കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചീഫ് ജസ്റ്റിസിന് കുരുക്ക്... ഇംപീച്ച്‌മെന്‍റുമായി കോണ്‍ഗ്രസ്!! നായിഡുവിനെതിരെ സുപ്രീം കോടതിയില്‍!!

ഉപരാഷ്ട്രപതിക്കെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍

Google Oneindia Malayalam News

ദില്ലി: പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയകളികള്‍ ശക്തമാക്കി. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തള്ളിയ ഇംപീച്ച്‌മെന്റ് നടപടികള്‍ വീണ്ടും സജീവമാക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാനുള്ള അനുമതി ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് രണ്ട് കോണ്‍ഗ്രസ് എംപിമാര്‍. രാഷ്ട്രീയ വൃത്തങ്ങള്‍ ഒന്നടങ്കം ഈ തീരുമാനം ഞെട്ടിച്ചിട്ടുണ്ട്.

ഉപരാഷ്ട്രപതി തള്ളിയതോടെ ഇംപീച്ച്‌മെന്റ് നീക്കം കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ഉപേക്ഷിക്കുമെന്നായിരുന്നു ബിജെപി കരുതിയിരുന്നത്. നിയമവൃത്തങ്ങളും ഇത് തന്നെയായിരുന്നു പ്രതീക്ഷിച്ചത്. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെ നിര്‍ത്താന്‍ ഉദ്ദേശമില്ലെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്. ഇപ്പോള്‍ ഉപരാഷ്ട്രപതിക്കെതിരെ കൂടിയാണ് കോണ്‍ഗ്രസ് കോടതിയെ സമീപിച്ചിരിക്കുന്നത്. ബിജെപിയെ സംബന്ധിച്ച് ഇത് ആശങ്കപ്പെടുത്തുന്ന നീക്കമാണ്.

അടുത്ത തിരഞ്ഞെടുപ്പ് വരെ....

അടുത്ത തിരഞ്ഞെടുപ്പ് വരെ....

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ ഈ വിഷയം സജീവമാക്കി നിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. അങ്ങനെ വന്നാല്‍ പ്രചാരണത്തിന് വരെ ഇതുപയോഗിക്കാനാവും. സുപ്രീം കോടതിയെ സര്‍ക്കാരിന് അനുകൂലമായി ഉപയോഗിക്കുന്നു എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ജസ്റ്റിസ് ലോയയുടെ മരണത്തില്‍ പുനരന്വേഷണം വേണ്ട എന്ന് പറഞ്ഞത് പോലും സര്‍ക്കാരിന്റെ ഇടപെടല്‍ കൊണ്ടാണെന്നും കോണ്‍ഗ്രസ് പറയുന്നു. അതോടൊപ്പം സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാര്‍ തന്നെ ചീഫ് ജസ്റ്റിസിനെതിരെ വാര്‍ത്താസമ്മേളനം വിളിച്ചതും കൊളിജീയം ശുപാര്‍ശകള്‍ അട്ടിമറിച്ചതും ഇംപീച്ച്‌മെന്റിന് പിന്നിലുണ്ടെന്നാണ് സൂചന.

ഉപരാഷ്ട്രപതിയുടെ രാഷ്ട്രീയം

ഉപരാഷ്ട്രപതിയുടെ രാഷ്ട്രീയം

ദീപക് മിശ്രയ്‌ക്കെതിരെ തങ്ങള്‍ നല്‍കിയ ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളിയത് ഉപരാഷ്ട്രപതിയുടെ രാഷ്ട്രീയം കൊണ്ടാണെന്ന് കോണ്‍ഗ്രസിന് സംശയമുണ്ട്. നിയമവൃത്തങ്ങളുമായി അദ്ദേഹം നടത്തിയ ചര്‍ച്ച പോലും വിശ്വാസ യോഗ്യമല്ലെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. ഇതിനെ തുടര്‍ന്നാണ് ഇംപീച്ച്‌മെന്റ് ആവശ്യവുമായി സുപ്രീം കോടതിയെ തന്നെ സമീപിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. എംപിമാരായ പ്രതാപ് സിംഗ് ബജ്‌വ, അമി ഹര്‍ഷാദ്ര യാജ്‌നിക് എന്നിവരാണ് ഉപരാഷ്ട്രപതിയുടെ തീരുമാനം റദ്ദാക്കി തങ്ങളുടെ അപേക്ഷ പരിഗണിക്കണമെന്ന് ആവശ്യം.

പരാതിയും......

പരാതിയും......

കോണ്‍ഗ്രസിന്റെ ഇംപീച്ച്‌മെന്റ് നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് കപില്‍ സിബലാണ്. ഉപരാഷ്ട്രപതിക്കെതിരെ പ്രത്യേക പരാതിയും അദ്ദേഹം സുപ്രീം കോടതിയില്‍ നല്‍കിയിട്ടുണ്ട്. ജസ്റ്റിസ് ചെലമേശ്വര്‍ ഈ പരാതി പ്രത്യേകം പരിഗണിക്കുമെന്നാണ് സൂചന. അതേസമയം വെങ്കയ്യ നായിഡു ഇംപീച്ച്‌മെന്റ് നീക്കത്തില്‍ പ്രത്യേക താല്‍പര്യം കാണിച്ചെന്നും അതാണ് പരിഗണിക്കാതിരുന്നതിന് കാരണമെന്നും കോണ്‍ഗ്രസ് പറയുന്നു. ഇംപീച്ച്‌മെന്റിന് നീക്കത്തിന് ആവശ്യമായി എംപിമാരുടെ പിന്തുണ ലഭിച്ചാല്‍ അത് ഉപരാഷ്ട്രപതി ഒരിക്കലും തള്ളാന്‍ പാടില്ലെന്നും അന്വേഷണ സമിതിക്ക് കൈമാറുകയാണ് പതിവെന്നും പരാതിയില്‍ പറയുന്നു.

ബിജെപിക്ക് അമ്പരപ്പ്

ബിജെപിക്ക് അമ്പരപ്പ്

കോണ്‍ഗ്രസിന്റെ നീക്കത്തില്‍ അമ്പരന്നിരിക്കുന്നത് ബിജെപിയാണ്. ഇംപീച്ച്‌മെന്റ് നടപടികള്‍ പരിഗണിച്ചാല്‍ തന്നെ അത് പൂര്‍ത്തിയാക്കാന്‍ ഒരുപാട് കാലതാമസമെടുക്കുമെന്ന് കോണ്‍ഗ്രസിന് അറിയാം. ഇത് പാസാക്കാനുള്ള ഭൂരിപക്ഷം പോലും കോണ്‍ഗ്രസിന് ഇരുസഭകളിലുമില്ല. ഇത് രാഷ്ട്രീയമേഖലയില്‍ സജീവമാക്കി നിര്‍ത്തുന്നത് തങ്ങള്‍ക്ക് ദോഷം ചെയ്യുമെന്് ബിജെപി മനസിലാക്കിയിട്ടുണ്ട്. അതേസമയം കോണ്‍ഗ്രസിന്റെ പരാതിയും ഇംപീച്ച്‌മെന്റ് നോട്ടീസും സുപ്രീം കോടതി പരിഗണിക്കുമോ എന്ന് ഉറപ്പില്ല. മിക്കവാറും ഇത് തള്ളുമെന്നാണ് പ്രവചനം. അങ്ങനെയെങ്കില്‍ പുതിയ വഴികള്‍ കോണ്‍ഗ്രസ് കണ്ടെത്തേണ്ടി വരും.

തെളിവില്ലാത്തതിനാല്‍ തള്ളി

തെളിവില്ലാത്തതിനാല്‍ തള്ളി

കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കൊണ്ടുവന്ന ഇംപീച്ച്‌മെന്റ് നീക്കം തെളിവില്ലാത്തതിനാലാണ് തള്ളിയതെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. ജുഡീഷ്യറിയുടെ പ്രവര്‍ത്തനത്തെ താളം തെറ്റിക്കുന്നതാണ് ഹര്‍ജിയെന്നും ഉപരാഷ്ട്രപതി പറഞ്ഞു. പ്രത്യക്ഷത്തില്‍ ദീപക് മിശ്രയ്‌ക്കെതിരെ യാതൊരു തെളിവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്‌മെന്റ് നടപടിയുമായി മുന്നോട്ട് പോകുന്നത് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ തന്നെ എതിര്‍ത്തിട്ടുണ്ട്. ഉപരാഷ്ട്രപതി തള്ളിയിട്ടും ഇത്തരം നീക്കങ്ങളുമായി പാര്‍ട്ടി മുന്നോട്ട് പോകേണ്ടതില്ലെന്നും അവര്‍ പറഞ്ഞിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിയടക്കമുള്ളവര്‍ക്ക് ഈ വിഷയം കത്തിനില്‍ക്കണമെന്നാണ് ആഗ്രഹം.

നിധി കിട്ടാന്‍ നരബലി..... അതും കുംഭരാശിയിലുള്ള ഭാര്യയെ, പൂജാരി കുരുക്കില്‍!! അഴിക്കുള്ളിലായി!!നിധി കിട്ടാന്‍ നരബലി..... അതും കുംഭരാശിയിലുള്ള ഭാര്യയെ, പൂജാരി കുരുക്കില്‍!! അഴിക്കുള്ളിലായി!!

പുരോഗമന കുപ്പായം അണിഞ്ഞു നടക്കുന്ന കള്ള നാണയം! ജോയ് മാത്യുവിനെ ഭിത്തിയിലൊട്ടിച്ച് ഡോ. ബിജു!പുരോഗമന കുപ്പായം അണിഞ്ഞു നടക്കുന്ന കള്ള നാണയം! ജോയ് മാത്യുവിനെ ഭിത്തിയിലൊട്ടിച്ച് ഡോ. ബിജു!

English summary
congress to move sc against vp naidu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X