കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ പ്രസിഡന്‍റ് ആരെന്ന് 10 ന് പ്രഖ്യാപിക്കുമോ; പ്രവര്‍ത്തക സമിതിയ ചേരാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ്

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഈ മാസം 10 ന് ചേരും. ഈ മാസം 8,10 തിയ്യതികളായിരുന്നു നേരത്തെ കോണ്‍ഗ്രസ് പരിഗണിച്ചിരുന്നതെങ്കില്‍ പാര്‍ലമെന്‍റ് സമ്മേളനം 9 വരെ നീട്ടാന്‍ സാധ്യതയുള്ളതിനാന്‍ പത്താം തിയ്യതി കോണ്‍ഗ്രസ് തിരഞ്ഞെടുക്കുകയായിരന്നു. പുതിയ അധ്യക്ഷനെ കണ്ടെത്തുന്നതായിരിക്കും പ്രവര്‍ത്തക സമതിയിലെ പ്രധാന അജണ്ട എന്ന് വ്യക്തമാണ്.

congress

കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് പ്രവര്‍ത്തക സമിതിയോഗം ചേരാന്‍ തീരുമാനിച്ച വിവരം അറിയിച്ചത്. 'കോണ്‍ഗ്രസിന്‍റെ അടുത്ത പ്രവര്‍ത്തക സമിതി യോഗം ഓഗസ്റ്റ് 10 ശനിയാഴ്ച്ച രാവിലെ 11 മണിക്ക് എഐഎസിസി ആസ്ഥാനത്ത് നടത്താന്‍ തീരുമാനിച്ചു'- കെസി വേണുഗോപാല്‍ ട്വീറ്റ് ചെയ്തു.

<strong>ബിജെപി തഴയുമോയെന്ന് വിമതര്‍ക്ക് ആശങ്ക; സമ്മര്‍ദ്ദം ചെലുത്താന്‍ യെഡിയൂരപ്പയുമായി കൂടിക്കാഴ്ച്ച നടത്തി</strong>ബിജെപി തഴയുമോയെന്ന് വിമതര്‍ക്ക് ആശങ്ക; സമ്മര്‍ദ്ദം ചെലുത്താന്‍ യെഡിയൂരപ്പയുമായി കൂടിക്കാഴ്ച്ച നടത്തി

ലോക്സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം രാജിവെച്ചതിന് ശേഷം നിരവധി തവണ പ്രവര്‍ത്തകസമിതിയോഗം ചേര്‍ന്നെങ്കിലും പുതിയ പ്രസിഡന്‍റിന്‍റെ കാര്യത്തില്‍ തീരുമാനത്തില്‍ എത്താന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നില്ല. ഇടക്കാല അധ്യക്ഷന്‍ എന്നകാര്യവും കോണ്‍ഗ്രസ് പരിഗണിക്കുന്നുണ്ട്.

<strong> ആരെന്ന് ചോദിച്ചപ്പോള്‍ ഡോക്ടറെന്ന് മറുപടി; രക്ഷപ്പെടാന്‍ ശ്രീറാം നടത്തിയ 5 ഇടപെടലുകള്‍</strong> ആരെന്ന് ചോദിച്ചപ്പോള്‍ ഡോക്ടറെന്ന് മറുപടി; രക്ഷപ്പെടാന്‍ ശ്രീറാം നടത്തിയ 5 ഇടപെടലുകള്‍

മുതിര്‍ന്ന നേതാക്കളായ സുശീല്‍ കുമാര്‍ ഷിന്‍ഡെ, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ദിഗ് വിജയ് സിങ്, മുകുള്‍ വാസ്‌നിക്, കുമാരി ഷെല്‍ജ യുവ നേതൃത്വത്തില്‍ നിന്നും സച്ചിന്‍ പൈലറ്റ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുടെ പേരുകളാണ് അധ്യക്ഷസ്ഥാനത്തേക്ക് കോണ്‍ഗ്രസ് സജീവമായി പരിഗണിക്കുന്നത്. പുതിയ അധ്യക്ഷനൊപ്പം ഉപാധ്യക്ഷരേയും നിയമിക്കുക എന്ന ആവശ്യ അംഗീകരിക്കപ്പെട്ടാല്‍ മുതിര്‍ന്ന നേതാവ് അധ്യക്ഷ പദവിയിലും യുവനേതാക്കള്‍ ഉപാധ്യക്ഷ പദവിയിലും എത്തപ്പെട്ടേക്കും.

<strong> 1,2,3,4.. നുഴഞ്ഞു കയറ്റക്കാരെ വെടിവെച്ചിട്ട് സേന; മൃതദേഹങ്ങള്‍ പാകിസ്താന് കൊണ്ടുപോവാമെന്ന് വാഗ്ദാനം</strong> 1,2,3,4.. നുഴഞ്ഞു കയറ്റക്കാരെ വെടിവെച്ചിട്ട് സേന; മൃതദേഹങ്ങള്‍ പാകിസ്താന് കൊണ്ടുപോവാമെന്ന് വാഗ്ദാനം

English summary
Congress to hold next working committee meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X