കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന്റെ വന്‍ പ്രഖ്യാപനം യാഥാര്‍ഥ്യമാകുന്നു; പാവപ്പെട്ടവര്‍ക്ക് 72000 രൂപ,രാഹുലിന്റെ സ്വപ്‌നം

Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ രാഹുല്‍ ഗാന്ധി മുന്‍കൈയ്യെടുത്ത് പ്രഖ്യാപിച്ച വമ്പല്‍ പദ്ധതിയായിരുന്നു ന്യായ്. രാജ്യത്തെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് നിശ്ചിത വരുമാനം ഉറപ്പ് നല്‍കുന്നതായിരുന്നു പദ്ധതി. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പദ്ധതി നടപ്പാക്കുമെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദയനീയമായി തോറ്റു. അധികാരത്തിലെത്തിയത് ബിജെപി സര്‍ക്കാര്‍. ഇതോടെ കോണ്‍ഗ്രസിന്റെ ന്യായ് പദ്ധതി ചവറ്റുകൊട്ടയിലേക്ക് തള്ളപ്പെടുമെന്നാണ് കരുതിയത്. പക്ഷേ, ഇപ്പോള്‍ പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. പാര്‍ട്ടി ഭരണത്തിലുള്ള ഛത്തീസ്ഗഡിലാണ് ന്യായ് പദ്ധതി നടപ്പാക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ.....

 ന്യുന്‍തം ആയ് യോജന

ന്യുന്‍തം ആയ് യോജന

ന്യുന്‍തം ആയ് യോജന എന്നാണ് ന്യായ് പദ്ധതിയുടെ മുഴുവന്‍ പേര്. പ്രിയങ്കാ ഗാന്ധിയാണ് ന്യായ് പദ്ധതിയുടെ പേര് നിര്‍ദേശിച്ചത്. കഴിഞ്ഞ ഡിസംബറില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് അധികാരത്തിലെത്തിയ സംസ്ഥാനമാണ് ഛത്തീസ്ഗഡ്. ഇവിടെയാണ് പദ്ധതി നടപ്പാക്കുന്നത്.

ചില ജില്ലകളില്‍ മാത്രം

ചില ജില്ലകളില്‍ മാത്രം

പരീക്ഷണാടിസ്ഥാനത്തില്‍ സംസ്ഥാനത്തിന്റെ ചില ജില്ലകളിലാണ് ന്യായ് പദ്ധതി നടപ്പാക്കുക എന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. വിജയകരമായാല്‍ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും. പാര്‍ട്ടി ഹൈക്കമാന്റിന്റെ നിര്‍ദേശ പ്രകാരമാണ് ഛത്തീസ്ഗഡില്‍ പദ്ധതി നടപ്പാക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സോണിയയുമായി ചര്‍ച്ച

സോണിയയുമായി ചര്‍ച്ച

ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് സിങ് ബാഘേല്‍ പദ്ധതി സംബന്ധിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി ചര്‍ച്ച നടത്തിയിരുന്നു. സംസ്ഥാനത്തെ 20 ശതമാനം പാവപ്പെട്ട കുടുംബങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ പദ്ധതിയുടെ ഗുണം ലഭിക്കുക.

 മുഖ്യമന്ത്രി വിശദീകരിക്കുന്നത് ഇങ്ങനെ

മുഖ്യമന്ത്രി വിശദീകരിക്കുന്നത് ഇങ്ങനെ

ഛത്തീസ്ഗഡിലെ തിരഞ്ഞെടുത്ത ജില്ലകളിലാണ് ന്യായ് പദ്ധതി നടപ്പാക്കുക. അടുത്തിടെ സംസ്ഥാനത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ പോഷകാഹാര പദ്ധതി നടപ്പാക്കിയിരുന്നു. മാവോവാദികള്‍ക്ക് സ്വാധീനമുള്ള ബസ്തറിലാണ് ഈ പദ്ധതി തുടങ്ങിയത്. ഇതേ മാതൃകയിലാകും ന്യായ് പദ്ധതിയും നടപ്പാക്കുക എന്ന് ബാഘേല്‍ പറഞ്ഞു.

ഒക്ടോബര്‍ രണ്ടിന് കൂടുതല്‍ ഇടങ്ങളിലേക്ക്

ഒക്ടോബര്‍ രണ്ടിന് കൂടുതല്‍ ഇടങ്ങളിലേക്ക്

ഒക്ടോബര്‍ രണ്ടിന് ഛത്തീസ്ഗഡിലെ കൂടുതല്‍ ജില്ലകളിലേക്ക് ന്യായ് പദ്ധതി വ്യാപിപിക്കാനാണ് ആലോചിക്കുന്നത്. ദാരിദ്ര്യത്തിനെതിരായ സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്നാണ് രാഹുല്‍ ഗാന്ധി പദ്ധതിയെ വിശേഷിപ്പിച്ചിരുന്നത്. നികുതി കൂട്ടാതെയും മറ്റുള്ളവര്‍ക്ക് ബാധ്യത വരുത്താതെയും പദ്ധതി നടപ്പാക്കാന്‍ സാധിക്കുമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അഭിപ്രായപ്പെട്ടിരുന്നു.

ഗുണം ലഭിക്കുക വനിതകള്‍ക്ക്

ഗുണം ലഭിക്കുക വനിതകള്‍ക്ക്

കോണ്‍ഗ്രസിന്റെ ബൃഹദ് വാഗ്ദാനമായ മിനിമം വരുമാനം പദ്ധതി (ന്യായ്) യുടെ ഗുണം ലഭിക്കുക വനിതകള്‍ക്കാണ് എന്നത് എടുത്തുപറയേണ്ടതാണ്. കുടുംബനാഥയുടെ ബാങ്ക് അക്കൗണ്ടിലേക്കായിരിക്കും പണം നല്‍കുകയെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല നേരത്തെ വിശദീകരിച്ചിരുന്നു.

 പദ്ധതി ഇങ്ങനെ

പദ്ധതി ഇങ്ങനെ

പദ്ധതി സ്ത്രീ സൗഹൃദമാക്കാനാണ് കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നത്. പാവങ്ങള്‍ക്ക് മിനിമം വേതനം ഉറപ്പാക്കുന്നതാണ് പദ്ധതി. മാസത്തില്‍ 12000 രൂപ വരെ ലഭിക്കുന്ന തരത്തിലാണ് പദ്ധതി. കുടുംബത്തിന് സാധാരണ ലഭിക്കുന്ന വരുമാനം 12000 തികയുന്നില്ലെങ്കില്‍ ബാക്കി തുകയാണ് പദ്ധതിയുടെ ഭാഗമായി ലഭിക്കുക.

72000 രൂപ വരുമാനം

72000 രൂപ വരുമാനം

പദ്ധതിയില്‍ അംഗമാകുന്ന കുടുംബങ്ങള്‍ക്ക് വര്‍ഷത്തില്‍ 72000 രൂപ വരുമാനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. 6000 വരെ മാസത്തില്‍ സര്‍ക്കാര്‍ നല്‍കും. എല്ലാ കുടുംബങ്ങള്‍ക്കും കൃത്യമായി 6000 ആകില്ല. 12000 രൂപ മാസ വരുമാനം തികയാന്‍ എത്രയാണോ വേണ്ടത് ആ സഖ്യയാണ് സര്‍ക്കാര്‍ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുക.

തിരഞ്ഞെടുപ്പില്‍ ഫലം ചെയ്തില്ല

തിരഞ്ഞെടുപ്പില്‍ ഫലം ചെയ്തില്ല

ന്യായ് പദ്ധതി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുഖ്യ പ്രചാരണ വിഷയമാക്കിയിരുന്നു. എന്നാല്‍ ഫലം ചെയ്തില്ല. പദ്ധതിയുടെ ഗുണഫലം വേണ്ടവിധം ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ പരാജയപ്പെട്ടു എന്നാണ് തിരഞ്ഞെടുപ്പിന്് ശേഷം കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തിയത്.

 സബ്‌സിഡികള്‍ റദ്ദാക്കുമോ

സബ്‌സിഡികള്‍ റദ്ദാക്കുമോ

ന്യായ് പദ്ധതി വന്നാല്‍ നേരത്തെയുള്ള സബ്‌സിഡികള്‍ റദ്ദാക്കുമെന്ന് ബിജെപിയുടെ പ്രചാരണമുണ്ടായിരുന്നു. ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വം തള്ളി. എല്ലാ സബ്‌സിഡികളും തുടരും. എന്നാല്‍ പദ്ധതി മധ്യവര്‍ഗ വിഭാഗത്തിനിടയില്‍ വേണ്ടത്ര സ്വാധീനം ചെലുത്തിയില്ലെന്നാണ് പിന്നീട് വിലയിരുത്തിയത്.

കാത്തിരുന്ന് കാണാം

കാത്തിരുന്ന് കാണാം

നിലവിലെ സബ്‌സിഡികള്‍ വെട്ടിക്കുറയ്ക്കാതെ കോണ്‍ഗ്രസ് പ്രഖ്യാപിച്ച പദ്ധതി നടപ്പാക്കാന്‍ സാധിക്കില്ലെന്നാണ് ബിജെപി അന്ന് അഭിപ്രായപ്പെട്ടത്. വോട്ടര്‍മാരെ പറ്റിക്കാനാണ് കോണ്‍ഗ്രസ് ന്യായ് പദ്ധതി പ്രഖ്യാപിച്ചതെന്നും ബിജെപി ആരോപിച്ചിരുന്നു. ചത്തീസ്ഗഡില്‍ കോണ്‍ഗ്രസ് പരീക്ഷണത്തിന് ഒരുങ്ങുകയാണ്. വിജയകരമായാല്‍ ബിജെപിയുടെ വാദങ്ങള്‍ പൊളിയും.

കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ശശി തരൂരിന്റെ മറുപടി; കെ മുരളീധരനും പരിഹാസം, പ്രതികരണം ഇങ്ങനെകോണ്‍ഗ്രസ് നേതാക്കള്‍ക്ക് ശശി തരൂരിന്റെ മറുപടി; കെ മുരളീധരനും പരിഹാസം, പ്രതികരണം ഇങ്ങനെ

ഇസ്രായേല്‍ ഇന്ത്യയ്ക്ക് കൈമാറുന്നത് വജ്രായുധം; ശത്രുക്കളെ അടുപ്പിക്കില്ല, നെതന്യാഹു ഇന്ത്യയിലേക്ക്ഇസ്രായേല്‍ ഇന്ത്യയ്ക്ക് കൈമാറുന്നത് വജ്രായുധം; ശത്രുക്കളെ അടുപ്പിക്കില്ല, നെതന്യാഹു ഇന്ത്യയിലേക്ക്

ഇറാനെതിരെ യുദ്ധം തുടങ്ങി ഇസ്രായേല്‍; നാല് രാജ്യങ്ങളില്‍ ബോംബിട്ടു, തിരിച്ചടിക്ക് ഷിയാ സൈന്യംഇറാനെതിരെ യുദ്ധം തുടങ്ങി ഇസ്രായേല്‍; നാല് രാജ്യങ്ങളില്‍ ബോംബിട്ടു, തിരിച്ചടിക്ക് ഷിയാ സൈന്യം

English summary
Congress to launch NYAY pilot project in Chhattisgarh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X