കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭിന്നതകള്‍ക്കിടെ 'കാശ്മീരില്‍' പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്; 9 ന് യോഗം ചേരും

Google Oneindia Malayalam News

ദില്ലി: ജമ്മു കശ്മീരിനെ വിഭജിക്കാനോ അതിന്റെ ഒരു ഭാഗം കേന്ദ്രഭരണ പ്രദേശമായി നിലനിര്‍ത്താനോ ഉള്ള അധികാരം ഒരു സർക്കാരിനും ഇല്ലെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതി. കേന്ദ്രസര്‍ക്കാര്‍ നിലപാട് ഏകപക്ഷീയവും ധിക്കാരപരവും ജനാധിപത്യവിരുദ്ധവുമാണെന്നും പ്രവര്‍ത്തക സമിതി പ്രതികരിച്ചു.

 bjpconnew

ഏതെങ്കിലും രീതിയിലുള്ള ഭേദഗതി വരുത്തുന്നത് വരെ ആര്‍ട്ടിക്കില്‍ 370 നിലനിര്‍ത്തണം. കാശ്മീര്‍ ജനതയോട് കൂടിയാലോചിച്ച ശേഷം മാത്രമേ ഇക്കാര്യത്തില്‍ തിരുമാനം കൈക്കൊളളാന്‍ പാടുള്ളൂവെന്നും യോഗം വ്യക്തമാക്കി.
സര്‍ക്കാര്‍ നടപടിക്കെതിരെ ആഗസ്ത് 9 ന് വീണ്ടും യോഗം ചേരുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അറിയിച്ചു. എഐസിസി ജനറല്‍ സെക്രട്ടറിമാര്‍ പിസിസി അധ്യക്ഷന്‍മാര്‍, കോണ്‍ഗ്രസ് നിയമസഭ കക്ഷി നേതാക്കള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

അതേസമയം ജമ്മു കാശ്മീര്‍ ബില്ലില്‍ കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമായിരിക്കുകയാണ്. ഏറ്റവും ഒടുവിലായി പടിഞ്ഞാറന്‍ യുപിയുടെ ചുമതല വഹിക്കുന്ന എഐസിസി ജനറല്‍ സെക്രട്ടറിയും മധ്യപ്രദേശില്‍ നിന്നുള്ള നേതാവുമായ ജ്യോതിരാദിത്യ സിന്ധ്യയും കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഇത് രാജ്യത്തിന്‍റെ പൊതു താത്പര്യമാണെന്നും താന്‍ ഇതിനെ പിന്തുണയ്ക്കുന്നുവെന്നുമായിരുന്നു സിന്ധ്യ പറഞ്ഞത്.

Recommended Video

cmsvideo
കശ്മീര്‍ വിഷയത്തില്‍ രാഹുല്‍ ഒടുവില്‍ മൗനം വെടിഞ്ഞു

രാജ്യസഭയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രമേയം അവതരിച്ചപ്പോള്‍ ഏറ്റവും ശക്തമായി പ്രതികരിച്ചത് കോണ്‍ഗ്രസിന്‍റെ ഗുലാം നബി ആസാദായിരുന്നു. മുതിര്‍ന്ന നേതാവ് പി ചിദംബരവും വിമര്‍ശനവുമായി രംഗത്തെത്തി. എന്നാല്‍ നേതൃത്വത്തെ ഞെട്ടിച്ച് കൊണ്ട് രാജ്യസഭ ചീഫ് വിപ്പ് ഭുവനേശ്വര്‍ കലിത രാജിവെക്കുകയായിരുന്നു. പാര്‍ട്ടി നിലപാട് ആത്മഹത്യാപരമാണെന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്. ഹരിയാണയിലെ യുവനേതാവ് ദീപേന്ദര്‍ ഹൂഡ, മുന്‍ എംപി ജ്യോതി മിര്‍ദ, റായ്ബറേലിയില്‍ നിന്നുള്ള എംഎല്‍എയായ അദിത് സിംഗ്, മുതിര്‍ന്ന നേതാവ് ജനാര്‍ദ്ദന്‍ ത്രിവേദി എന്നീ നേതാക്കളും കേന്ദ്രസര്‍ക്കാരിനെ അഭിനന്ദിച്ചും കോണ്‍ഗ്രസ് നിലപാടിനെ വിമര്‍ശിച്ചും രംഗത്തെത്തിയിരുന്നു.

English summary
Congress to hold meeting on aug 9 to discuss Kashmir issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X