കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിഎംകെ എല്ലാ സീറ്റിലും മത്സരിക്കും..... കോണ്‍ഗ്രസ് കമല്‍ഹാസനുമായി കൈകോര്‍ക്കുന്നു!!

Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടില്‍ പുതിയ രാഷ്ട്രീയ അങ്കത്തിനൊരുങ്ങി കോണ്‍ഗ്രസ്. സ്ഥിരം സഖ്യകക്ഷിയായ ഡിഎംകെ തങ്ങളെ ഒഴിവാക്കുന്നു എന്ന് കണ്ടതോടെയാണ് നിക്കങ്ങള്‍ ആരംഭിച്ചത്. ഇത്തവണ സൂപ്പര്‍ താരം കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യത്തിനൊപ്പം ചേര്‍ന്ന് തിരഞ്ഞെടുപ്പിനെ നേരിടാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. സഖ്യം സംബന്ധിച്ച് ധാരണ വരും ദിവസങ്ങളില്‍ പൂര്‍ത്തിയാവുമെന്നാണ് സൂചന. ഡിഎംകെയും അണ്ണാ ഡിഎംകെയും അല്ലാത്ത പാര്‍ട്ടികള്‍ക്കൊപ്പം ചേരാമെന്നായിരുന്നു കമല്‍ നേരത്തെ പറഞ്ഞത്.

അതേസമയം ഇതിന് പിന്നാലെ രജനികാന്തും പാര്‍ട്ടി പ്രഖ്യാപിക്കുന്നുണ്ട്. ഡിസംബര്‍ 12നായിരിക്കും പ്രഖ്യാപനമെന്നും സൂചനയുണ്ട്. ഇതോടെ ദ്രാവിഡ രാഷ്ട്രീയം എന്ന ആശയം തന്നെ അപ്രസക്തമാകാനും സാധ്യതയുണ്ട്. രജനികാന്തും ഈ രണ്ട് പാര്‍ട്ടികളെയും തള്ളിയിട്ടുണ്ട്. അങ്ങനെയെങ്കില്‍ അദ്ദേഹവും കമല്‍ഹാസനും കൈകോര്‍ക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. കോണ്‍ഗ്രസിന് എങ്ങനെയാണെങ്കില്‍ വമ്പന്‍ നേട്ടമാണ് ഉണ്ടാവാന്‍ പോകുന്നത്.

ഡിഎംകെയുടെ പിടിവാശി

ഡിഎംകെയുടെ പിടിവാശി

ഇത്തവണ തമിഴ്‌നാട്ടില്‍ വലിയ മുന്നേറ്റമുണ്ടാക്കാനാണ് ഡിഎംകെ ശ്രമിക്കുന്നത്. അതുകൊണ്ട് കോണ്‍ഗ്രസിനെ ഒഴിവാക്കുകയാണ് ഡിഎംകെ. പാര്‍ട്ടി അധ്യ ക്ഷന്‍ സ്റ്റാലിന്റെ പിടിവാശി പ്രകാരമാണ് ഇത്. കഴിയുന്നതും പരമാവധി സീറ്റുകളില്‍ മത്സരിക്കാനാണ് തീരുമാനം. സംസ്ഥാനത്ത് 39 സീറ്റുകളാണ് ഉള്ളത്. കോണ്‍ഗ്രസിന് അഞ്ചില്‍ താഴെ സീറ്റുകള്‍ മാത്രമേ നല്‍കൂ എന്നാണ് സ്റ്റാലിന്‍ പറഞ്ഞിരിക്കുന്നത്.

കോണ്‍ഗ്രസുമായി തെറ്റി

കോണ്‍ഗ്രസുമായി തെറ്റി

സ്റ്റാലിന്റെ വാക്കുകള്‍ കോണ്‍ഗ്രസിനെ ചൊടിപ്പിച്ചിരിക്കുകയാണ്. നിലവില്‍ പുതുച്ചേരി ഭരിക്കുന്നത് കോണ്‍ഗ്രസാണ്. ഇവിടെ പോലും സീറ്റ് തരില്ലെന്നാണ് ഡിഎംകെ പറയുന്നത്. എന്നാല്‍ ഇത് പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമിയെ ചൊടിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ തവണ മത്സരിച്ചപ്പോലെ ഒറ്റയ്ക്ക് മത്സരിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. കഴിഞ്ഞ തവണ ഒറ്റയ്ക്ക് മത്സരിച്ചപ്പോള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റ് പോലും ഡിഎംകെയ്ക്കും കോണ്‍ഗ്രസിനും ലഭിച്ചിരുന്നില്ല.

എന്തുകൊണ്ട് കോണ്‍ഗ്രസ് വേണ്ട

എന്തുകൊണ്ട് കോണ്‍ഗ്രസ് വേണ്ട

സ്റ്റാലിന്‍ പുതിയൊരു നീക്കത്തിനാണ് ലക്ഷ്യമിടുന്നത്. കൂടുതല്‍ സീറ്റുകള്‍ പിടിച്ചാല്‍ അത് കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുന്നതിന് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. സംസ്ഥാനത്തിന് ഫണ്ടുകള്‍ അടക്കം ലഭിക്കണമെങ്കില്‍ അംഗബലം കാരണമാകും. കോണ്‍ഗ്രസിന് നല്‍കി ആ സീറ്റുകള്‍ നഷ്ടപ്പെടുത്തേണ്ടെന്നാണ് തീരുമാനം. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ നേട്ടം ഉപയോഗിച്ച് നടത്തുന്ന കാര്യങ്ങള്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഗുണം ചെയ്യുമെന്നാണ് സ്റ്റാലിന്റെ വിലയിരുത്തല്‍.

ഇനി കമല്‍ഹാസനൊപ്പം

ഇനി കമല്‍ഹാസനൊപ്പം

കോണ്‍ഗ്രസ് വീണുകിട്ടിയ അവസരമായിട്ടാണ് ഇതിനെ കാണുന്നത്. ഡിഎംകെയുമായി ബന്ധം വേര്‍പ്പെടുത്തിയാല്‍ കമല്‍ഹാസന്‍ തങ്ങളെ ഒപ്പം കൂട്ടുമെന്ന് കോണ്‍ഗ്രസിനറിയാം. ഈ അവസരം ഉപയോഗിക്കാനാണ് രാഹുല്‍ ഗാന്ധി നല്‍കിയിരിക്കുന്ന നിര്‍ദേശം. മക്കല്‍ നീതി മയ്യത്തിനൊപ്പം ചേര്‍ന്നാല്‍ സംസ്ഥാനത്ത് 15 സീറ്റ് വരെ കോണ്‍ഗ്രസിന് ലഭിക്കാം. ജയസാധ്യത കൂടുകയും ചെയ്യും. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഏറ്റവും താല്‍പര്യവും കമലുമായി ചേരുന്നതിനാണ്.

 കമല്‍ പറഞ്ഞതിങ്ങനെ

കമല്‍ പറഞ്ഞതിങ്ങനെ

ഡിഎംകെ, എഐഎഡിഎംകെ പാര്‍ട്ടികളുമായി സഖ്യമില്ലെന്നാണ് കമല്‍ഹാസന്‍ ആദ്യം പ്രഖ്യാപിച്ചത്. പകരം കോണ്‍ഗ്രസുമായി സഖ്യമാവാമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം കോണ്‍ഗ്രസ് ഡിഎംകെ സഖ്യം ഉപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അവര്‍ക്ക് എന്തു ചെയ്യാന്‍ സാധിക്കുമെന്ന് ആശ്രയിച്ചാണ് കാര്യങ്ങള്‍ കിടക്കുന്നതെന്ന് കമല്‍ പറഞ്ഞിരുന്നു. ഡിഎംകെയുമായുള്ള കോണ്‍ഗ്രസിന്റെ ബന്ധം തനിയെ അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

രാഹുലുമായി അടുത്ത ബന്ധം

രാഹുലുമായി അടുത്ത ബന്ധം

കമല്‍ഹാസന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി അടുത്ത ബന്ധമാണുള്ളത്. നേരത്തെ തന്റെ പാര്‍ട്ടിയുടെ രജിസ്‌ട്രേഷനുമായി ദില്ലിയിലെത്തിയപ്പോള്‍ അദ്ദേഹം രാഹുലിനെ കണ്ടിരുന്നു. രാഷ്ട്രീയ കാര്യങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്‌തെന്നാണ് സൂചന. കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലും കമല്‍ഹാസന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതാണ് അഭ്യൂഹങ്ങള്‍ക്ക് ശക്തിപകര്‍ന്നത്.

രജനിയുടെ പാര്‍ട്ടി

രജനിയുടെ പാര്‍ട്ടി

ദീര്‍ഘകാലമായി കാത്തിരിക്കുന്ന സൂപ്പര്‍ താരം രജനീകാന്തിന്റെ പാര്‍ട്ടി ഡിസംബര്‍ 12ന് പ്രഖ്യാപിക്കുമെന്നാണ് സൂചന. രജനിയുടെ പിറന്നാളാണ് അന്ന്. പാര്‍ട്ടിക്ക് മുന്നോടിയായി രജനി മക്കല്‍ മണ്ഡ്രം എന്ന സംഘടനയും അദ്ദേഹം രൂപീകരിച്ചിരുന്നു. രാഷ്ട്രീയ സ്വഭാവമുള്ള സംഘടനയായിരുന്നു ഇത്. തിരഞ്ഞെടുപ്പ് അടുത്തിട്ടും രജനി എന്തുകൊണ്ട് പാര്‍ട്ടി പ്രഖ്യാപിച്ചില്ലെന്ന് ചോദ്യം ഇത്ര കാലം ഉണ്ടായിരുന്നു. അതേസമയം കമല്‍ഹാസനുമായി രജനി കൈകോര്‍ത്താല്‍ തമിഴ്‌നാട്ടില്‍ അത് വലിയ തരംഗമായി മാറും. കോണ്‍ഗ്രസിനും ഇതിന്റെ നേട്ടം ലഭിക്കും.

ബിജെപിയെ കൂടെകൂട്ടിയാല്‍ രക്ഷപ്പെടില്ല; തമിഴ്‌നാട്ടില്‍ തനിച്ച് മത്സരിക്കുമെന്ന് എഐഎഡിഎംകെബിജെപിയെ കൂടെകൂട്ടിയാല്‍ രക്ഷപ്പെടില്ല; തമിഴ്‌നാട്ടില്‍ തനിച്ച് മത്സരിക്കുമെന്ന് എഐഎഡിഎംകെ

ഇരുമുട്ടിക്കെട്ടിന് പകരം കുറുവടിയുമായി വരുന്നവര്‍ പേടിച്ചാല്‍ മതി.... ട്രോളുമായി കേരള പോലീസ്ഇരുമുട്ടിക്കെട്ടിന് പകരം കുറുവടിയുമായി വരുന്നവര്‍ പേടിച്ചാല്‍ മതി.... ട്രോളുമായി കേരള പോലീസ്

English summary
congress to join hands with kamal haasan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X