കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫഡ്നാവിസിനെതിരെ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന്‍റെ തുറുപ്പ്; മത്സരിക്കുക മുന്‍ ബിജെപി നേതാവ്

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിലെ നാലാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്. 19 പേരുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെതിരെ മുന്‍ ബിജെപി എംഎല്‍എയായ ആശിഷ് ദേശ്മുഖ് നാഗ്പൂര്‍ സൗത്തില്‍ മത്സരിക്കും.

fadnaviscongress-

മുന്‍ മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ രഞ്ജിത്ത് ദേശഷ്മുഖിന്‍റെ മകനായ ആശിഷ് ദേശ്മുഖ് ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പ് വേളയിലാണ് ബിജെപിയില്‍ നിന്നും രാജിവെച്ച് കോണ്‍ഗ്രസില്‍ എത്തിയത്. നാഗ്പൂര്‍ ജില്ലയിലെ കാറ്റോണ്‍ മണ്ഡലം എംഎല്‍എയായിരുന്ന ദേശ്മുഖ് ബിജെപിയുടേയും മോദിയുടേയും നിരന്തര വിമര്‍ശകനായിരുന്നു. മുന്‍ ബിജെപി നേതാവിനെ മുഖ്യമന്ത്രിക്കെതിരെ മത്സരിപ്പിക്കുന്നതോടെ കടുത്ത മത്സരം കാഴ്ച വെയ്ക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നത്.

നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് നിരവധി പ്രതിപക്ഷ നേതാക്കള്‍ ബിജെപിയിലേക്ക് മറുകണ്ടം ചാടിയിരുന്നു. ഇവരില്‍ പല നേതാക്കള്‍ക്കും ബിജെപി തിരഞ്ഞെടുപ്പില്‍ ടിക്കറ്റ് നല്‍കിയിട്ടുണ്ട്. അതേസമയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ തഴയപ്പെട്ട ശിവസേന ബിജെപി നേതാക്കളെ കോണ്‍ഗ്രസിലേക്കെത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. മുതിര്‍ന്ന ബിജെപി നേതാക്കള്‍ പ്രതിപക്ഷത്ത് എത്തിയാല്‍ തിരഞ്ഞെടുപ്പ് ഫലത്തിലും വലിയ മാറ്റങ്ങള്‍ പ്രകടമാകുമെന്നും കോണ്‍ഗ്രസ് അഭിപ്രായപ്പെടുന്നു.

ഇതുവരെ 142 പേരുടെ പട്ടികയാണ് കോണ്‍ഗ്രസ് പുറത്തിറക്കിയത്. ഇത്തവണയും കോണ്‍ഗ്രസും എന്‍സിപിയും സഖ്യത്തിലാണ് മഹാരാഷ്ട്രയില്‍ മത്സരിക്കുന്നത്. 145 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുക. അതേസമയം എന്‍സിപി 125 സീറ്റുകളില്‍ മത്സരിക്കും. അവശേഷിക്കുന്ന സീറ്റുകള്‍ മറ്റ് പാര്‍ട്ടികള്‍ക്ക് നല്‍കും. മഹാരാഷ്ട്രയില്‍ 288 സീറ്റുകളാണ് ഉള്ളത്.

പാലാ തോൽവിക്ക് പിറകെ അമേരിക്കയിലേക്ക് വണ്ടി കയറി ഉമ്മൻ ചാണ്ടി, വെട്ടിലായി യുഡിഎഫ്!പാലാ തോൽവിക്ക് പിറകെ അമേരിക്കയിലേക്ക് വണ്ടി കയറി ഉമ്മൻ ചാണ്ടി, വെട്ടിലായി യുഡിഎഫ്!

മുരളീധരനും തരൂരും ഇല്ല, വട്ടിയൂർക്കാവിൽ വിയർത്ത് കോൺഗ്രസ്, പിടിച്ച് നിൽക്കാനാവുന്നില്ല!മുരളീധരനും തരൂരും ഇല്ല, വട്ടിയൂർക്കാവിൽ വിയർത്ത് കോൺഗ്രസ്, പിടിച്ച് നിൽക്കാനാവുന്നില്ല!

കോൺഗ്രസ് കോട്ട തകർക്കാൻ ഗ്ലാമർ താരത്തെ രംഗത്തിറക്കി ബിജെപി; ഇനി ഗ്ലാമർ പോരാട്ടം...കോൺഗ്രസ് കോട്ട തകർക്കാൻ ഗ്ലാമർ താരത്തെ രംഗത്തിറക്കി ബിജെപി; ഇനി ഗ്ലാമർ പോരാട്ടം...

English summary
Congress to field former BJP leader against Devendra fadnavis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X