കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 140 സീറ്റ് നേടും'; വോട്ടെടുപ്പില്‍ തീര്‍ന്നത് രണ്ടുകാര്യങ്ങള്‍!!

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശിലെ വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോള്‍ കോണ്‍ഗ്രസ് വിജയപ്രതീക്ഷയില്‍. മണ്ഡലങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള വിവരങ്ങള്‍ കോര്‍ത്തിണക്കിയാണ് നേതൃത്വം ജയപരാജയങ്ങള്‍ പരിശോധിച്ചത്. 140 ലധികം സീറ്റുകള്‍ കോണ്‍ഗ്രസ് നേടുമെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥ് അവകാശപ്പെട്ടു.

സംസ്ഥാനത്ത് ഒട്ടേറെ ബൂത്തുകളില്‍ പോളിങ് മെഷീനുകള്‍ പണി മുടക്കിയിരുന്നു. മൂന്ന് മണിക്കൂറോളം വോട്ടെടുപ്പ് തടസപ്പെട്ട ബൂത്തുകളില്‍ റീപോളിങ് വേണമെന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മധ്യപ്രദേശിനൊപ്പം തന്നെ മിസോറാമിലും നിയമസഭാ തിരഞ്ഞെടുപ്പ് നടന്നിരുന്നു. ഇനി രാജസ്ഥാനിലും തെലങ്കാനയിലുമാണ് പോളിങ് നടക്കാനുള്ളത്. മധ്യപ്രദേശ് പോളിങിന് ശേഷമുള്ള കോണ്‍ഗ്രസിന്റെ കണക്കുകൂട്ടലുകള്‍ ഇങ്ങനെ....

 നിയമസഭയില്‍ 230 സീറ്റ്

നിയമസഭയില്‍ 230 സീറ്റ്

മധ്യപ്രദേശ് നിയമസഭയില്‍ 230 സീറ്റുകളാണുള്ളത്. ഇതില്‍ കോണ്‍ഗ്രസ്് 140 ലധികം സീറ്റ് നേടുമെന്ന് കമല്‍നാഥ് പറഞ്ഞു. ബിജെപിയും കോണ്‍ഗ്രസും നേരിട്ടുള്ള പോരാട്ടമായിരുന്നു മധ്യപ്രദേശില്‍. കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിയെ ഇറക്കിപ്പോള്‍ ബിജെപി നരേന്ദ്രമോദിയെയും അമിത് ഷായെയും ഇറക്കിയാണ് പ്രചാരണം കൊഴുപ്പിച്ചത്.

രണ്ടുകാര്യങ്ങള്‍ക്ക് അന്ത്യമായി

രണ്ടുകാര്യങ്ങള്‍ക്ക് അന്ത്യമായി

നിയമസഭാ തിരഞ്ഞെടുപ്പോടെ രണ്ടുകാര്യങ്ങള്‍ക്ക് സമാധാനമായ അന്ത്യം കുറിച്ചിരിക്കുന്നുവെന്ന് കമല്‍നാഥ് പറഞ്ഞു. ഒന്ന് തിരഞ്ഞെടുപ്പ് തന്നെയാണ്. മറ്റൊന്ന് ബിജെപിയാണ്. തിരഞ്ഞെടുപ്പും ബിജെപിയും ഇതോടെ അവസാനിച്ചുവെന്നാണ് കമല്‍നാഥ് സരസമായി പറഞ്ഞത്.

തെളിയുന്ന ചിത്രം

തെളിയുന്ന ചിത്രം

ഇതുവരെയുള്ള കണക്കുകള്‍ വച്ച് പരിശോധിച്ചപ്പോള്‍ കോണ്‍ഗ്രസിന് 140 ലധികം സീറ്റുകള്‍ ലഭിക്കുമെന്ന് കമല്‍നാഥ് പറഞ്ഞു. ഇക്കാര്യം നേരത്തെയും തങ്ങള്‍ കണക്കുകൂട്ടിയിരുന്നു. മാധ്യമങ്ങളോട് പറയുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് പൂര്‍ത്തിയായപ്പോള്‍ തെളിയുന്ന ചിത്രം ഞങ്ങള്‍ നേരത്തെ പറഞ്ഞുതന്നെയാണെന്നും കമല്‍നാഥ് പറഞ്ഞു.

 സീറ്റിന്റെ എണ്ണം കൂടും

സീറ്റിന്റെ എണ്ണം കൂടും

സീറ്റിന്റെ എണ്ണം കൂടാനാണ് സാധ്യതയെന്ന് കമല്‍നാഥ് പറയുന്നു. ജനങ്ങള്‍ക്ക് നല്ല അവസരമാണ് ലഭിച്ചത്. അവര്‍ നന്നായി വിനിയോഗിച്ചു. ബിജെപിക്ക് ശക്തമായ തിരിച്ചടി ജനങ്ങള്‍ നല്‍കിയിരിക്കുന്നു. സംസ്ഥാനത്തിന്റെ ഭാവി ജനങ്ങള്‍ സുരക്ഷിതരാക്കിയെന്നും കമല്‍നാഥ് പറഞ്ഞു.

ആരാകും മുഖ്യമന്ത്രി

ആരാകും മുഖ്യമന്ത്രി

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആരാകും മുഖ്യമന്ത്രി എന്ന ചോദ്യവും മാധ്യമപ്രവര്‍ത്തകര്‍ ഉന്നിയിച്ചു. എന്നാല്‍ അദ്ദേഹം വ്യക്തമായ മറുപടി തന്നില്ല. പകരം തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ശേഷം ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എടുക്കുന്ന തീരുമാനം അംഗീകരിക്കുമെന്ന് കമല്‍നാഥ് പറഞ്ഞു.

 തിളങ്ങിനില്‍ക്കുന്ന നേതാക്കള്‍

തിളങ്ങിനില്‍ക്കുന്ന നേതാക്കള്‍

മധ്യപ്രദേശ് കോണ്‍ഗ്രസില്‍ തിളങ്ങിനില്‍ക്കുന്ന രണ്ട് നേതാക്കളാണ് കമല്‍നാഥും ജ്യോതിരാദിത്യ സിന്ധ്യയും. ഇവര്‍ രണ്ടുപേരെയും നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മല്‍സരിപ്പിച്ചിട്ടില്ല. ആറ് മാസത്തിനകം വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇരുവര്‍ക്കും സീറ്റ് നല്‍കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിരിക്കുന്നത്.

 കോണ്‍ഗ്രസിന് വെല്ലുവിളി

കോണ്‍ഗ്രസിന് വെല്ലുവിളി

എന്നാല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രിയാകാന്‍ സാധ്യതയുള്ള വ്യക്തികള്‍ കമല്‍നാഥും സിന്ധ്യയുമാണ്. ഇവര്‍ക്ക് രണ്ടുപേര്‍ക്കും ഒട്ടേറെ അനുനായികളുണ്ട്. ആരെ മുഖ്യമന്ത്രിയാക്കുമെന്നത് കോണ്‍ഗ്രസിന് മുന്നിലുള്ള വെല്ലുവിളിയാകും. എന്നാല്‍ ലോക്‌സഭാ സീറ്റ് വാഗ്ദാനം ചെയ്ത് ഒരാളെ അനുനയിപ്പിക്കാനാണ് സാധ്യത.

വ്യാപകമായി അട്ടിമറി ശ്രമം

വ്യാപകമായി അട്ടിമറി ശ്രമം

ബുധനാഴ്ച നടന്ന വോട്ടെടുപ്പില്‍ വ്യാപകമായി അട്ടിമറി ശ്രമം നടന്നുവെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. വോട്ടിങ് മെഷീനുകള്‍ ഒട്ടേറെ മണ്ഡലങ്ങളില്‍ പണി മുടക്കിയിരുന്നു. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. റീപോളിങ് ആവശ്യവും കോണ്‍ഗ്രസ് മുന്നോട്ടുവച്ചു.

ഓരോ ജില്ലകളില്‍ മെഷീന്‍ കേടായി

ഓരോ ജില്ലകളില്‍ മെഷീന്‍ കേടായി

സംസ്ഥാനത്തെ ഓരോ ജില്ലകളില്‍ നിന്നും വോട്ടിങ് മെഷീന്‍ കേടായ വാര്‍ത്ത വന്നിരുന്നു. പല ബൂത്തുകളിലും ഏറെ നേരം വോട്ടെടുപ്പ് തടസപ്പെട്ടു. മൂന്ന് മണിക്കൂറിലധികം വോട്ടെടുപ്പ് നിര്‍ത്തിവച്ച സാഹചര്യവുമുണ്ടായി. മൂന്ന് മണിക്കൂറിലധികം വോട്ടെടുപ്പ് തടസപ്പെട്ട ബൂത്തുകളില്‍ റീ പോളിങ് വേണമെന്നാണ് കോണ്‍ഗ്രസ് ആവശ്യം.

വോട്ടിങ് മെഷീന്‍ ഹോട്ടലില്‍

വോട്ടിങ് മെഷീന്‍ ഹോട്ടലില്‍

തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം നടന്നതായി കോണ്‍ഗ്രസ് ആരോപിക്കുന്നു. വോട്ടിങ് മെഷീന്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പം ഹോട്ടല്‍മുറിയില്‍ കൂട്ടിയിട്ടിരിക്കുന്ന വീഡിയോ കോണ്‍ഗ്രസ് പുറത്തുവിട്ടു. ലാഹാര്‍ മണ്ഡലത്തില്‍ കള്ളവോട്ട് ചെയ്തയാളെ കണ്ടെത്തിയെങ്കിലും പോലീസ് പിടികൂടിയില്ല. ഭിക്കാന്‍ഗാവിലും കള്ളവോട്ട് ചെയ്തത് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

ഇനി ഡിസംബര്‍ 11ന്

ഇനി ഡിസംബര്‍ 11ന്

അഞ്ച് സംസ്ഥാനങ്ങളിലേക്കാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഛത്തീസ്ഗഡില്‍ രണ്ടുഘട്ടങ്ങളായി വോട്ടെടുപ്പ് തീര്‍ന്നു. മധ്യപ്രദേശിലും കോണ്‍ഗ്രസ് ഭരിക്കുന്ന മിസോറാമിലും അവസാനിച്ചു. ഇനി രാജസ്ഥാനിലും തെലങ്കാനനയിലുമാണ് വോട്ടെടുപ്പ് നടക്കാനുള്ളത്. ഡിസംബര്‍ 11ന് എല്ലാ സംസ്ഥാനങ്ങളിലെയും ഫലം പ്രഖ്യാപിക്കും.

മറുപണിക്കൊരുങ്ങി സുരേന്ദ്രന്‍; ഹൈക്കോടതിയിലേക്ക്... 'പോലീസിന്റെ വ്യാജ ഒപ്പ്' കച്ചിത്തുരുമ്പ്മറുപണിക്കൊരുങ്ങി സുരേന്ദ്രന്‍; ഹൈക്കോടതിയിലേക്ക്... 'പോലീസിന്റെ വ്യാജ ഒപ്പ്' കച്ചിത്തുരുമ്പ്

സൗദി രാജകുമാരനെ വിദേശത്ത് കുടുക്കാന്‍ നീക്കം; കോടതിയില്‍ പരാതി, കേസെടുത്തേക്കും!! പ്രതിഷേധംസൗദി രാജകുമാരനെ വിദേശത്ത് കുടുക്കാന്‍ നീക്കം; കോടതിയില്‍ പരാതി, കേസെടുത്തേക്കും!! പ്രതിഷേധം

English summary
Congress to form govt in MP with 140 plus seats, says Kamal Nath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X