11 സീറ്റുകള്‍ ചെറുപാര്‍ട്ടികള്‍ക്ക്, കോണ്‍ഗ്രസ് 4 പാര്‍ട്ടികളെ യുപിഎയിലേക്ക് കൊണ്ടുവരുന്നു
Recommended Video

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ രാഷ്ട്രീയ സാഹചര്യങ്ങള്‍ കൈവിട്ട് പോകാതിരിക്കാന്‍ കോണ്‍ഗ്രസ് പ്രാദേശിക സഖ്യത്തിനൊരുങ്ങുന്നു. പ്രധാനമായും നാല് പാര്‍ട്ടികളെ സഖ്യത്തിലേക്ക് കൊണ്ടുവരാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. പ്രതിരോധത്തിലായ ബിജെപിയും നരേന്ദ്ര മോദിയും വീണ്ടും ശക്തമായി തിരിച്ചുവന്നു എന്നാണ് വ്യക്തമാകുന്നത്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് മുന്നിട്ടിറങ്ങുന്നത്.
യുപിയില്‍ മികച്ച മൂന്നാമത്തെ പാര്‍ട്ടിയാവാനുള്ള സാധ്യതയില്‍ നിന്ന് രണ്ടാം സ്ഥാനത്തെത്താന്‍ സാധിക്കുമോ എന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. സമാജ് വാദി ബിഎസ്പി സഖ്യം കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന നിലപാടില്‍ തന്നെയാണ്. അതേസമയം എസ്പി ബിഎസ്പി സഖ്യത്തെ പിന്തുണയ്ക്കുന്ന എല്ലാ പാര്‍ട്ടികളെയും അടര്‍ത്തിയെടുക്കാനാണ് തീരുമാനം.

കോണ്‍ഗ്രസ് പ്രാദേശിക തലത്തിലേക്ക്
കോണ്‍ഗ്രസ് സഖ്യത്തിനായി പ്രാദേശിക തലത്തിലേക്ക് ഇറങ്ങുകയാണ്. പ്രധാനമായും യാദവരല്ലാത്തവരുടെ വോട്ടുകളെ ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. ഒബിസി വോട്ടുകളും പ്രധാനമാണ്. ഇവരില്‍ ഭൂരിഭാഗവും കിഴക്കന്‍ യുപിയിലാണ് ഉള്ളത്. പ്രിയങ്ക ഗാന്ധിയുടെ തട്ടമാണിത്. അതുകൊണ്ട് കോണ്‍ഗ്രസ് വലിയ പ്രതീക്ഷയിലാണ്. നാല് പാര്‍ട്ടികളുമായിട്ടാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ചര്‍ച്ച നടത്തുന്നത്. രാഹുല്‍ നേരിട്ട് തന്നെ ഇവരെ കാണും.

മതേതര പാര്‍ട്ടികള്‍
മതേതദര പാര്‍ട്ടികളെയാണ് പാര്‍ട്ടി പരിഗണിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ മഹാന്‍ ദളാണ് യുപിഎയുമായി സഖ്യത്തിലുള്ളത്. ജോതിരാദിത്യ സിന്ധ്യയും പ്രിയങ്കയും കൂടുതല്‍ സഖ്യത്തിനായി പ്രവര്‍ത്തിക്കുന്നുണ്ട്. പ്രധാന നേതാക്കളെ ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിക്കാനും ശ്രമമുണ്ട്. അവതാര്‍ സിംഗ്, സാവിത്രി ഭായ് ഫൂലെ എന്നിവര്‍ കോണ്‍ഗ്രസിലെത്തിയത് ഇതിന്റെ തുടക്കമാണ്. ബിജെപി ദളിത് വിരുദ്ധരാണെന്ന ഇവരുടെ പരാമര്‍ശം തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഇറക്കും.

11 സീറ്റുകള്‍
11 സീറ്റുകളാണ് കോണ്‍ഗ്രസ് സഖ്യകക്ഷികളായി വാഗ്ദാനം ചെയ്തിരിക്കുന്നത്. നാല് പാര്‍ട്ടികള്‍ ഉണ്ടെങ്കില്‍ കൂടുതല്‍ സീറ്റുകള്‍ നല്‍കാനും തയ്യാറാകും. ആര്‍എല്‍ഡിക്ക് എട്ട് സീറ്റുകളാണ് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരിക്കുന്നത്. മഹാന്‍ദളിന് മൂന്ന് സീറ്റുകള്‍ നല്‍കും. അതേസമയം ആര്‍എല്‍ഡി കോണ്‍ഗ്രസിനൊപ്പം മത്സരിക്കുമെന്ന കാര്യത്തില്‍ ഉറപ്പില്ല. അതേസമയം മൗര്യ, കുശ്വാഹ, ശാക്യ വിഭാഗങ്ങള്‍ക്കിടയില്‍ മഹാന്‍ദളിന് വലിയ സ്വാധീനമുണ്ട്.

ബേനി പ്രസാദിന്റെ അസാന്നിധ്യം
2014ല്‍ മോദി തരംഗം വന്നത് കൊണ്ട് മാത്രം കോണ്‍ഗ്രസിന് നഷ്ടമായ നേതാവാണ് ബേനി പ്രസാദ് വര്‍മ. ഇത്തവണ അദ്ദേഹം ഉണ്ടെങ്കില്‍ കോണ്‍ഗ്രസ് പത്ത് സീറ്റിലെങ്കിലും സ്വാധീനം നേടുമായിരുന്നു. കഴിഞ്ഞ തവണ തോറ്റതോടെ അദ്ദേഹം സമാജ് വാദി പാര്‍ട്ടിയിലേക്ക് മടങ്ങുകയായിരുന്നു. പിന്നോക്ക വിഭാഗത്തിലെ നേതാവായ ആര്‍പിഎന്‍ സിംഗിലാണ് ഇത്തവണ കോണ്‍ഗ്രസിന്റെ പ്രതീക്ഷ.

ഏതൊക്കെ പാര്‍ട്ടികള്‍
കോണ്‍ഗ്രസ് അപ്‌നാദള്‍, സുഹല്‍ദേവ് പാര്‍ട്ടി, നിഷാദ് പാര്‍ട്ടി, പീസ് പാര്‍ട്ടി എന്നിവരെയാണ് സഖ്യത്തിലെത്തിക്കാന്‍ ശ്രമിക്കുന്നത്. ഇതില്‍ അപ്‌നാദളിനും നിഷാദ് പാര്‍ട്ടിക്കും മാത്രമാണ് കഴിഞ്ഞ തവണ സീറ്റുകള്‍ നേടാനായത്. പീസ് പാര്‍ട്ടിക്ക് നിര്‍ണായകമായ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് അനുകൂല സാഹചര്യം ഉണ്ടാക്കാന്‍ സാധിക്കും. അതേസമയം ഇവര്‍ക്കൊക്കെ കൂടുതല്‍ സീറ്റുകള്‍ നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറാണ്. അനുകൂല നിലപാട് ഉണ്ടാവുമെന്നാണ് സൂചന.












Click it and Unblock the Notifications