തോൽവി പഠിക്കാനിറങ്ങി കോൺഗ്രസ്; യോഗത്തിൽ കുമാരി സെൽജയ്ക്കും രൺദീബ് സുർജേവാലയ്ക്കും ക്ഷണമില്ല
ചണ്ഡീഗഡ്: ഹരിയാനയിലെ കനത്ത തോൽവിയുടെ ആഘാതത്തിൽ നിന്നും കോൺഗ്രസ് ഇതുവരേയും മുക്തരായിട്ടില്ല. ഭരണം പിടിച്ചെന്ന് ഉറപ്പിച്ച് ആഘോഷിക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായി ബിജെപിയുടെ മുന്നേറ്റം. ഒടുവിൽ 48 സീറ്റുകളോടെ സംസ്ഥാനത്ത് മൂന്നാമതും ബിജെപി ഭരണത്തുടർച്ച നേടി.
സർക്കാരിനെതിരെ അതിശക്തമായ ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടും എന്തുകൊണ്ട് പരാജയപ്പെട്ടുവെന്ന ചോദ്യമാണ് കോൺഗ്രസിനെ അലട്ടുന്നത്. ഇവിഎമ്മിൽ ക്രമക്കേട് നടന്നുവെന്ന സംശയവും കോൺഗ്രസ് ഉന്നയിക്കുന്നുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുകയും ചെയ്തു.

അതേസമയം തോൽവിയുടെ യഥാർത്ഥ കാരണം പഠിക്കാൻ തുനിഞ്ഞിറിക്കുകയാണ് കോൺഗ്രസ്. ഇതിനായി ഇന്ന് പ്രത്യേക യോഗം നേതൃത്വം വിളിച്ചുചേർത്തു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ വിളിച്ച് ചേർത്ത യോഗത്തിൽ മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ഭൂപീന്ദർ സിംഗ് ഹൂഡ, അശോക് ഗെഹ്ലോട്ട്, അജയ് മാക്കൻ, പ്രതാപ് സിങ് ബജ്വ, തുടങ്ങിയ നേതാക്കളെല്ലാം പങ്കെടുത്തു. എന്നാൽ മുതിർന്ന നേതാവ് രൺദീപ് സിംഗ് സുർജേവാലയ്ക്കും മറ്റൊരു നേതാവായ കുമാരി സെൽജയേയും യോഗത്തിന് വിളിച്ചില്ലെന്നതാണ് ശ്രദ്ധേയം. ഇവിഎം ക്രമക്കേട് അടക്കമുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ചയായി.ഉൾപാർട്ടി തർക്കങ്ങളും തിരിച്ചടിക്ക് കാരണമായോ എന്ന ചർച്ചയും യോഗത്തിൽ നടന്നു.
സ്ഥാനാർത്ഥി നിർണയം മുതൽ തന്നെ കോൺഗ്രസിൽ അതൃപ്തികൾ ഉടലെടുത്തിരുന്നു. ഭൂപീന്ദർ ഹൂഡ പക്ഷത്തിന് കൂടുതൽ സീറ്റുകൾ അനുവദിച്ചുവെന്നാരോപിച്ച് കുമാരി സെൽജയും രൺദീപ് സിംഗ് സുർജേവാലയും പരസ്യമായി തന്നെ ഇതിനെതരെ പ്രതികരിച്ചു. തനിക്കോ തന്റെ അനുയായികൾക്കോ സീറ്റ് നൽകിയില്ലെന്നായിരുന്നു വിമർശനം. പിന്നീട് കോൺഗ്രസ് പ്രചരണ പരിപാടികളിൽ നിന്നെല്ലാം സെൽജ വിട്ടുനിൽക്കുകയും ചെയ്തു.
മുതിർന്ന ദളിത് നേതാവിന്റെ നീക്കം തിരിച്ചടിയായേക്കുമെന്ന വിലയിരുത്തലിൽ ഒടുവിൽ കോൺഗ്രസ് ഹൈക്കമാന്റ് തന്നെ നേരിട്ട് ഇടപെട്ടാണ് സെൽജയെ അനുനയിപ്പിച്ചത്. അപ്പോഴും ഹൂഡ പക്ഷത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞുമുള്ള വിമർശനങ്ങൾ അവർ നടത്തുന്നുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയും സെൽജ ഹൂഡ പക്ഷത്തെ വിമർശിച്ചിരുന്നു. ആരാണ് പരാജയത്തിന്റെ യഥാർത്ഥ ഉത്തരവാദിയെന്ന് കണ്ടെത്തണമെന്നായിരുന്നു അവർ ആവശ്യപ്പെട്ടത്.
അതേസമയം ഇനി പരാജയത്തിന്റെ 'യഥാർത്ഥ ഉത്തരവാദികളെ' കണ്ടെത്തി കോൺഗ്രസ് നടപടി സ്വീകരിക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. സെൽജ അടക്കമുള്ളവർക്കെതിരെ നടപടി ഉണ്ടായാൽ അത് വരും ദിവസങ്ങളിൽ കൂടുതൽ പൊട്ടിത്തെറിയിലേക്ക് നയിച്ചേക്കുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications