കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ട് സംസ്ഥാനങ്ങളില്‍ പ്രത്യേക പാക്കേജുമായി കോണ്‍ഗ്രസ്, രണ്ട് ലക്ഷ്യം മുന്നില്‍ കണ്ട് രാഹുല്‍!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ച രണ്ട് സംസ്ഥാനങ്ങളില്‍ പുതിയ രീതികള്‍ നടപ്പാക്കിയിരുന്നു. ഇതിന് പിന്നാലെ ക്ഷേമ പദ്ധതികളിലും വ്യത്യസ്ത കൊണ്ടുവന്നിരിക്കുകയാണ്. രാഹുല്‍ ഗാന്ധി നയപരമായ കാര്യങ്ങളില്‍ ഇടപെടുന്നത് കൊണ്ടാണ് ഇത്തരം ഞെട്ടിപ്പിക്കുന്ന നീക്കങ്ങള്‍ ഉണ്ടാവുന്നത്. അതേസമയം വമ്പന്‍ പ്രഖ്യാപനങ്ങളാണ് മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ഉണ്ടായിരിക്കുന്നത്. ഇവിടെ രണ്ട് ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണ് രാഹുല്‍ ഗാഗന്ധിയുടെ നീക്കം.

15000 കോടി രൂപ ജനങ്ങളുടെ കൈയ്യില്‍ നേരിട്ടെത്തുന്ന പദ്ധതിയാണ് രാഹുല്‍ തയ്യാറാക്കിയിരിക്കുന്നത്. മുഖ്യമന്ത്രിമാരായ ഭൂപേഷ് ബാഗലും കമല്‍നാഥും ഈ രീതി തന്നെയാണ് പിന്തുടരുന്നത്. അതേസമയം രാജസ്ഥാനില്‍ അശോക് ഗെലോട്ട് പരിചയസമ്പത്തുള്ള മുഖ്യമന്ത്രിയായത് കൊണ്ട് മാത്രമാണ് അവിടെ നിര്‍ദേശങ്ങളൊന്നും രാഹുല്‍ നല്‍കാത്തത്. ഭൂപ്രദേശം വെച്ച് നോക്കുമ്പോഴും മധ്യപ്രദേശും ഛത്തീസ്ഗഡും ഒരേപോലെയാണ്. ഇതാണ് ഇവിടെ തന്നെ ഈ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ രാഹുല്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

100 ദിവസത്തെ ആക്ഷന്‍ പ്ലാന്‍

100 ദിവസത്തെ ആക്ഷന്‍ പ്ലാന്‍

രണ്ട് സംസ്ഥാനങ്ങള്‍ക്കും 100 ദിവസത്തെ ആക്ഷന്‍ പ്ലാനാണ് രാഹുല്‍ തയ്യാറാക്കിയിരിക്കുന്നത്. ഈ സമയത്ത് തന്നെയായിരിക്കും ലോക്‌സഭാ തിരഞ്ഞെടുപ്പും വരിക. ഈ ആക്ഷന്‍ പ്ലാനിനനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ എല്ലാ സീറ്റും തൂത്തുവാരാനാവുമെന്നാണ് രാഹുലിന്റെ വിശ്വാസം. വായ്പ എഴുതി തള്ളല്‍ ഇതിന്റെ ആദ്യ ഘട്ടമായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഇതില്‍ നിന്നുള്ള നേട്ടം സ്വന്തമാക്കാനാണ് രാഹുല്‍ ലക്ഷ്യമിടുന്നത്.

പദ്ധതികളുടെ തുക വര്‍ധിക്കും

പദ്ധതികളുടെ തുക വര്‍ധിക്കും

ഇതുവരെയുള്ള പദ്ധതികളുടെ തുക വര്‍ധിക്കുമെന്നാണ് സൂചന. ഛത്തീസ്ഗഡില്‍ 1248 കോടി കര്‍ഷകര്‍ക്കായി ബാങ്കുകളില്‍ എത്തിയിട്ടുണ്ട്. ഇത് ഈ ആഴ്ച്ചത്തോടെ കര്‍ഷകരിലെത്തും. 3.5 ലക്ഷം കര്‍ഷകര്‍ക്കാണ് ഇതിന്റെ ഗുണഫലം കിട്ടുക. ഇതില്‍ മുന്‍ മുഖ്യമന്ത്രി രമണ്‍ സിംഗിന്റെ മണ്ഡലത്തിലെ കര്‍ഷകര്‍ക്ക് വന്‍ നേട്ടം ലഭിക്കും. ഇതുവഴി ബിജെപിയുടെ അടിത്തറ ഇല്ലാതാക്കുകയാണ് ലക്ഷ്യം. രമണ്‍ സിംഗിന്റെ മണ്ഡലമായ രാജ്‌നന്ദ്ഗാവ് വലിയ കര്‍ഷക പ്രക്ഷോഭങ്ങള്‍ നടന്ന സ്ഥലമാണ്.

പെരുമാറ്റ ചട്ടം വരും മുമ്പേ

പെരുമാറ്റ ചട്ടം വരും മുമ്പേ

ഛത്തീസ്ഗഡില്‍ ആദ്യ ഘട്ടത്തില്‍ 6230 കോടിയുടെ വായ്പയാണ് എഴുതി തള്ളിയത്. ഇത് 17 ലക്ഷം കര്‍ഷകര്‍ക്ക് ഗുണം ചെയ്തിരുന്നു. എന്നാല്‍ തുക ഉയര്‍ത്തുന്നത് തിരഞ്ഞെടുപ്പ് പ്രക്രിയകളെ ബാധിക്കുമോയെന്ന ആശങ്കയിലാണ് രാഹുല്‍. എന്നാല്‍ ഇതുണ്ടാവില്ലെന്ന് ബാഗല്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഏപ്രിലില്‍ സംസ്ഥാനങ്ങളില്‍ മുഴുവന്‍ പെരുമാറ്റച്ചട്ടം ബാധമാകും. അതിന് മുമ്പ് കോണ്‍ഗ്രസിന്റെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കാനാണ് ബാഗല്‍ ലക്ഷ്യമിടുന്നത്.

നേട്ടം എങ്ങനെ

നേട്ടം എങ്ങനെ

ഛത്തീസ്ഗഡില്‍ ജനസംഖ്യയുടെ നല്ലൊരു ഭാഗം കര്‍ഷകരാണ്. ഇവര്‍ വലിയ രീതിയില്‍ കോണ്‍ഗ്രസിലേക്ക് ആകര്‍ഷിക്കപ്പെട്ടിട്ടുണ്ട്. ഇവര്‍ക്ക് വാഗ്ദാനങ്ങള്‍ ചെറിയ രീതിയില്‍ പാലിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ തന്നെ കോണ്‍ഗ്രസിനെ തുടര്‍ന്നും പിന്തുണയ്ക്കാന്‍ തയ്യാറാവും. ഇത്രയും ബിജെപി ഛത്തീസ്ഗഡില്‍ പിടിച്ച് നിന്നത് തന്നെ രമണ്‍ സിംഗിന്റെ മികവിലാണ്. രമണ്‍ സിംഗ് കഴിഞ്ഞാല്‍ ബിജെപിക്ക് ഇവിടെ പകരക്കാരില്ല. അതുകൊണ്ട് അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ അടക്കം വന്‍ പ്രചാരണമാണ് കോണ്‍ഗ്രസ് നടത്തുന്നത്.

മധ്യപ്രദേശില്‍ വന്‍ കുതിപ്പ്

മധ്യപ്രദേശില്‍ വന്‍ കുതിപ്പ്

മധ്യപ്രദേശില്‍ വന്‍ നീക്കങ്ങളാണ് കമല്‍നാഥ് നടത്തിയിരിക്കുന്നത്. ഇവിടെ നവംബര്‍ 30 വരെയുള്ള വായ്പകളുടെ കണക്ക് നല്‍കാനാണ് കമല്‍നാഥ് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ ഇത് മാര്‍ച്ച് 31 വരെയുള്ളതായിരുന്നു. ഇതുവഴി തുകയുടെ കാര്യത്തില്‍ വന്‍ കുതിപ്പാണ് മധ്യപ്രദേശില്‍ ഉണ്ടായിരിക്കുന്നത്. നേരത്തെ മാര്‍ച്ച് 31ന് ശേഷം വായ്പയെടുത്ത കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സാഹചര്യത്തിലാണ് കമല്‍നാഥ് കര്‍ഷക വായ്പാ നയം പൊളിച്ചെഴുതിയത്.

14000 കോടിയുടെ പദ്ധതി

14000 കോടിയുടെ പദ്ധതി

നേരത്തെ പ്രഖ്യാപിച്ച കര്‍ഷക വായ്പ പ്രകാരം സംസ്ഥാനത്തിന് 36000 കോടിയുടെ ബാധ്യതയാണ് ഉണ്ടാവുക. എന്നാല്‍ ഒറ്റയടിക്ക് ഇത് 50000 കോടിയായി ഉയര്‍ന്നിരിക്കുകയാണ്. അതായത് 14000 കോടിയുടെ അധിക പദ്ധതി. നവംബര്‍ 30 വരെയുള്ള കാലാവധി നീട്ടിയത് പുതുമുഖ മന്ത്രിമാരുടെയും രാഹുല്‍ ഗാന്ധിയുടെയും ആവശ്യപ്രകാരമാണ്. ഛത്തീസ്ഗഡിലും ഇത് നവംബര്‍ 30 വരെയായിരുന്നു. ഇപ്പോള്‍ ബിജെപിക്ക് വിമര്‍ശിക്കാനുള്ള സാഹചര്യം പോലും കോണ്‍ഗ്രസ് ഇല്ലാതാക്കിയിരിക്കുകയാണ്.

സാമ്പത്തിക ബാധ്യതയ്ക്ക് പരിഹാരം

സാമ്പത്തിക ബാധ്യതയ്ക്ക് പരിഹാരം

സംസ്ഥാനത്തിന് അധിക ബാധ്യതയാണ് വായ്പാ നയം എന്ന് കമല്‍നാഥ് രാഹുലിനെ അറിയിച്ചിട്ടുണ്ട്. പക്ഷേ രണ്ട് ലക്ഷ്യങ്ങളാണ് രാഹുല്‍ മുന്നില്‍ കാണുന്നത്. ഒന്ന് കമല്‍നാഥിന്റെ തിരഞ്ഞെടുപ്പ് വിജയമാണ്. അദ്ദേഹം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് തന്നെ ഉപതിരഞ്ഞെടുപ്പിനെ നേരിടേണ്ടി വരും. ജനപ്രിയ പദ്ധതികള്‍ അദ്ദേഹത്തിന്റെ വിജയം ഉറപ്പിക്കാനാവും. മറ്റൊന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പാണ്. രണ്ട് സംസ്ഥാനങ്ങളില്‍ നിന്ന് 40 സീറ്റാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. ചെലവ് കുറയ്ക്കാന്‍ സര്‍ക്കാര്‍ വകുപ്പുകളിലേക്ക് പുതിയ വാഹനം വാങ്ങുന്നതും ഫര്‍ണിച്ചറുകള്‍ വാങ്ങുന്നതും നിരോധിച്ചിരിക്കുകയാണ്. മന്ത്രിമാര്‍ക്കും പുതിയ വാഹനങ്ങളില്ല.

ഉത്തര്‍പ്രദേശില്‍ മഹാസഖ്യമുണ്ടായേക്കും, സൂചനയുമായി അഖിലേഷ്, കോണ്‍ഗ്രസ് തിരിച്ചുവരും!!ഉത്തര്‍പ്രദേശില്‍ മഹാസഖ്യമുണ്ടായേക്കും, സൂചനയുമായി അഖിലേഷ്, കോണ്‍ഗ്രസ് തിരിച്ചുവരും!!

രാഹുല്‍ ഗാന്ധിയുടെ ടീമില്‍ മന്‍മോഹന്‍ സിംഗും, സാമ്പത്തിക നയം തയ്യാറാക്കുന്നത് മുന്‍ പ്രധാനമന്ത്രിരാഹുല്‍ ഗാന്ധിയുടെ ടീമില്‍ മന്‍മോഹന്‍ സിംഗും, സാമ്പത്തിക നയം തയ്യാറാക്കുന്നത് മുന്‍ പ്രധാനമന്ത്രി

English summary
congress to focus on big ticket promises
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X