• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിജെപിക്കെതിരെ പ്രക്ഷോഭത്തിന് ഗെലോട്ട്, 6 പോയിന്റുകള്‍ ഉന്നയിച്ച് ഗവര്‍ണര്‍, രാജസ്ഥാന്‍ യുദ്ധക്കളം!!

ജയ്പൂര്‍: രാജസ്ഥാനിലെ ഭരണപ്രതിസന്ധി പുതിയ തലത്തിലേക്ക് മാറുന്നു. ഗവര്‍ണറും കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ പോര് ആരംഭിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ ബിജെപിക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. എല്ലാ ജില്ലാ ആസ്ഥാനത്തും പ്രക്ഷോഭമുണ്ടാവും. ബിജെപി ജനാധിപത്യത്തെ കശാപ്പു ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ബിജെപിയെ വിടാന്‍ ഉദ്ദേശമില്ലെന്ന് കഴിഞ്ഞ ദിവസം തന്നെ ഗെലോട്ട് തെളിയിച്ചതാണ്. കഴിഞ്ഞ ദിവസം വിമതര്‍ക്ക് അഴിമതി വിരുദ്ധ വിഭാഗം നോട്ടീസ് അയച്ചിരുന്നു. കടുത്ത നടപടികളുമായി തന്നെ മുന്നോട്ട് പോകും എന്നാണ് ഗെലോട്ട് സൂചിപ്പിക്കുന്നത്.

ഗവര്‍ണര്‍ കല്‍രാജ് മിശ്ര ഇതിനിടെ ഗെലോട്ടിന് കത്തെഴുതി. ആറ് പോയിന്റുകളാണ് അദ്ദേഹം പ്രധാനമായും ഉന്നയിച്ചത്. സംസ്ഥാന ക്രമസമാധാന നിലയില്‍ എന്താണ് ഗെലോട്ടിന് പറയാനുള്ളതെന്ന് മിശ്ര ചോദിച്ചു. ഘെരാവോ പരാമര്‍ശം ഗവര്‍ണറെ ചൊടിപ്പിച്ചിരിക്കുകയാണ്. നിങ്ങള്‍ക്കും നിങ്ങളുടെ ആഭ്യന്തര മന്ത്രാലയത്തിനും ഗവര്‍ണറെ സംരക്ഷിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍, എന്താണ് സംസ്ഥാനത്തെ ക്രമസമാധാനത്തെ കുറിച്ച് പറയാന്‍ സാധിക്കുക. ഏത് ഏജന്‍സിയെയാണ് ഗവര്‍ണറുടെ സുരക്ഷയ്ക്കായി വിളിക്കാന്‍ സാധിക്കുക. ഇത്തരമൊരു പരാമര്‍ശം ഞാന്‍ ഇതുവരെ ഒരു മുഖ്യമന്ത്രിയില്‍ നിന്നും കേട്ടിട്ടില്ല. രാജ്ഭവനില്‍ എംഎല്‍എമാര്‍ പ്രതിഷേധിക്കാന്‍ ഇടനല്‍കുന്ന തെറ്റായ ട്രെന്‍ഡിനല്ലേ ഗെലോട്ട് തുടക്കമിട്ടതെന്ന് ഗവര്‍ണര്‍ ചോദിച്ചു.

cmsvideo
  സച്ചിന്‍ പൈലറ്റിനോട് സോണിയയ്ക്ക് പൊറുക്കാനാകുമോ ? | Oneindia Malayalam

  സംസ്ഥാനത്തെ ജനങ്ങള്‍ രാജ്ഭവന്‍ ഘെരാവോ ചെയ്താല്‍ അതില്‍ തനിക്ക് ഉത്തരവാദിത്തമുണ്ടാകില്ലെന്ന് ഗെലോട്ട് പറഞ്ഞിരുന്നു. നിയമസഭാ സമ്മേളനത്തെ കുറിച്ച് ഞാന്‍ വിദഗ്ധരുമായി സംസാരിക്കുന്നതിന് മുമ്പ് തന്നെ നിങ്ങള്‍ പരസ്യമായി എനിക്കെതിരെ മുന്നറിയിപ്പുമായി എത്തുകയായിരുന്നു. എന്റെ ഇത്രയും കാലത്തെ രാഷ്ട്രീയ ജീവിതത്തില്‍ ഒരു മുഖ്യമന്ത്രിയും ഇത്തരം പ്രസ്താവന നടത്തുന്നത് കണ്ടിട്ടില്ല. ഞാന്‍ നിങ്ങളുടെ പ്രസ്താവന മാധ്യമങ്ങളിലാണ് കണ്ടത്. അതില്‍ ഭരണഘടനാ പദവികള്‍ക്ക് രാഷ്ട്രീയ നിറം നല്‍കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. അതില്‍ അതിയായ ദു:ഖമുണ്ടെന്നും, ഇക്കാര്യം തന്നെ വേദനിപ്പിച്ചെന്നും മിശ്ര പറഞ്ഞു.

  ഗവര്‍ണറെ കാണാന്‍ എത്തുകയാണ് ഞങ്ങള്‍. ആരുടെയും സമ്മര്‍ദത്തിന് വഴങ്ങരുതെന്ന് ഞങ്ങള്‍ ഗവര്‍ണറോട് അഭ്യര്‍ത്ഥിക്കുകയാണ്. നിങ്ങള്‍ ഈ ഭരണഘടനയുടെ മുന്നിലാണ് സത്യപ്രതിജ്ഞ ചെയ്തത്. എന്താണ് ശരി അത് മാത്രം ചെയ്യുക. അല്ലെങ്കില്‍ ഈ സംസ്ഥാനത്തെ ജനങ്ങള്‍ നിങ്ങളെ ഘെരാവോ ചെയ്യും. അത് എന്റെ ഉത്തരവാദിത്തമായിരിക്കില്ലെന്നും ഗെലോട്ട് പറഞ്ഞു. ഈ പരാമര്‍ശം വലിയ വിവാദമായിരുന്നു. പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് കത്താരിയ സംസ്ഥാനത്ത് സിആര്‍പിഎഫിനെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതേസമയം ഗവര്‍ണര്‍ ആവശ്യപ്പെട്ട ആറ് പോയിന്റുകള്‍ക്ക് ഗെലോട്ട് ഇന്ന് മറുപടി നല്‍കും. കഴിഞ്ഞ ദിവസം രാത്രി ചേര്‍ന്ന നിയമസഭാ യോഗം ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു.

  English summary
  congress to hold state wide protest in rajasthan against bjp
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X