പുതിയ പ്രസിഡന്റ് ആരെന്ന് 10 ന് പ്രഖ്യാപിക്കുമോ; പ്രവര്‍ത്തക സമിതിയ ചേരാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ്
ദില്ലി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഈ മാസം 10 ന് ചേരും. ഈ മാസം 8,10 തിയ്യതികളായിരുന്നു നേരത്തെ കോണ്‍ഗ്രസ് പരിഗണിച്ചിരുന്നതെങ്കില്‍ പാര്‍ലമെന്റ് സമ്മേളനം 9 വരെ നീട്ടാന്‍ സാധ്യതയുള്ളതിനാന്‍ പത്താം തിയ്യതി കോണ്‍ഗ്രസ് തിരഞ്ഞെടുക്കുകയായിരന്നു. പുതിയ അധ്യക്ഷനെ കണ്ടെത്തുന്നതായിരിക്കും പ്രവര്‍ത്തക സമതിയിലെ പ്രധാന അജണ്ട എന്ന് വ്യക്തമാണ്.

കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് പ്രവര്‍ത്തക സമിതിയോഗം ചേരാന്‍ തീരുമാനിച്ച വിവരം അറിയിച്ചത്. 'കോണ്‍ഗ്രസിന്റെ അടുത്ത പ്രവര്‍ത്തക സമിതി യോഗം ഓഗസ്റ്റ് 10 ശനിയാഴ്ച്ച രാവിലെ 11 മണിക്ക് എഐഎസിസി ആസ്ഥാനത്ത് നടത്താന്‍ തീരുമാനിച്ചു'- കെസി വേണുഗോപാല്‍ ട്വീറ്റ് ചെയ്തു.
ലോക്സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം രാജിവെച്ചതിന് ശേഷം നിരവധി തവണ പ്രവര്‍ത്തകസമിതിയോഗം ചേര്‍ന്നെങ്കിലും പുതിയ പ്രസിഡന്റിന്റെ കാര്യത്തില്‍ തീരുമാനത്തില്‍ എത്താന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നില്ല. ഇടക്കാല അധ്യക്ഷന്‍ എന്നകാര്യവും കോണ്‍ഗ്രസ് പരിഗണിക്കുന്നുണ്ട്.
മുതിര്‍ന്ന നേതാക്കളായ സുശീല്‍ കുമാര്‍ ഷിന്‍ഡെ, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ദിഗ് വിജയ് സിങ്, മുകുള്‍ വാസ്നിക്, കുമാരി ഷെല്‍ജ യുവ നേതൃത്വത്തില്‍ നിന്നും സച്ചിന് പൈലറ്റ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുടെ പേരുകളാണ് അധ്യക്ഷസ്ഥാനത്തേക്ക് കോണ്‍ഗ്രസ് സജീവമായി പരിഗണിക്കുന്നത്. പുതിയ അധ്യക്ഷനൊപ്പം ഉപാധ്യക്ഷരേയും നിയമിക്കുക എന്ന ആവശ്യ അംഗീകരിക്കപ്പെട്ടാല്‍ മുതിര്‍ന്ന നേതാവ് അധ്യക്ഷ പദവിയിലും യുവനേതാക്കള്‍ ഉപാധ്യക്ഷ പദവിയിലും എത്തപ്പെട്ടേക്കും.
-
എല്ലാം നാടകമെന്ന് എച്ച് സലാം, സുധാകരൻ നിയമസഭയിൽ വേണമെന്ന് ചെന്നിത്തല; നീക്കങ്ങൾ നിരീക്ഷിച്ച് കോൺഗ്രസ് -
ഒടുവിൽ മുകുന്ദൻ പുറത്ത്; സ്വതന്ത്രനായാൽ കോൺഗ്രസ് പിന്തുണ? ‘സിപിഐയിലെ സ്ക്രാപ്പ്’ വേണ്ടെന്ന് പ്രാദേശിക നേതാക്കൾ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
'ഇത് ആനമഠയത്തരം, രാഹുൽ ഗാന്ധിക്ക് കേരളത്തിലെ ആരോഗ്യ സംവിധാനത്തെ കുറിച്ച് ധാരണയില്ല';തോമസ് ഐസക് -
മൂന്ന് എംഎല്‍എമാര്‍ക്ക് സീറ്റില്ല; ഇവര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍, ആദ്യഘട്ട പട്ടികയ്ക്ക് അംഗീകാരം -
നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്; ഷാഫി പറമ്പിൽ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു











Click it and Unblock the Notifications