കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ത്രിപുരയില്‍ കോണ്‍ഗ്രസിന്‍റെ അപ്രതീക്ഷിത നീക്കം! ഗോദയില്‍ പ്രഗ്യ ദേബ് ബര്‍മ്മന്‍!

  • By
Google Oneindia Malayalam News

രണ്ട് തവണ സംസ്ഥാനം ഭരിച്ച കോണ്‍ഗ്രസ് ഇപ്പോള്‍ തൃപുരയില്‍ സംപൂജ്യരാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ 25 വര്‍ഷത്തെ സിപിഎം ഭരണത്തെ മറിച്ചിട്ട കാവി കാറ്റില്‍ സംസ്ഥാനത്ത് പിടിച്ച് നില്‍ക്കാന്‍ പോലും കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന്‍റെ പ്രതിച്ഛായ തന്നെ മാറിയിരിക്കുന്നു. കോണ്‍ഗ്രസ് മുന്നേറ്റത്തിന്‍റെ പാതയിലാണ് ഇവിടെ.

<strong>വയനാട്ടില്‍ കെസി വേണുഗോപാല്‍? രാഹുല്‍ ഗാന്ധി തന്നെ വരണമെന്ന് ടി സിദ്ധിഖ്! സമ്മര്‍ദ്ദം ചെലുത്തി ലീഗ്</strong>വയനാട്ടില്‍ കെസി വേണുഗോപാല്‍? രാഹുല്‍ ഗാന്ധി തന്നെ വരണമെന്ന് ടി സിദ്ധിഖ്! സമ്മര്‍ദ്ദം ചെലുത്തി ലീഗ്

കഴിഞ്ഞ ദിവസം മാത്രം ബിജെപിയില്‍ നിന്നും സിപിഎമ്മില്‍ നിന്നുമായി ഉപാധ്യക്ഷന്‍മാരടക്കം നാല് പ്രബല നേതാക്കളാണ് കോണ്‍ഗ്രസില്‍ എത്തിയത്. ഇപ്പോള്‍ മറ്റൊരു അപ്രതീക്ഷിത നീക്കം കൂടി നടത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്. ത്രിപുരയിലെ മുന്‍ രാജകുടുംബാംഗമായ പ്രഗ്യ ദേബ് ബര്‍മ്മനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്.ഒപ്പം ബിജെപിയുടെ സഖ്യകക്ഷിയേയും ചൂണ്ടി.

 ഗോദയിലിറക്കി കോണ്‍ഗ്രസ്

ഗോദയിലിറക്കി കോണ്‍ഗ്രസ്

ത്രിപുരയില്‍ രാജാകുടുംബാംഗമായ പ്രഗ്യ ദേബ് ബര്‍മ്മനെ കിഴക്കന്‍ തൃപുരയില്‍ നിന്നാണ് കോണ്‍ഗ്രസ് മത്സരിപ്പിക്കുന്നത്. യാതൊരു രാഷ്ട്രീയ ചുറ്റുപാടുമില്ലാത്തെ പ്രഗ്യയെ തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറക്കിയത് വഴി വന്‍ രാഷ്ട്രീയ നീക്കമാണ് കോണ്‍ഗ്രസ് നടപ്പാക്കുന്നത്.

 കോണ്‍ഗ്രസ് അധ്യക്ഷന്‍

കോണ്‍ഗ്രസ് അധ്യക്ഷന്‍

ത്രിപുരയിലെ കോണ്‍ഗ്രസ് അധ്യക്ഷനും രാജകുടുംബാംഗവുമായ പ്രദ്യോത് ബിക്രം മണിക്യ ദേബര്‍മ്മയുടെ സഹോദരിയാണ് പ്രഗ്യ.ലോക്സഭാ തിര‍ഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കേയായിരുന്നു മുതിര്‍ന്ന നേതാവും മന്ത്രിയുമായ ബിരജിത്ത് സിന്‍ഹയുടെ കൈയ്യില്‍ നിന്ന് പാര്‍ട്ടിയുടെ അമരത്വം പ്രദ്യോതിന് കോണ്‍ഗ്രസ് നല്‍കുന്നത്.

 തിരിച്ചുവരവിനൊരുങ്ങി കോണ്‍ഗ്രസ്

തിരിച്ചുവരവിനൊരുങ്ങി കോണ്‍ഗ്രസ്

ത്രിപുരയിലെ രാജകുടുംബാംഗമായ സഹോദരങ്ങളെ കോണ്‍ഗ്രസിന്‍റെ നിര്‍ണായക ഭാഗങ്ങളാക്കി രാജകുടുംബത്തിന്‍റെ ത്രിപുരയിലുള്ള സ്വാധീനം വോട്ടാക്കി മാറ്റാണ് കോണ്‍ഗ്രസിന്‍റെ നീക്കം. പാര്‍ട്ടിയുടെ തിരിച്ചുവരവിനായി കഠിന പ്രയത്നത്തിലാണ് പ്രദ്യുത്.

 വോട്ടുറപ്പാക്കാന്‍

വോട്ടുറപ്പാക്കാന്‍

ഇടതുപാര്‍ട്ടിയെ പോലെയോ ബിജെപിയെ പോലെയോ ത്രിപുരയില്‍ ഗോത്രവിഭാഗക്കാര്‍ക്കിടയില്‍ ശക്തമായ സ്വാധീനം കോണ്‍ഗ്രസിന് ഇല്ല. അതുകൊണ്ട് തന്നെ ഗോത്ര വോട്ടുകള്‍ ഉറപ്പാക്കാന്‍ മണിക്യ രാജകുടുംബത്തെ ഒപ്പം കൂട്ടുകയാണ് കോണ്‍ഗ്രസ്.

 നിര്‍ണായക പങ്ക്

നിര്‍ണായക പങ്ക്

ത്രിപുരയില്‍ 31 ശതമാനമാണ് ഗോത്ര വിഭാഗത്തിനുള്ള വോട്ട്. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായകമാണ് ഈ വോട്ടുകള്‍.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗോത്ര പാര്‍ട്ടിയായ ഇന്‍റീജീനിയസ് പീപ്പിള്‍ ഫ്രണ്ട് ഓഫ് ത്രിപുര ( ഐപിഎഫ്ടി)യുടെ സ്വാധീനമാണ് 25 വര്‍ഷത്തെ സിപിഎം ഭരണത്തിന് അന്ത്യം കുറിക്കാന്‍ ബിജെപിയെ സഹായിച്ചത്.

 ഐപിഎഫ്ടിയെ ചൂണ്ടി?

ഐപിഎഫ്ടിയെ ചൂണ്ടി?

ഇവിടെ ഐപിഎഫ്ടിയുമായി സഖ്യത്തിലാണ് ബിജെപി സര്‍ക്കാര്‍ രൂപികരിച്ചത്. എട്ട് സീറ്റുകളിലാണ് ഇവിടെ ഐപിഎഫ്ടി വിജയിച്ചത്. അതുകൊണ്ട് തന്നെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാന്‍ രാജകുടുംബത്തിന്‍റെ സഹായം തേടുകയാണ് കോണ്‍ഗ്രസ്.

 കൂടിക്കാഴ്ച

കൂടിക്കാഴ്ച

അതേസമയം ബിജെപിയുടെ നെഞ്ചിടിപ്പേറ്റി ഘടകക്ഷിയായ ഐപിഎഫ്ടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രദ്യോത് ബര്‍മ്മ കൂടിക്കാഴ്ച നടത്തിയിരുന്നു. സഖ്യകക്ഷിയായ ബിജെപിക്കെതിരെ തിര‍ഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച പിന്നാലെയാണ് കോണ്‍ഗ്രസ് നേതൃത്വുമായി പാര്‍ട്ടിയുടെ കൂടിക്കാഴ്ച.

 പൊട്ടിത്തെറി

പൊട്ടിത്തെറി

ഐപിഎഫ്ടിയുടെ സംസ്ഥാന അധ്യക്ഷനും സംസ്ഥാന റവന്യൂ മന്ത്രിയുമായ എന്‍സി ദേബര്‍മ്മയുമായിട്ടാണ് പ്രദ്യോത് കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച വലിയ പൊട്ടിത്തെറികള്‍ക്കാണ് വഴി വെച്ചിരിക്കുന്നത്. സഖ്യ സാധ്യത തേടിയാണ് പ്രദ്യോത് ഐപിഎഫിടിയെ സമീപിച്ചചെന്നാണ് വിവരം.

 സ്ഥാനാര്‍ത്ഥി പ്രഖ്യാപനം

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം

ബിജെപിയെ പരാജയപ്പെടുത്തുന്നതിനും ദേശീയ പൗരത്വ ബില്ല് നടപ്പാക്കുന്നത് തടയുന്നതിനുമായിരുന്നു പ്രദ്യോതിന്‍റെ കൂടിക്കാഴ്ച എന്നാണ് റിപ്പോര്‍ട്ട്.
അതേസമയം കൂടിക്കാഴ്ച സംബന്ധിച്ച് ഇരു നേതാക്കളും നിലപാട് വ്യക്തമാക്കാന്‍ തയ്യാറായിട്ടില്ല. അതിനിടെ ഐപിഎഫ്ടി സംസ്ഥാനത്ത് രണ്ട് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞു.

 പടിഞ്ഞാറന്‍ ത്രിപുര

പടിഞ്ഞാറന്‍ ത്രിപുര

എന്നാല്‍ സഖ്യസാധ്യത ഉറപ്പായാല്‍ കോണ്‍ഗ്രസ് സീറ്റുകളില്‍ ചില വിട്ട് വീഴ്ചകള്‍ വരുത്തും.കിഴക്കന്‍ ത്രിപുരയിലെ സ്ഥാനാര്‍ത്ഥിയായ പ്രഗ്യയെ നീക്കി ആ സീറ്റ് ഐപിഎഫ്ടിക്ക് നല്‍കിയേക്കും. അതേസമയം പടിഞ്ഞാറന്‍ തൃപുരയിലും ബിജെപിക്ക് കുരുക്ക് തീര്‍ത്താണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിചിരിക്കുന്നത്.

 മുന്‍ ബിജെപി ഉപാധ്യക്ഷന്‍

മുന്‍ ബിജെപി ഉപാധ്യക്ഷന്‍

ബിജെപി വൈസ് പ്രസിഡന്‍റായിരുന്ന സുബാല്‍ ഭൗമിക് ആണ് ഇവിടെ കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി. ഇനി ബിജെപിയുമായി യാതൊരു ബന്ധവുമില്ലെന്ന് പ്രഖ്യാപിച്ചാണ് മുന്‍ കോണ്‍ഗ്രസ് നേതാവ് കൂടിയായി ഭൗമിക് കോണ്‍ഗ്രസിലേക്ക് മടങ്ങിയത്.

<strong>വാരണാസിയില്‍ മോദിയ്ക്കെതിരെ പ്രിയങ്ക ഗാന്ധി? മത്സരിക്കാന്‍ തയ്യാറെന്ന് പ്രിയങ്ക! ഞെട്ടിച്ച് മറുപടി</strong>വാരണാസിയില്‍ മോദിയ്ക്കെതിരെ പ്രിയങ്ക ഗാന്ധി? മത്സരിക്കാന്‍ തയ്യാറെന്ന് പ്രിയങ്ക! ഞെട്ടിച്ച് മറുപടി

<strong>'എന്‍റെ വോട്ട് കോണ്‍ഗ്രസിന്" title="'എന്‍റെ വോട്ട് കോണ്‍ഗ്രസിന്" അതൃപ്തിയുമായി മുരളീ മനോഹര്‍ ജോഷി! വാര്‍ത്തയിലെ സത്യം ഇതാണ്" />'എന്‍റെ വോട്ട് കോണ്‍ഗ്രസിന്" അതൃപ്തിയുമായി മുരളീ മനോഹര്‍ ജോഷി! വാര്‍ത്തയിലെ സത്യം ഇതാണ്

English summary
congress to depend on royal family in tripura
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X