• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പ്രിയങ്കാ കലണ്ടർ, ഇന്ദിരാ ഡയറി, പുതിയ പരീക്ഷണവുമായി കോൺഗ്രസ്, ആർഎസ്എസിനെക്കുറിച്ച് പുസ്തകം

ലഖ്നോ: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശ് പിടിക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് കോൺഗ്രസ്. സംസ്ഥാനത്ത് പാർട്ടിയുടെ സംഘടനാ സംവിധാനങ്ങൾ ശക്തമാക്കാൻ സജീവമായി രംഗത്തുണ്ട് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. അടിത്തട്ട് മുതൽ ഉടച്ചുവാർത്ത് പാർട്ടിയെ പുനരുജ്ജീവിപ്പിക്കുകയാണ് പ്രിയങ്കയുടെ നീക്കം.

ജേക്കബ് എബ്രഹാം; കുട്ടനാട്ടില്‍ സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ച് ജോസഫ്,കോണ്‍ഗ്രസ് നീക്കം ശ്രദ്ധാപൂര്‍വ്വം

ഉത്തർപ്രദേശ് പിടിക്കാൻ ഏറ്റവും ഒടുവിലായി പരിശീലകയുടെ റോളിലാണ് പ്രിയങ്കാ ഗാന്ധി പ്രത്യക്ഷപ്പെട്ടത്. സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിൽ ജനുവരി 16മുതൽ 19 വരെയയായിരുന്നു പരിശീലന പരിപാടി. ഇതിന് പിന്നാലെ പ്രവർത്തകരെ പാർട്ടിയോട് കൂടുതൽ അടുപ്പിക്കാൻ പുതിയ തന്ത്രങ്ങൾ പരീക്ഷിക്കുകയാണ് ഉത്തർപ്രദേശ് നേതൃത്വം.

 പരിശീലന പരിപാടി

പരിശീലന പരിപാടി

അദിതി സിംഗിനെ പോലെ പാർട്ടിയുമായി അകന്നു കഴിയുന്നവരെ വീണ്ടും പാളയത്തിൽ എത്തിക്കുകയാണ് റായ് ബറേലിയിൽ പരിശീലനം നടത്തിയത് വഴി കോൺഗ്രസ് ലക്ഷ്യമിട്ടത്. സംസ്ഥാനത്ത് കോൺഗ്രസിന്റെ ഏക ലോക്സഭാ മണ്ഡലമാണ് റായ് ബറേലി. നാല് ദിവസമായി നടന്ന പരിശീലന പരിപാടിയിൽ പ്രിയങ്കയ്ക്കൊപ്പം സോണിയാ ഗാന്ധിയും ഉണ്ടായിരുന്നു. നേതൃപാടവമുള്ളവരെ സ്വന്തം ടീമിലേക്ക് ഉള്‍പ്പെടുത്താനാണ് പ്രിയങ്കയുടെ തീരുമാനം.

 കലണ്ടറും ഡയറിയും

കലണ്ടറും ഡയറിയും

പരിശീലന പരിപാടിക്ക് പിന്നാലെ പ്രിയങ്കാ ഗാന്ധിയുടെ ചിത്രമുള്ള കലണ്ടർ, ഇന്ദിരാ ഗാന്ധിയുടെ ചിത്രമുള്ള ഡയറി, കോൺഗ്രസിനെക്കുറിച്ചും ആർഎസ്എസിനേക്കുറിച്ചും പറയുന്ന രണ്ട് പുസ്തകങ്ങൾ എന്നിവ വിതരണം ചെയ്യാനൊരുങ്ങുകയാണ് നേതൃത്വം. ഡയറിയുടെയും കലണ്ടറിന്റെയും പതിനായിരം കോപ്പികളാണ് ഇതുവരെ പ്രിന്റ് ചെയ്തിരിക്കുന്നത്. 12 പേജുകളുള്ള കലണ്ടറിന്റെ എല്ലാ പേജുകളിലും പ്രിയങ്കാ ഗാന്ധിയുടെ ചിത്രമുണ്ട്.

നേതാക്കളുടെ വിവരങ്ങൾ

നേതാക്കളുടെ വിവരങ്ങൾ

ദളിത്, പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള പ്രമുഖ നേതാക്കളുടെയും സാമൂഹ്യ പരിഷ്കർത്താക്കളുടെയും ജനന-മരണ വാർഷികങ്ങൾ പരാമർശിക്കുന്ന പട്ടികയും കലണ്ടറിലുണ്ട്. ജനുവരിയിലെ പേജിൽ മഹാരാഷ്ട്രയിൽ നിന്നുള്ള സാമൂഹിക പരിഷ്കർത്താവായ സാവിത്രിബായ് ഫുലെയുടെ ജീവിതരേഖയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

 പ്രവർത്തകരെ പരിചയപ്പെടുത്താൻ

പ്രവർത്തകരെ പരിചയപ്പെടുത്താൻ

ഫെബ്രുവരിയിൽ ദളിത് വനിതാ നേതാവായ രമാബായ് അംബേദ്കർ, ഗുരു റെയ്ദാസ്, സുഹെൽദേവ് മഹാരാജ് തുടങ്ങിയവരുടെ ജീവിത രേഖയാണ് നൽകിയിരിക്കുന്നത്. രാജ്യത്തെ ഈ മഹത്തായ സാമൂഹ്യ പരിഷ്കർത്താക്കളെക്കുറിച്ച് പാർട്ടി പ്രവർത്തകർ അറിയുകയും അവർക്ക് ആദരവ് പ്രകടിപ്പിക്കാൻ പരിപാടികൾ ആസൂത്രണം ചെയ്യുകയും വേണം. ഇതിന് പ്രവർത്തകരെ സഹായിക്കാനാണ് കലണ്ടർ പുറത്തിറക്കിയതെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു.

ഇന്ദിരാ ഡയറി

ഇന്ദിരാ ഡയറി

ഇന്ദിരാ ഡയറിയിൽ ഇന്ദിരാ ഗാന്ധിയുടെ ചിത്രത്തോടൊപ്പം ഹിന്ദിയിലെഴുതിയ ഒരു സന്ദേശം കൂടിയുണ്ട്. അവസരങ്ങൾ നിങ്ങളുടെ വാതിലിൽ വന്ന് മുട്ടില്ല. നിങ്ങൾ അവസരങ്ങൾ ഉണ്ടാക്കുകയും അത് പ്രയോജനപ്പെടുത്തുകയും വേണം എന്നാണ് എഴുതിയിരിക്കുന്നത്. ആദ്യ പേജിൽ ഭരണ ഘ‍ടനയുടെ ആമുഖവും പ്രിന്റ് ചെയ്തിട്ടുണ്ട്. അടുത്ത പേജിൽ കർഷകരുടെയും പാവപ്പെട്ടവരുടെയും യുവാക്കളുടെയും സ്ത്രീകളുടെയും ശബ്ദമാക്കി കോൺഗ്രസ് പാർട്ടിയെ മാറ്റണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് പ്രിയങ്കാ ഗാന്ധി പ്രവർത്തകർക്കെഴുതിയ കത്താണ് നൽകിയിരിക്കുന്നത്.

2 പുസ്തകങ്ങൾ

2 പുസ്തകങ്ങൾ

കലണ്ടറിനും ഡയറിക്കും ഒപ്പം രണ്ട് പുസ്തകങ്ങൾ കൂടിയാണ് വിതരണം ചെയ്യുന്നത്. ആർഎസ്എസ് രാജ്യത്തിന്റെ സംസ്കാരത്തിന് എതിരാണെന്നാണ് ആദ്യത്തെ പുസ്തകം പറയുന്നത്. ആർഎസ്എസ് സ്വാതന്ത്ര സമരത്തിൽ പങ്കെടുത്തിട്ടില്ല, നേതാക്കളുടെ കാഴ്ചപ്പാടുകൾ എന്നിവയെക്കുറിച്ച് സംസാരിക്കുന്നു. രണ്ടാമത്തെ പുസ്തകത്തിൽ കോൺഗ്രസിനെതിരെ ആർഎസ്എസും ബിജെപിയും എപ്പോഴും ഉന്നയിക്കുന്ന 12 ആരോപണങ്ങൾക്കുള്ള വിശദമായ മറുപടിയാണ്. പാകിസ്താനോട് കോൺഗ്രസിന് മൃദുസമീപനമാണ്, കോൺഗ്രസ് തീവ്രവാദികളെ ബിരിയാണി നൽകി വളർത്തി, പട്ടേലിനെ പ്രധാനമന്ത്രിയാക്കാൻ നെഹ്റു അനുവദിച്ചില്ല തുടങ്ങിയ ആരോപണങ്ങൾക്കാണ് മറുപടി നൽകിയിരിക്കുന്നത്.

English summary
Congress to distribute Priyanka calender, Indira diary to it's workers in UP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X