കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയിലേക്ക് പോയ 10 എംഎല്‍എമാര്‍ക്ക് മുട്ടന്‍ പണിയുമായി കോണ്‍ഗ്രസ്;ഗോവയില്‍ വേറിട്ട നീക്കം

  • By Desk
Google Oneindia Malayalam News

പനാജി: കര്‍ണാടകയിലെ രാഷ്ട്രീയ അസ്ഥിരതയുടെ പശ്ചാത്തലത്തിലായിരുന്നു അയല്‍ സംസ്ഥാനമായ ഗോവയിലും ബിജെപി കോണ്‍ഗ്രസിലെ എംഎല്‍എമാരെ അടര്‍ത്തിയത്. 10 എംഎല്‍എമാരെ രായ്ക്ക് രാമാനം ബിജെപി തങ്ങളുടെ പക്ഷത്ത് എത്തിക്കുകയായിരുന്നു. പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവരാണ് ബിജെപിയിലേക്ക് ചേക്കേറിയത്.

എന്നാല്‍ പാര്‍ട്ടി വിട്ട് എംഎല്‍എമാര്‍ക്ക് മുട്ടനൊരു പണി കൊടുക്കാനുള്ള ശ്രമത്തിലാണ് ഗോവയില്‍ കോണ്‍ഗ്രസ്. എന്താണെന്നല്ലേ, വിശദാംശങ്ങളിലേക്ക്

 10 എംഎല്‍എമാര്‍

10 എംഎല്‍എമാര്‍

നാല്‍പത് അംഗ നിയമസഭയില്‍ 15 എംഎല്‍എമായിരുന്നു കോണ്‍ഗ്രസിന് ഉണ്ടായത്. കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിനെ താഴെയിറക്കാനുള്ള ബിജെപി നീക്കങ്ങള്‍ ശക്തമായതിനെ പിന്തുടര്‍ന്നായിരുന്നു ജുലൈയില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി അടര്‍ത്തിയെടുത്തത്.

 മറുകണ്ടം ചാടി

മറുകണ്ടം ചാടി

പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കാവ്ലേക്കറുടെ നേതൃത്വത്തിലാണ് പത്ത് എംഎല്‍എമാരും കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയത്. ഇതോടെ സഭയില്‍ ബിജെപിയുടെ അംഗ സംഖ്യ കുത്തനെ കൂടി. കോണ്‍ഗ്രസിന്‍റേതാകട്ടെ അഞ്ചായി കുറയുകയും ചെയ്തു.

 പുതിയ വെല്ലുവിളി

പുതിയ വെല്ലുവിളി

എന്നാല്‍ പാര്‍ട്ടി വിട്ട നേതാക്കള്‍ക്ക് മുന്നില്‍ പുതിയ വെല്ലുവിളിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഗോവയിലെ കോണ്‍ഗ്രസ് നേതാക്കള്‍.ധൈര്യമുണ്ടെങ്കില്‍ രാജിവെച്ച് ബിജെപി ടിക്കറ്റില്‍ മത്സരിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടി നേതാക്കളെ വെല്ലുവിളിച്ചിരിക്കുന്നത്.

 വീടുകള്‍ സന്ദര്‍ശിക്കും

വീടുകള്‍ സന്ദര്‍ശിക്കും

ഇതിനായി 10 എംഎല്‍എമാരുടേയും വീടുകള്‍ കോണ്‍ഗ്രസ് നേതാക്കളെ സന്ദര്‍ശിക്കുമെന്ന് സംസ്ഥാന കോണ്‍ഗ്രസ് വക്താവ് ഉര്‍ഫാന്‍ മുല്ല പറഞ്ഞു. വീട്ടില്‍ നേരിട്ടെത്തിയാകും നേതാക്കള്‍ ഇവരോട് വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടണമെന്ന് ആവശ്യപ്പെടുക.

 മത്സരിക്കാം

മത്സരിക്കാം

സ്വന്തം മണ്ഡലങ്ങളില്‍ നിന്ന് തന്നെ അവര്‍ക്ക് മത്സരിക്കാം. ബിജെപി ടിക്കറ്റില്‍ മത്സരിച്ച് ജയിക്കാമെന്ന് അവര്‍ക്ക് വിശ്വാസം ഉണ്ടെങ്കില്‍ ഭാഗ്യം പരീക്ഷിക്കാന്‍ അവര്‍ തയ്യാറാകണമെന്ന് മുല്ല പറഞ്ഞു.

 ജനത്തെ വഞ്ചിച്ചു

ജനത്തെ വഞ്ചിച്ചു

ബിജെപിയെ തള്ളിക്കൊണ്ടാണ് കോണ്‍ഗ്രസ് നേതാക്കളായ ഇവരെ ജനം ജയിപ്പിച്ചത്. എന്നാല്‍ ഈ ജനഹിതം തള്ളിയാണ് അവര്‍ ബിജെപിക്കൊപ്പം പോയിരിക്കുന്നത്. അവര്‍ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണ് മുല്ല പറഞ്ഞു.

 ആദ്യം സമീപിക്കും

ആദ്യം സമീപിക്കും

പാര്‍ട്ടി വിട്ട സെന്‍റ് ക്രൂസ് എംഎല്‍എ അന്‍റോണിയോ ഫെര്‍ണാണ്ടസിനെയാകും നേതാക്കള്‍ ആദ്യം സമീപിക്കുക. രാജിവെയ്ക്കാന്‍ ആവശ്യപ്പെട്ടുള്ള കത്ത് നേതാക്കള്‍ എംഎല്‍എയ്ക്ക് നല്‍കും.

 മഷല്‍ റാലി

മഷല്‍ റാലി

പനാജിയിലെ മണ്ടോവി നദിയിൽ ഓഫ്-ഷോർ കാസിനോകൾ നിലനിൽക്കുന്നതിനെതിരെ 2012 ലെ സംസ്ഥാന തെരഞ്ഞെടുപ്പിന് മുമ്പ് മുൻ മുഖ്യമന്ത്രി മനോഹർ പരീക്കർ നടത്തിയ പ്രതിഷേധത്തിന് സമാനമായി ഒരു 'മഷൽ റാലി' (ഫയർ ടോർച്ചുമായി) നടത്തുമെന്നും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.

 പ്രകടന പത്രികയില്‍

പ്രകടന പത്രികയില്‍

ഞങ്ങള്‍ ഒരു പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്.. പരീക്കർ നടത്തിയതിന് സമാനമായ രീതിയിലുള്ള പ്രക്ഷോഭം ഞങ്ങള്‍ നടത്തും. ഓഫ്-ഷോർ കാസിനോകളെക്കുറിച്ച് ബിജെപി നല്‍കിയ ഉറപ്പ് പാലിക്കണം, മുല്ല ആവശ്യപ്പെട്ടു. 2017 ല്‍ കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ പ്രധാനമായി ഉള്‍പ്പെടുത്തിയ വിഷയമായിരുന്നു ഇത്,

English summary
Congress to dare 10 MLAs who joined BJP to quit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X