കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രം അമാന്തം വെടിയണമെന്ന് കോണ്‍ഗ്രസ്; ദേശീയ പദ്ധതി വേണം, ലോക്ഡൗണ്‍ പുനരാലോചിക്കണം

  • By Desk
Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് പ്രതിസന്ധി മറികടക്കാന്‍ രാജ്യത്തിന് ദേശീയതലത്തില്‍ ഒരു പദ്ധതി തയ്യാറാക്കണമെന്ന് കോണ്‍ഗ്രസ്. മോദി സര്‍ക്കാര്‍ ഇതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ദേശീയ ദുരന്ത നിവാരണ നിയമം അടിസ്ഥാനമാക്കി സര്‍ക്കാര്‍ പ്രതിസന്ധി കൈകാര്യം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

k

ജനങ്ങളെ പൂര്‍ണമായും അടച്ചിടുന്നതിനെ കപില്‍ സിബല്‍ എതിര്‍ത്തു. ജനങ്ങളെ അടച്ചിട്ടുകൊണ്ട് സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്താമെന്ന് കരുതേണ്ട. അവശ്യവസ്തുക്കളുടെ സേവനം സര്‍ക്കാര്‍ ഉറപ്പാക്കണം. ഇതിന് വേണ്ട നിയമ നടപടികള്‍ സ്വീകരിക്കണം. എന്താണ് രാജ്യത്ത് നടക്കുന്നതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് യാതൊരു വ്യക്തതയുമില്ല. ലോക്ക് ഡൗണ്‍ കാലയളവില്‍ നടപ്പാക്കേണ്ട പദ്ധതി എന്തൊക്കെയാണെന്ന് അവര്‍ക്ക് വ്യക്തതയില്ലെന്നും കപില്‍ സിബല്‍ കുറ്റപ്പെടുത്തി.

നിയമപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ ബാധ്യതയാണ് ഇത്തരം പ്രതിസന്ധി ഘട്ടത്തില്‍ ദേശീയ ഫോര്‍മുല തയ്യാറാക്കുക എന്നത്. എന്നാല്‍ സുപ്രധാന വിഷയങ്ങളില്‍ മോദി സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്. എല്ലാ ഉത്തരവാദിത്തങ്ങളും സംസ്ഥാന സര്‍ക്കാരുകളെ ഏല്‍പ്പിച്ച് മാറി നില്‍ക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നതെന്നും കപില്‍ സിബല്‍ ആരോപിച്ചു.

ദേശീയ തലത്തില്‍ നേരിടുന്ന ഒരു പ്രതിസന്ധിയെ സംസ്ഥാനങ്ങള്‍ക്ക് കൈകാര്യം ചെയ്യുന്നതിന് പരിമിതിയുണ്ട്. ഇതിന് കേന്ദ്രസര്‍ക്കാര്‍ തന്നെ പദ്ധതികള്‍ തയ്യാറാക്കി നടപ്പാക്കണം. സംസ്ഥാനങ്ങളെ ഏല്‍പ്പിച്ച് മാറി നില്‍ക്കുകയല്ല വേണ്ടത്. സംസ്ഥാനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതിയുണ്ട്. സാമ്പത്തിക വിഭവങ്ങളും കുറവാണെന്നും കപില്‍ സിബര്‍ ചൂണ്ടിക്കാട്ടി.

Recommended Video

cmsvideo
കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സോണിയ ഗാന്ധി | Oneindia Malayalam

സംസ്ഥാനങ്ങളാണ് കൂടുതലായി പല കാര്യങ്ങളും ചെയ്യുന്നത്. ഇടക്കിടെ രാജ്യത്തെ അഭിസംബോധന ചെയ്യുക മാത്രമായി ഒതുങ്ങിയിരിക്കുകയാണ് പ്രധാനമന്ത്രിയുടെ ജോലി. ദേശീയ ദുരന്ത നിവാരണ അതോറിറ്റി യാതൊരു മുന്‍കരുതല്‍ നടപടിയും എടുത്തിട്ടില്ല. ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്ന ഒരു മുന്നൊരുക്കവും അവര്‍ നടത്തിയില്ല. ജനുവരി അവസാനത്തില്‍ തന്നെ ലോകാരോഗ്യ സംഘടന കൊറോണ വൈറസ് വ്യാപനത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി.

ലോക്ക് ഡൗണില്‍ ജനസംഖ്യാ വിസ്‌ഫോടന സാധ്യത!! ഗര്‍ഭ നിരോധന ഉറകള്‍ വീട്ടിലെത്തിച്ച് യോഗി സര്‍ക്കാര്‍ലോക്ക് ഡൗണില്‍ ജനസംഖ്യാ വിസ്‌ഫോടന സാധ്യത!! ഗര്‍ഭ നിരോധന ഉറകള്‍ വീട്ടിലെത്തിച്ച് യോഗി സര്‍ക്കാര്‍

രാഹുലിന്റെ നിര്‍ദേശം കുറിക്കുകൊണ്ടു; ഒരു ലക്ഷം കോടി വേണമെന്ന് ഗഡ്കരി, കേന്ദ്രം വഴങ്ങിയേക്കുംരാഹുലിന്റെ നിര്‍ദേശം കുറിക്കുകൊണ്ടു; ഒരു ലക്ഷം കോടി വേണമെന്ന് ഗഡ്കരി, കേന്ദ്രം വഴങ്ങിയേക്കും

സൗദിയില്‍ വമ്പന്‍ പരിഷ്‌കാരം; ശിക്ഷാരീതികള്‍ മാറ്റുന്നു, സല്‍മാന്‍ രാജാവിന്റെ പ്രത്യേക നിര്‍ദേശംസൗദിയില്‍ വമ്പന്‍ പരിഷ്‌കാരം; ശിക്ഷാരീതികള്‍ മാറ്റുന്നു, സല്‍മാന്‍ രാജാവിന്റെ പ്രത്യേക നിര്‍ദേശം

English summary
Congress To Centre: Formulate National Plan To Handle Corona Crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X