കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടക കോണ്‍ഗ്രസ് പിടിക്കും; ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ദളുമായി സഖ്യം, സീറ്റുകളുടെ എണ്ണത്തില്‍ ധാരണ

  • By Desk
Google Oneindia Malayalam News

ബെംഗളുരു: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം കിട്ടാത്ത അവസരത്തിലായിരുന്നു കര്‍ണാടകയില്‍ നിര്‍ണ്ണായകമായ കോണ്‍ഗ്രസ്-സംഖ്യം നിലവില്‍ വന്നത്. തിരഞ്ഞെടുപ്പിന് മുമ്പ് പരസ്പരം മത്സരിച്ച ദള്‍-കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ബിജെപി അധികാരത്തിലെത്തുന്നത് തടയാന്‍ വേണ്ടി സംഖ്യത്തിലെത്തുകയായിരുന്നു.

മുഖ്യമന്ത്രി സ്ഥാനം ജനതാദളിന് വിട്ടുകൊടുത്തുകൊണ്ടായിരുന്നു കോണ്‍ഗ്രസ് ഭരണത്തില്‍ പങ്കുചേര്‍ന്നത്. സംഖ്യത്തില്‍ പൊട്ടലും ചീറ്റലും ഉണ്ടായിരുന്നെങ്കിലും അവയെല്ലാം പരിഹരിച്ച് മുന്നണി ഭരണം തുടരുമെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. അതിനിടെയാണ് അടുത്തലോക്‌സഭ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യം തുടരുമെന്നാണ് കോണ്‍ഗ്രസ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.

2019 ലോക്‌സഭ

2019 ലോക്‌സഭ

നിര്‍ണ്ണായകമായ 2019 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേന്ദ്രഭരണം നിലനിര്‍ത്താനുള്ള അതീവ പരിശ്രമത്തിലാണ് ബിജെപി. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി തുടങ്ങിക്കഴിഞ്ഞു. ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പടേയുള്ള മുതിര്‍ന്ന നേതാക്കള്‍ വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് കഴിഞ്ഞു

കോണ്‍ഗ്രസ് നേതാക്കള്‍

കോണ്‍ഗ്രസ് നേതാക്കള്‍

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ പാര്‍ട്ടിയെ എന്ത് വിലകൊടുത്തും കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിക്കാനുള്ള പരിശ്രമത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളിയെ പ്രാദേശിക പാര്‍ട്ടികളുമായി ചേര്‍ന്ന് നേരിടാനുള്ള നീക്കത്തിലാണ് കോണ്‍ഗ്ര്. അതിനായി വിവിധ സംസ്ഥാനങ്ങളില്‍ പാര്‍ട്ടി പ്രാദേശികകക്ഷികളുമായി സഖ്യത്തിലേര്‍പ്പെട്ടു കഴിഞ്ഞു.

വീരപ്പ മൊയ്‌ലി

വീരപ്പ മൊയ്‌ലി

നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം കര്‍ണാടകയില്‍ നിലവില്‍ വന്ന കോണ്‍ഗ്രസ്-ദള്‍ സംഖ്യം ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തുടരുമെന്ന് നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇരുപാര്‍ട്ടികളും തമ്മില്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സീറ്റ് പങ്കുവെക്കുന്നതില്‍ ധാരയായതായി കോണ്‍ഗ്രസ് നേതാവ് വീരപ്പ മൊയ്‌ലി അറിയിച്ചു.

28 സീറ്റില്‍

28 സീറ്റില്‍

കര്‍ണാടകത്തിലെ 28 സീറ്റില്‍ 18 എണ്ണത്തില്‍ കോണ്‍ഗ്രസും 10 സീറ്റില്‍ ജനതാദള്‍ എസും മത്സരിക്കുമെന്നാണ് മുന്‍കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ വീരപ്പ മൊയ്‌ലി പറഞ്ഞു. സീറ്റുകളുടെ എണ്ണത്തില്‍ ധാരണയായെങ്കിലും മത്സരിക്കുന്ന മണ്ഡലങ്ങള്‍ പിന്നീട് തീരുമാനിക്കും.

ബിജെപിയെ

ബിജെപിയെ

സഖ്യസര്‍ക്കാര്‍ രൂപവത്കരിച്ചശേഷം നടന്ന കോണ്‍ഗ്രസ്സ ജനതാദള്‍ എസ് നേതാക്കളുടെ യോഗത്തില്‍ ലോക്‌സഭ തിരഞ്ഞെടുപ്പിലും ഇരുപാര്‍ട്ടികളും ഒന്നിച്ചു ബിജെപിയെ നേരിടണമെന്ന് തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സീറ്റുകളുടെ എണ്ണത്തില്‍ ധാരണയുണ്ടായതെന്ന് വീരപ്പ മൊയ്‌ലി പറഞ്ഞു.

സ്വാധീന മേഖല

സ്വാധീന മേഖല

ജനതാദളിന്റെ സ്വാധീന മേഖല മൈസൂരാണ്. അതിനാല്‍ മൈസൂര്‍ മേഖലയില്‍ ആണ് ജനതാദളിന് കൂടുതല്‍ സീറ്റ് നല്‍കാന്‍ ധാരണയായത്. മധ്യകര്‍ണാടക,വടക്കന്‍ കര്‍ണാട മേഖലകളിലെ ഭൂരിപക്ഷം മേഖലകളിലും കോണ്‍ഗ്രസ് തന്നെ മത്സരിക്കും. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും പരസ്പരമായിരുന്നു മത്സരിച്ചത്.

കോണ്‍ഗ്രസ്-ദള്‍ സഖ്യം

കോണ്‍ഗ്രസ്-ദള്‍ സഖ്യം

ആര്‍ക്കും ഭൂരിപക്ഷം കിട്ടാത്ത നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയെ ഭരണത്തില്‍ നിന്ന് അകറ്റിനിര്‍ത്താന്‍ വേണ്ടിയായിരുന്നു കോണ്‍ഗ്രസ്-ദള്‍ സഖ്യം നിലവില്‍ വന്നത്. നിര്‍ണ്ണായകമായ സാഹചര്യത്തില്‍ ഉണ്ടാക്കിയ സഖ്യം ആയതിനാല്‍ത്തന്നെ മന്ത്രിസഭാ രൂപിരകരണം മുതല്‍ സഖ്യത്തിനുള്ളില്‍ പൊട്ടലും ചീറ്റലും ഉണ്ടായിരുന്നു.

വിട്ടുവീഴ്ച്ച

വിട്ടുവീഴ്ച്ച

കൂടുതല്‍ സീറ്റുകള്‍ നേടിയിട്ടും മുഖ്യമന്ത്രി സ്ഥാനം ദളിന് വിട്ട് കൊടുത്തതില്‍ പാര്‍ട്ടിക്കുള്ളില്‍ ഒരു വിഭാഗത്തിന് ഇപ്പോഴും അമര്‍ഷമുണ്ട്. എന്നിരുന്നാലും എന്ത് വിട്ട് വീഴ്ച്ചചെയ്തും കര്‍ണാടകയിലെ സഖ്യം നിലനിര്‍ത്താനാണ് കേന്ദ്രകോണ്‍ഗ്രസ് നേതൃത്വം കര്‍ണാടക കോണ്‍ഗ്രസിന് നല്‍കിയ നിര്‍ദ്ദേശം.

ദളിന് 10

ദളിന് 10

കര്‍ണാടകയിലെ 28 ലോക്‌സഭാ സീറ്റുകളില്‍ കഴിഞ്ഞ തവണ 17 സീറ്റുകളില്‍ ബിജെപി ജയിച്ചപ്പോള്‍ 9 സീറ്റുകളിലാണ് കോണ്‍ഗ്രസ് ജയിച്ചത്. ജനതാദള്‍ എസ് 2 സീറ്റില്‍. രണ്ട് സീറ്റുകളില്‍ മാത്രം വിജയിച്ച ദളിന് 10 സീറ്റുകള്‍ വിട്ടുകൊടുത്തതില്‍ പാര്‍ട്ടിക്കുള്ളില്‍ ചില അസ്വാസരങ്ങള്‍ പുകയുന്നുണ്ട്.

കൂടുതല്‍ സീറ്റുകളില്‍

കൂടുതല്‍ സീറ്റുകളില്‍

ദളിന് സ്വാധീനമുള്ള മൈസൂര്‍ മേഖല കോണ്‍ഗ്രസ്സിനും സ്വാധീനം ഉള്ള പ്രദേശമാണ്. കഴിഞ്ഞ തവണ മേഖലിയില്‍ കോണ്‍ഗ്രസും ജനതാദള്‍ എസും തമ്മിലാണ് പ്രധാനമായും മത്സരം നടന്നത്. കോണ്‍ഗ്രസ് പിന്തുണ കൂടി കിട്ടുന്നതോടെ ദളിന് ഇവിടെ കൂടുതല്‍ സീറ്റുകളില്‍ വിജയിക്കാന്‍ കഴിയും.

11.03 ശതമാനം

11.03 ശതമാനം

എന്നാല്‍ വടക്കന്‍ കര്‍ണാടകയില്‍ ദളിന് സ്വാധീനം കുറവാണ്. അതിനാല്‍ തന്നെ ഇവിടെ കോണ്‍ഗ്രസിനെ വിജയിപ്പിക്കാന്‍ ദളിന്റെ വോട്ടുകള്‍ എത്രത്തോളം നിര്‍ണ്ണായകമാവും എന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ ഇപ്പോഴും സംശയം ഉണ്ട്. കഴിഞ്ഞ തവണ 11.03 ശതമാനം വോട്ടാണ് ദളിന് കിട്ടിയത്. ഇതില്‍ 80 ശതമാനവും മൈസുര്‍ മേഖലയില്‍ നിന്നാണ് ലഭിച്ചത്.

ഹൈക്കമാന്‍ഡ്

ഹൈക്കമാന്‍ഡ്

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിക്കുന്ന സീറ്റുകളുടെ എണ്ണംകുറയ്ക്കാന്‍ പ്രാദേശികപാര്‍ട്ടികളുമായുള്ള സഖ്യത്തിനാണ് വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നത്. അതിനാല്‍ തന്നെ എന്ത് വിട്ടുവീഴ്ച്ച ചെയ്തും കര്‍ണാടകയില്‍ സഖ്യംനിലനിര്‍ത്താന്‍ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചിരുന്നു.

English summary
Karnataka: Congress to contest Lok Sabha poll from 18 seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X