മീഷന് രാഷ്ട്രീയ പാര്‍ട്ടികളുമായി കൂടിയാലോചിക്കേണ്ടിയിരുന്നുവെന്നും ജിഎ മിര്‍ പറയുന്നു.

കശ്മീര്‍ ഭരണകൂടം രാഷ്ട്രീയ നേതാക്കളെ മോചിപ്പിച്ചാല്‍ മാത്രമേ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന്റെ ഭാഗമാകൂ. ഈ തിരഞ്ഞെടുപ്പ് ഒരു പാര്‍ട്ടിയുടെ മാത്രം വിജയം ആഘോഷിക്കാനുള്ളതാണ്. ഞങ്ങളുടെ പാര്‍ട്ടി നേതാക്കള്‍ക്ക് പോലും സുരക്ഷ നല്‍കിയിട്ടില്ലെന്നും മിര്‍ പറയുന്നു. ഒക്ടോബര്‍ 24നാണ് കശ്മീരില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ആഗസ്റ്റ് 5ന് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം കശ്മീരില്‍ നടക്കുന്ന ആദ്യത്തെ തിരഞ്ഞെടുപ്പാണ് കോണ്‍ഗ്രസ് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്.
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് മുന്നോടിയായി കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിട്ടുള്ള രാഷ്ട്രീയ നേതാക്കള്‍ ഇപ്പോഴും മോചിപ്പിക്കപ്പെടാത്ത സാഹചര്യത്തിലാണ് നീക്കം. വീട്ടുതടങ്കലിലാക്കിയരെ ഘട്ടം ഘട്ടമായി മോചിപ്പിക്കുമെന്ന് സര്‍ക്കാര്‍ ആണയിട്ട് പറയുന്നുണ്ടെങ്കിലും 95 ശതമാനം പേരും ഇപ്പോഴും വീട്ടുതടങ്കലില്‍ തന്നെയാണുള്ളത്.
-
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ












Click it and Unblock the Notifications