കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് കോണ്‍ഗ്രസ്: മത്സരം നേതാക്കളെ മോചിപ്പിച്ചാല്‍ മാത്രമെന്ന്

Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മു കശ്മീര്‍ തദ്ദേശതിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് കോണ്‍ഗ്രസ്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചതിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് തിര‍ഞ്ഞെടുപ്പ് ബഹിഷ്കികരിക്കാനുള്ള തീരുമാനം. ജമ്മു കശ്മീരില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ കശ്മീര്‍ കോണ്‍ഗ്രസ് തലവന്‍ ജിഎ മിറാണ് കോണ്‍ഗ്രസ് ബ്ലോക്ക് ഡവലപ്പ്മെന്റ് കൗണ്‍സില്‍ തിര‍ഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നതായി പ്രഖ്യാപിച്ചത്.

'മകള്‍ ചെയ്തത് നിങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത കാര്യം'വിജയദശമി ആഘോഷത്തില്‍ തുറന്ന് പറഞ്ഞ് ശിവ് നഡര്‍'മകള്‍ ചെയ്തത് നിങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത കാര്യം'വിജയദശമി ആഘോഷത്തില്‍ തുറന്ന് പറഞ്ഞ് ശിവ് നഡര്‍

ഞങ്ങള്‍ ബ്ലോക്ക് ഡവലപ്പ്മെന്റ് കൗണ്‍സില്‍ തിര‍ഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നില്ല. നേതാക്കള്‍ തടങ്കലില്‍ കഴിയുമ്പോള്‍ എങ്ങനെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുക? ബ്ലോക്ക് ഡവലപ്പ്മെന്റ് കൗണ്‍സില്‍ തിര‍ഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികളുമായി കൂടിയാലോചിക്കേണ്ടിയിരുന്നുവെന്നും ജിഎ മിര്‍ പറയുന്നു.

jammu-15649

കശ്മീര്‍ ഭരണകൂടം രാഷ്ട്രീയ നേതാക്കളെ മോചിപ്പിച്ചാല്‍ മാത്രമേ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന്റെ ഭാഗമാകൂ. ഈ തിര‍ഞ്ഞെടുപ്പ് ഒരു പാര്‍ട്ടിയുടെ മാത്രം വിജയം ആഘോഷിക്കാനുള്ളതാണ്. ‍ഞങ്ങളുടെ പാര്‍ട്ടി നേതാക്കള്‍ക്ക് പോലും സുരക്ഷ നല്‍കിയിട്ടില്ലെന്നും മിര്‍ പറയുന്നു. ഒക്ടോബര്‍ 24നാണ് കശ്മീരില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ആഗസ്റ്റ് 5ന് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം കശ്മീരില്‍ നടക്കുന്ന ആദ്യത്തെ തിരഞ്ഞെടുപ്പാണ് കോണ്‍ഗ്രസ് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് മുന്നോടിയായി കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിട്ടുള്ള രാഷ്ട്രീയ നേതാക്കള്‍ ഇപ്പോഴും മോചിപ്പിക്കപ്പെടാത്ത സാഹചര്യത്തിലാണ് നീക്കം. വീട്ടുതടങ്കലിലാക്കിയരെ ഘട്ടം ഘട്ടമായി മോചിപ്പിക്കുമെന്ന് സര്‍ക്കാര്‍ ആണയിട്ട് പറയുന്നുണ്ടെങ്കിലും 95 ശതമാനം പേരും ഇപ്പോഴും വീട്ടുതടങ്കലില്‍ തന്നെയാണുള്ളത്.

English summary
Congress to boycott J&K local body poll, says can't take part when leaders still under detention
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X