• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിന് ഡിഎംകെ കൊടുത്തത് 41 സീറ്റ്!

  • By Muralidharan

ചെന്നൈ: തമിഴ്‌നാട് അസംബ്ലി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി 41 സീറ്റുകളില്‍ മത്സരിക്കും. പ്രധാന സഖ്യകക്ഷിയായ ഡി എം കെയുമായി നടന്ന സീറ്റ് ചര്‍ച്ചകള്‍ക്കൊടുവിലാണ് ഈ തീരുമാനം. കൂടുതല്‍ സീറ്റുകള്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നെങ്കിലും 41 സീറ്റുകള്‍ മാത്രമേ നല്‍കാനാവൂ എന്ന തീരുമാനത്തില്‍ ഡി എം കെ ഉറച്ചുനില്‍ക്കുകയായിരുന്നു. ഏതാനും ചെറുപാര്‍ട്ടികളും ഡി എം കെ - കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം മത്സരിക്കുന്നുണ്ട്.

Read Also: തമിഴ്‌നാട്ടില്‍ ജയലളിതയുടെ ബോട്ട് മുങ്ങാതിരിക്കാന്‍ ബിജെപി സഹായം?

കരുണാനിധിയുടെ ഗോപാലപുരത്തെ വീട്ടിലെത്തിയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഡി എം കെയുമായി സീറ്റ് ചര്‍ച്ച നടത്തിയത്. തമിഴ്‌നാട് തിരഞ്ഞെടുപ്പ് ചുമതലയുള്ള ഗുലാം നബി ആസാദ്, മുതിര്‍ന്ന നേതാവ് മുകുള്‍ വാസ്‌നിക് എന്നിവര്‍ എം കരുണാനിധി, മക്കളായ സ്റ്റാലിന്‍, കനിമൊഴി എന്നിവരുമായി ചര്‍ച്ചകള്‍ നടത്തി. 40 മിനുട്ട് നേരത്തെ ചര്‍ച്ചയ്‌ക്കൊടുവില്‍ മത്സരിക്കാനുള്ള സീറ്റ് സംബന്ധിച്ച് ഇരുപാര്‍ട്ടികളും ധാരണയിലെത്തുകയായിരുന്നു.

41 സീറ്റ് കിട്ടിയതില്‍ കോണ്‍ഗ്രസ് തൃപ്തരാണ് തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് ഗുലാം നബി ആസാദ് പറഞ്ഞു. ഡി എം കെയുടെ പക്കലാണ് കൂടുതല്‍ സീറ്റുകള്‍. ഈ സീറ്റുകള്‍ മറ്റ് ഘടകകക്ഷികള്‍ക്ക് കൂടിയുള്ളതാണ്. ദേശീയതലത്തില്‍ സോണിയാ ഗാന്ധിയുടെയും തമിഴ്‌നാട്ടില്‍ എം കരുണാനിധിയുടെയും കീഴില്‍ വിജയിച്ച് ഭരണം പിടിക്കാന്‍ പറ്റുമെന്ന് തന്നെയാണ് പ്രതീക്ഷ - ആസാദ് പറഞ്ഞു.

എ ഐ എ ഡി എം കെ ഇതുവരെ തുടര്‍ച്ചയായി രണ്ട് തവണ ഭരിച്ച ചരിത്രമില്ല. അതുകൊണ്ട് തന്നെ ഇത്തവണ ഡി എം കെ - കോണ്‍ഗ്രസ് ഭരണമാണ് ഉണ്ടാകാന്‍ പോകുന്നത്. തങ്ങളുടെ സഖ്യകക്ഷിയായ കോണ്‍ഗ്രസ് 41 സീറ്റുകളില്‍ മത്സരിക്കുന്ന കാര്യം ഡി എം കെ ട്രഷററായ സ്റ്റാലിനും സ്ഥിരീകരിച്ചു. അഞ്ച് സീറ്റുകള്‍ വീതം എം എം കെയ്ക്കും മുസ്ലിം ലീഗിനും നല്‍കിയിട്ടുണ്ട്.

English summary
Congress to contest in 41 seats in Tamil Nadu Assembly Elections 2016.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more