പ്രശാന്തിന്റെ തന്ത്രം പയറ്റി കോൺഗ്രസ്; യുപിക്ക് പിന്നാലെ ത്രിപുരയിലും സ്ഥാനാർത്ഥിയില്ല
ദില്ലി; ഉത്തർപ്രദേശ് അടക്കം വിവിധ സംസ്ഥാനങ്ങളിൽ നടന്ന ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ സമാനതകൾ ഇല്ലാത്ത തിരിച്ചടിയായിരുന്നു കോൺഗ്രസ് നേരിട്ടത്. ഭരണത്തിലിരുന്ന പഞ്ചാബിൽ അടക്കം ദയനീയ തോൽവിയായിരുന്നു പാർട്ടിക്ക് നേരിടേണ്ടി വന്നത്. ഈ സാഹചര്യത്തിൽ തോൽവിയിൽ നിന്നും പാഠം ഉൾക്കൊണ്ട് അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് പൂർണ സജ്ജമായിരിക്കാനുള്ള തന്ത്രങ്ങൾ പയറ്റാനൊരുങ്ങുകയാണ് നേതൃത്വം. ഇതിന്റെ ആദ്യ പടിയായി കരുത്ത് കുറഞ്ഞ സംസ്ഥാനങ്ങളിൽ പ്രാദേശിക പാർട്ടികളുമായി ബന്ധം സ്ഥാപിച്ചെടുക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ് കോൺഗ്രസ്.

2024 ലോക്സഭ തിരഞ്ഞെടുപ്പിൽ 17 സംസ്ഥാനങ്ങളിലെ 358 സീറ്റുകളിൽ മത്സരിക്കാനും തമിഴ്നാട്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, പശ്ചിമബംഗാള്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലെ 168 സീറ്റുകളില്‍ പ്രാദേശിക പാര്‍ട്ടികളുമായി സഖ്യത്തിൽ മത്സരിക്കാനുമായിരുന്നു രാജസ്ഥാനിൽ നടന്ന ചിന്തൻ ശിബിരത്തിൽ കോൺഗ്രസ് കൈക്കൊണ്ട തീരുമാനം. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ സഖ്യത്തിലെ മുതിർന്ന പാർട്ടിയായി മത്സരിക്കാനും പാർട്ടി ആലോചിക്കുന്നു.

അതുകൊണ്ട് തന്നെ പ്രാദേശിക കക്ഷികളെ പരമാവധി ഒപ്പം നിർത്താനുള്ള ശ്രമങ്ങളാണ് കോൺഗ്രസ് നടത്തുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് മുന്നേറാനായി തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ മുന്നോട്ട് വെച്ച അഞ്ച് തന്ത്രപ്രധാന നിർദ്ദേശങ്ങളിൽ ഒന്നായിരുന്നു പ്രാദേശിക പാർട്ടികളുമായുള്ള സഖ്യം.അഞ്ചു സംസ്ഥാനങ്ങളിലെ 168 സീറ്റുകളില്‍ അതാത് ഇടങ്ങളിലെ പ്രാദേശിക പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കണം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ 17 സീറ്റുകളില്‍ ചെറുപാര്‍ട്ടികളുമായും സഖ്യത്തിലേര്‍പ്പെടണം എന്നായിരുന്നു പ്രശാന്തിന്റെ നിർദ്ദേശം.

ഇപ്പോൾ ലോക്സഭ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന യു പിയിലും ത്രിപുരയിലും കോൺഗ്രസ് സ്ഥാനാർത്ഥികളെ നിർത്താത്ത് ഇതിന്റെ പശ്ചാത്തലത്തിലാണെന്നാണ് വിലയിരുത്തപ്പെടുന്നത്. യുപിയിൽ രാംപൂർ, അസംഗഢ് മണ്ഡലങ്ങളിലും ത്രിപുരയിൽ സുർമ മണ്ഡലത്തിലുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. യുപിയിൽ സമാജ്വാദി പാർട്ടിയുടെ സിറ്റംഗ് സീറ്റാണ് അസംഗഢ്, രാംപൂർ മണ്ഡലങ്ങൾ. ജൂണ്‍ 23-നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടക്കുക.രാംപുര്‍ എം പിയായിരുന്ന അസംഖാനും അസംഗഢ് എം പിയായിരുന്ന അഖിലേഷ് യാദവും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് രാജിവെച്ച ഒഴിവിലേക്കാണ് ഉപതിരഞ്ഞടുപ്പ് നടക്കുന്നത്.രാംപൂരിൽ അസംഖാന്റെ ഭാര്യ തൻസീം ഫാത്തിമയാണ് സ്ഥാനാർത്ഥി. അസംഗഢിൽ ധർമേന്ദ്ര യാദവ് ആണ് സ്ഥാനാർത്ഥി.

ഈ രണ്ട് സീറ്റുകളും നിലനിർത്തുകയെന്നത് സമാജ്വാദി പാർട്ടിയെ സംബന്ധിച്ചെടുത്തോളം ഏറെ നിർണായകമാണ്. പ്രത്യേകിച്ച് രാംപൂരിൽ അസംഖാനും അഖിലേഷും തമ്മിൽ ഉള്ള തർക്കം മുതലെടുക്കാൻ ബി ജെ പി കൊണ്ട് പിടിച്ച ശ്രമങ്ങൾ ശക്തമാക്കിയിരിക്കുന്ന പശ്ചാത്തലത്തിൽ. ബി ജെ പി ഇവിടങ്ങളിൽ വിജയിച്ചാൽ അത് തങ്ങൾക്കും ഏറെ ദോഷം ചെയ്യുമെന്ന് കോൺഗ്രസും കരുതുന്നുണ്ട്. അതതേസമയം പാർട്ടിയെ പുനഃസംഘടിപ്പിക്കുകയാണ് പ്രധാന ദൗത്യമെന്നും 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടം കാഴ്ചവയ്ക്കാൻ പാർട്ടി ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നുമാണ് നേതൃത്വം പ്രതികരിച്ചത്.

അതിനിടെ അടുത്ത വർഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ത്രിപുരയിലും സമാന തന്ത്രമാണ് കോൺഗ്രസ് പയറ്റുന്നത്. ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ തിപ്രഹ ഇന്‍ഡിജിനസ് പ്രോഗ്രസീവ് റീജണല്‍ അലയന്‍സിന്റെ (തിപ്ര) സ്ഥാനാര്‍ഥിക്കെതിരെകോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ ഒഴിവാക്കിയിട്ടുണ്ട്. നിയമസഭ തിരഞ്ഞെടുപ്പിൽ 35 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ ഒരുങ്ങുന്ന പ്രാദേശിക പാർട്ടിയാണ് തിപ്ര.
നസ്രിയ 'സൗന്ദര്യവും ക്യൂട്ട്നെസും ഓവർലോഡ് ആയാൽ ദാ ഇങ്ങനെയിരിക്കും'; ഒരു രക്ഷേം ഇല്ല..വൈറൽ












Click it and Unblock the Notifications