കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാറിൽ ശത്രുഘ്‌നന്‍ സിന്‍ഹയുടെ മകനെ കളത്തിലിറക്കി കോൺഗ്രസ്, ലവ് സിന്‍ഹയുടെ കന്നി പോരാട്ടം

Google Oneindia Malayalam News

പാറ്റ്‌ന: മുന്‍ കേന്ദ്ര മന്ത്രിയും ബോളിവുഡ് താരവും ആയ ശത്രുഘ്‌നന്‍ സിന്‍ഹയുടെ മകന്‍ ലവ് സിന്‍ഹ രാഷ്ട്രീയത്തിലേക്ക്. വരുന്ന ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ലവ് സിന്‍ഹയെ ഇറക്കാന്‍ ആണ് കോണ്‍ഗ്രസ് നീക്കം. 37കാരനായ ലവ് സിന്‍ഹ കോണ്‍ഗ്രസിന് അഭിമാന സീറ്റുകളില്‍ ഒന്നായ ബങ്കിപൂരില്‍ ആണ് മത്സരിക്കാനിറങ്ങുക. അച്ഛന്‍ ശത്രുഘ്‌നന്‍ സിന്‍ഹ 2009ലും 2014ലും ബിജെപി ടിക്കറ്റില്‍ മത്സരിച്ച് ജയിച്ച പാറ്റ്‌ന സാഹിബ് ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ടതാണ് ബങ്കിപൂര്‍ നിയമസഭാ മണ്ഡലം.

അപ്പോൾ അറിയാത്ത ദീലിപോ? 'ഇടവേളയില്ലാത്ത വിഡ്ഡിത്തരങ്ങൾ', ഇടവേള ബാബുവിനെ പൊളിച്ചടുക്കി രേവതി സമ്പത്ത്അപ്പോൾ അറിയാത്ത ദീലിപോ? 'ഇടവേളയില്ലാത്ത വിഡ്ഡിത്തരങ്ങൾ', ഇടവേള ബാബുവിനെ പൊളിച്ചടുക്കി രേവതി സമ്പത്ത്

വ്യാഴാഴ്ച ലവ് സിന്‍ഹ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. നവംബര്‍ മൂന്നിനുളള രണ്ടാം ഘട്ട തിരഞ്ഞെടുപ്പിലാണ് ബങ്കിപ്പൂര്‍ മണ്ഡലം ഉള്‍പ്പെടുന്നത്. നവംബര്‍ പത്തിനാണ് വോട്ടെണ്ണല്‍. ബോളിവുഡില്‍ ഒരു കൈ നോക്കിയതിന് ശേഷമാണ് ലവ് സിന്‍ഹ രാഷ്ട്രീയത്തില്‍ പരീക്ഷണത്തിന് ഇറങ്ങുന്നത്. 2010ല്‍ പുറത്തിറങ്ങിയ സാഡിയാന്‍ ആണ് ലവ് സിന്‍ഹയുടെ ആദ്യ ചിത്രം. 20187ല്‍ പുറത്തിറങ്ങിയ പള്‍ട്ടാനില്‍ ആണ് ലവ് സിന്‍ഹ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.

Congress

ബിജെപിയുടെ നിതിന്‍ നവീന്‍ ആയിരിക്കും ബങ്കിപ്പൂരില്‍ ലവ് സിന്‍ഹയുടെ എതിരാളി. മൂന്ന് തവണ എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുളള നേതാവാണ് നിതിന്‍ നവീന്‍. പുഷ്പം പ്രിയ ചൗധരിയും ബങ്കിപ്പൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ 30 വര്‍ഷത്തോളമായി ബിജെപിയുടെ കോട്ടയാണ് പാറ്റ്‌ന. സിപിഐ, ആര്‍ജെഡി, കോണ്‍ഗ്രസ് നേതാക്കളും പാറ്റ്‌നയില്‍ നിന്ന് ലോക്‌സഭയില്‍ എത്തിയിട്ടുണ്ട്.

ബിജെപിയില്‍ ആയിരുന്ന ശത്രുഘ്‌നന്‍ സിന്‍ഹ പാര്‍ട്ടി നേതൃത്വത്തോട് ഉടക്കിയാണ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ പാറ്റ്‌നയില്‍ നിന്ന് മത്സരിച്ചത്. ബിജെപി ടിക്കറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് ശത്രുഘ്‌നന്‍ സിന്‍ഹ പാര്‍ട്ടി വിട്ടത്. എന്നാല്‍ പാറ്റ്‌നയില്‍ രവിശങ്കര്‍ പ്രസാദിനോട് ശത്രുഘ്‌നന്‍ സിന്‍ഹ തോല്‍വിയേറ്റു വാങ്ങി. ഇക്കുറി ബീഹാറില്‍ ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡി ഉള്‍പ്പെടുന്ന മഹാഗഡ്ബന്ധന്‍ സഖ്യത്തിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. ബങ്കിപ്പൂര്‍ അടക്കം 70 സീറ്റുകളില്‍ ആണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. ക്ഷത്രിയ വോട്ട് ബാങ്കുളള മണ്ഡലത്തില്‍ യുവ സ്ഥാനാര്‍ത്ഥിക്ക് വേണ്ടിയുളള കോണ്‍ഗ്രസ് അന്വേഷണമാണ് ലവ് സിന്‍ഹയില്‍ എത്തിയത്.

English summary
Congress to field Shatrughan Sinha’s son Luv Sinha in Bihar Assembly Election 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X