കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രത്തിനെതിരെ സംയുക്ത പ്രതിപക്ഷം; പ്രക്ഷോഭത്തിന് കോണ്‍ഗ്രസ്, ചര്‍ച്ച നടത്താന്‍ മൂന്ന് പേര്‍

Google Oneindia Malayalam News

ദില്ലി: കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷ കക്ഷികളെ മുന്‍നിര്‍ത്തി സംയുക്ത പ്രക്ഷോഭം ആരംഭിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. പ്രതിപക്ഷത്തിന്റെ ഐക്യനിര കെട്ടിപ്പടുക്കാന്‍ കോണ്‍ഗ്രസ് മുന്‍കൈയ്യെടുക്കും. മാത്രമല്ല, ഈ സഖ്യമായിരിക്കും കേന്ദ്രസര്‍ക്കാരിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുക.

Rahul

അസമിലെ ദേശീയ പൗരത്വ രജിസ്റ്റര്‍, റാഫേല്‍ യുദ്ധ വിമാന ഇടപാട്, ബാങ്ക് തട്ടിപ്പുകള്‍, കര്‍ഷക ദുരിതം, തൊഴിലില്ലായ്മ എന്നീ വിഷയങ്ങള്‍ മുന്‍നിര്‍ത്തിയാണ് പ്രതിപക്ഷം പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുക. പ്രതിപക്ഷ കക്ഷികളുമായി ചര്‍ച്ച നടത്താന്‍ പ്രത്യേക സംഘത്തെ യോഗം നിയോഗിച്ചു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ലോക്‌സഭാ കക്ഷി നേതാവ് മല്ലികാര്‍ജുര്‍ ഖാര്‍ഗെ, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് എന്നിവരാണ് പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തുക. പ്രക്ഷോഭത്തിന്റെ രൂപം വൈകാതെ തയ്യാറാക്കും.

പ്രതിപക്ഷ ഐക്യത്തിനാണ് കോണ്‍ഗ്രസ് പ്രധാന്യം നല്‍കുന്നത്. സംസ്ഥാന തലത്തിലും ദേശീയ തലത്തിലും സാധ്യമാകുന്ന കക്ഷികളുമായെല്ലാം ഐക്യമുണ്ടാക്കും. നേരത്തെ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. എന്നാല്‍ പിന്നീട് വേണ്ടെന്ന് വച്ചു.

പ്രതിപക്ഷ നേതാക്കളില്‍ പലരും പ്രധാനമന്ത്രി സ്ഥാനത്തേക്ക് സാധ്യത കല്‍പ്പിക്കുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് പ്രധാനമന്ത്രി സ്ഥാനാര്‍ഥി വേണ്ടെന്ന് തീരുമാനിച്ചത്. തിരഞ്ഞെടുപ്പിന് ശേഷം അക്കാര്യം ആലോചിക്കാമെന്നാണ് തീരുമാനം. ഏറ്റവും വലിയ ഒറ്റകക്ഷിയായി കോണ്‍ഗ്രസ് എത്തിയാല്‍ രാഹുല്‍ ഗാന്ധിയാകും പ്രധാനമന്ത്രി. അല്ലെങ്കില്‍ മറ്റു നേതാക്കള്‍ക്ക് അവസരം നല്‍കും.

English summary
Congress set to 'expose' Modi govt, campaign against corruption on cards
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X