Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിമാചല്‍ പിടിക്കാന്‍ കോണ്‍ഗ്രസ്; ബിജെപി നേതാക്കള്‍ മറുകണ്ടം ചാടും, ലക്ഷ്യം മൂന്നില്‍ രണ്ട് ഭൂരിപക്ഷം

കോൺഗ്രസ് ഹിമാചൽ പ്രദേശ് ഇൻചാർജ് രാജീവ് ശുക്ല ഞായറാഴ്ച ഛത്തീസ്ഗഡ് ഭവനിൽ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലുമായും മറ്റുള്ളവരുമായും കൂടിക്കാഴ്ച നടത്തിയ ശേഷം, വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി മൂന്നിൽ രണ്ട് ഭൂരിപക്ഷം ലക്ഷ്യമിടുന്നതായി പറഞ്ഞു. എ ഐ സി സി സംസ്ഥാന ഇൻചാർജ് രാജീവ് ശുക്ല, നിരീക്ഷകരായ സച്ചിൻ പൈലറ്റ്, പ്രതാപ് സിംഗ് ബജ്‌വ, പ്രദേശ് കോൺഗ്രസ് കമ്മിറ്റി മേധാവിയും എം പിയുമായ പ്രതിഭാ സിംഗ് തുടങ്ങിയവർ പങ്കെടുത്ത യോഗത്തിൽ, ബൂത്ത് മാനേജ്‌മെന്റ് പരിശീലനം നൽകാനും തിരഞ്ഞെടുപ്പിന് മുന്നോടിയായി അടിസ്ഥാന സംഘടനകളെ ശക്തിപ്പെടുത്താനും ബാഗേൽ നിർദേശിച്ചു. ഗുജറാത്തിലെയും ഹിമാചൽ പ്രദേശിലെയും നിയമസഭാ തിരഞ്ഞെടുപ്പുകൾ ഈ വർഷം അവസാനമാണ് നടക്കാനിരിക്കുന്നത്.

തിരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് സംസ്ഥാനങ്ങളിലും

തിരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് സംസ്ഥാനങ്ങളിലും ബി ജെ പിയിൽ നിന്ന് അധികാരം പിടിച്ചെടുക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഏറ്റവും അവസാനം നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളിലേറ്റ കനത്ത പരരാജയത്തില്‍ നിന്നുള്ള ശക്തമായ തിരിച്ച് വരവ് കൂടിയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. പഞ്ചാബിലെ അധികാരം ആം ആദ്മി പാർട്ടിക്ക് മുന്നില്‍ അടിയറവ് വെച്ച് കോണ്‍ഗ്രസിന് ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നിവിടങ്ങളിൽ ബി ജെ പി ഭരണത്തിന് തടയിടാനും കഴിഞ്ഞിരുന്നില്ല.

ഹൊ.. ഈ പിഷുവിനറെ ഒരു കണ്ണാടിയും കോമഡിയും: ചിരിച്ച് ഊപ്പാടിളകി അനുശ്രീ

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട്

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷമാണ് പാർട്ടി ലക്ഷ്യമിടുന്നതെന്ന് കോൺഗ്രസ് ഹിമാചൽ പ്രദേശ് ചുമതലയുള്ള രാജീവ് ശുക്ല അവകാശപ്പെടുന്നത്. ''ഹിമാചൽ തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള എല്ലാ ചർച്ചകളും നടന്നത് ബാഗേലിന്റേയും സച്ചിൻ പൈലറ്റിന്റേയും സാന്നിധ്യത്തിലായിരുന്നു. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിൽ ശക്തമായി പോരാടുകയും മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ വിജയിച്ച് സർക്കാർ രൂപീകരിക്കുകയും ചെയ്യും," ശുക്ല പറഞ്ഞു.

നിരവധി ബി ജെ പി നേതാക്കള്‍ തങ്ങളെ ബന്ധപ്പെടുന്നുണ്ട്,

തെരഞ്ഞെടുപ്പിനായി ഞങ്ങൾ തന്ത്രങ്ങൾ രൂപപ്പെടുത്തുകയാണെന്നും തിരഞ്ഞെടുപ്പിൽ എങ്ങനെ വിജയിക്കാമെന്നതിനെക്കുറിച്ചുള്ള മുതിർന്ന നേതാക്കളുടെ അനുഭവത്തിൽ നിന്ന് ഞങ്ങൾ തന്ത്രങ്ങള്‍ രൂപപ്പെടുത്തുമെന്നും യോഗത്തിന് ശേഷം കോൺഗ്രസ് ഹിമാചൽ പ്രദേശ് അധ്യക്ഷ പ്രതിഭ സിംഗ് പറഞ്ഞു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ 50-ലധികം സീറ്റുകളാണ് പാർട്ടി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു, "നിരവധി ബി ജെ പി നേതാക്കള്‍ തങ്ങളെ ബന്ധപ്പെടുന്നുണ്ട്, ശരിയായ സമയത്തിനായി കാത്തിരിക്കുന്ന അവർ ഉചിതമായ സമയത്ത് കോണ്‍ഗ്രസില്‍ ചേരും."- പ്രതിഭ സിംഗ് വ്യക്തമാക്കി.

തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കൂട്ടായ നേതൃത്വത്തോടെ

തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കൂട്ടായ നേതൃത്വത്തോടെ പോരാടും. നേതാക്കളെല്ലാം ഒറ്റക്കെട്ടാണ്. സംസ്ഥാനത്ത് അധികാരത്തില്‍ എത്തുക എന്നുള്ള കാര്യത്തിന് മാത്രമാണ് പാർട്ടി മുന്‍തൂക്കം നല്‍കുന്നത്. സംസ്ഥാന ഭരണത്തില്‍ ജനങ്ങള്‍ അതീവ അസംതൃപ്തരാണ്. ഭരണമാറ്റത്തിന് വേണ്ടി അവർ ആഗ്രഹിക്കുന്നുണ്ട്. അവരുടെ ആ ആഗ്രഹത്തിനൊപ്പം പാർട്ടി നില്‍ക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.

പ്രചാരണ കമ്മിറ്റി ചെയർമാൻ സുഖ്‌വീന്ദർ സിംഗ് സുഖു,

പ്രചാരണ കമ്മിറ്റി ചെയർമാൻ സുഖ്‌വീന്ദർ സിംഗ് സുഖു, പ്രദേശ് കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് വിനയ് കുമാർ എന്നിവരുൾപ്പെടെയുള്ള നേതാക്കൾ എന്നിവരായിരുന്നു പ്രചരണ തന്ത്രങ്ങളെക്കുറിച്ചുള്ള കാര്യങ്ങള്‍ ചർച്ച ചെയ്തത്. മികച്ച പ്രവർത്തനം നടത്തിയാല്‍ അധികാരം പിടിച്ചെടുക്കാന്‍ കഴിയുമെന്ന് തന്നെയാണ് കോണ്‍ഗ്രസിന്റെ ആത്മവിശ്വസം. ആംആദ്മി പാർട്ടി സംസ്ഥാനത്ത് പ്രവർത്തനം ശക്തമാക്കുന്നുണ്ടെങ്കിലും അത് തങ്ങളുടെ സാധ്യതകളെ ബാധിക്കില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നു

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട്

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് ബിജെപി അധികാരത്തിലെത്തുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തവണ മുഖ്യമന്ത്രയായിരുന്ന വീരഭദ്ര സിങ്ങിന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ പരാജയപ്പെടുത്തിയ ബിജെപി വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+