കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണക്കടത്തും ജലീലിന്‍റെ പ്രോട്ടോക്കോള്‍ ലംഘനവും പാര്‍ലമെന്‍റില്‍ ഉന്നയിക്കാന്‍ കോണ്‍ഗ്രസ്

Google Oneindia Malayalam News

ദില്ലി: നാളെ ആരംഭിക്കുന്ന പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തില്‍ തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് വിഷയവും ഉന്നയിക്കാന്‍ കോണ്‍ഗ്രസിന്‍റെ തീരുമാനം. സ്വര്‍ണക്കടത്തിന് പുറമെ മന്ത്രി കെടി ജലീല്‍ നടത്തിയ പ്രോട്ടോക്കോള്‍ ലംഘനത്തിലും പാര്‍ലമെന്‍റില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കാനാണ് കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാര്‍ തീരുമാനിച്ചിരിക്കുന്നത്. ബിജെപിയും ഇക്കാര്യവും ഉന്നയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

അതേസമയം, സമ്മേളനം ആരംഭിക്കുന്നതിന് മുമ്പായി സ്പീക്കര്‍ കക്ഷി നേതാക്കളുടെ സമ്മേളനം വിളിച്ചു. അതിർത്തിയിലെ സംഘർഷം, സാമ്പത്തിക പ്രതിസന്ധി, കൊവിഡ് പ്രതിരോധം എന്നിവയില്‍ വിശദമായ ചര്‍ച്ച വേണമെന്ന ആവശ്യം യോഗത്തില്‍ പ്രതിപക്ഷം ഉന്നയിച്ചു. ചോദ്യോത്തര ഒഴിവാക്കിയതില്‍ പ്രതിഷേധം അറിയിക്കുകയും ചെയ്തു. അതിര്‍ത്തി വിഷയം പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്യാനുള്ള തീരുമാനം സര്‍ക്കാര്‍ മാറ്റിയേക്കുമെന്നാണ് അറിയുന്നത്.

 lok-sabh

നയതന്ത്ര തലത്തിലും സൈനിക തലത്തിലും ചൈനയുമായി ചര്‍ച്ചകള്‍ നടക്കുകയും സമവായത്തിനുള്ള സാധ്യതകള്‍ തെളിയുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ പാര്‍ലമെന്‍റില്‍ ചര്‍ച്ച നടത്തി സാഹചര്യം കലുഷിതമാക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ദിവസവും നാലു മണിക്കൂർ വീതമാവും ലോക്സഭയും രാജ്യസഭയും അടുത്ത 18 ദിവസം സമ്മേളിക്കുക.

കോന്നി ഗവ. മെഡിക്കല്‍ കോളജ് ഒപി വിഭാഗം നാളെ മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കുംകോന്നി ഗവ. മെഡിക്കല്‍ കോളജ് ഒപി വിഭാഗം നാളെ മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

 96 സെക്രട്ടറിമാർ , 10 പുതിയ ജനറൽ സെക്രട്ടറിമാർ; കെപിസിസിയുടെ ജംബോ ഭരവാഹി പട്ടിക പ്രസിദ്ധീകരിച്ചു 96 സെക്രട്ടറിമാർ , 10 പുതിയ ജനറൽ സെക്രട്ടറിമാർ; കെപിസിസിയുടെ ജംബോ ഭരവാഹി പട്ടിക പ്രസിദ്ധീകരിച്ചു

English summary
Congress to raise gold smuggling and Jalil's protocol violation in Parliament
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X