രാജസ്ഥാനില്‍ പാഠപുസ്തക ഭേദഗതി വരുന്നു.... ലെറ്റര്‍ ഹെഡ്ഡില്‍ ദീന്‍ദയാലിന്റെ ചിത്രവുമുണ്ടാവില്ല!!
ജയ്പൂര്‍: രാജസ്ഥാനില്‍ അധികാരമേറ്റ് ദിവസങ്ങള്‍ക്കുള്ളില്‍ ബിജെപിയുടെ നയങ്ങളെ പൊളിച്ചെഴുതുകയാണ് അശോക് ഗെലോട്ട്. സംസ്ഥാനത്ത് ബിജെപിയുടെ താല്പര്യപ്രകാരം പാഠപുസ്തകങ്ങളില്‍ വരുത്തിയ മാറ്റത്തെ തള്ളിയിരിക്കുകയാണ് ഗെലോട്ട്. പാഠപുസ്തകങ്ങളില്‍ ഭേദഗതി വരുമെന്ന് തന്നെ അദ്ദേഹം വ്യക്തമാക്കി. ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്ന പേരില്‍ നേരത്തെ തന്നെ ബിജെപിയുടെ കാലത്ത് ഈ പാഠപുസ്തകങ്ങള്‍ വിവാദമായതാണ്.
അതേസമയം ആര്‍എസ്എസ് ആശയങ്ങള്‍ പ്രചരിപ്പിക്കാനായി ബിജെപി അവതരിപ്പിച്ച എല്ലാ പദ്ധതികളും റദ്ദാക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. പകരം നല്ല അത് ഭേദഗതിയോടെ തന്നെ അവതരിപ്പിക്കാനുള്ള നീക്കങ്ങളും ഗെലോട്ട് നടത്തുന്നുണ്ട്. രാഹുല്‍ ഗാന്ധി ഏതൊക്കെ കാര്യങ്ങളില്‍ അടിയന്തരമായി തിരുത്ത് വേണമെന്ന് ഗെലോട്ടിനെ അറിയിച്ചിരുന്നു. പാഠപുസ്തകങ്ങളില്‍ ആര്‍എസ്എസ് നേതാക്കളെ വീരനേതാക്കളായി ചിത്രീകരിച്ചുള്ള എല്ലാ കാര്യങ്ങളും നീക്കം ചെയ്യും.

പാഠപുസ്തക ഭേദഗതി
ബിജെപിയുടെ കാലത്ത് പാഠപുസ്തകങ്ങളില്‍ വരുത്തിയ ഭേദഗതി മാറ്റുമെന്ന് വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിംഗ് ദോത്താസ്റയാണ് അറിയിച്ചത്. മഹാത്മാ ഗാന്ധിയുടെയും ജവഹര്‍ലാല്‍ നെഹ്റുവിന്റെയും സംഭാവനകള്‍ പലതും ബിജെപി അവഗണിച്ചിരുന്നു. ഇവരുടെ പ്രശ്നങ്ങളായിരുന്നു ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍ ഇവര്‍ക്ക് അര്‍ഹിച്ച പ്രാധാന്യം പാഠപുസ്തകങ്ങളില്‍ ഉണ്ടായിരിക്കുമെന്ന് ഗോവിന്ദ് സിംഗ് പറഞ്ഞു. ബിജെപിയുടെ രാഷ്ട്രീയ അജണ്ട പാഠപുസ്തകങ്ങളിലൂടെ വളര്‍ത്താനുള്ള ശ്രമങ്ങളെയാണ് കോണ്‍ഗ്രസ് ഇല്ലാതാക്കാന്‍ ഒരുങ്ങുന്നത്.

എല്ലാം പൊളിച്ചെഴുതും
കാവി നിറമുള്ള സൈക്കിള്‍ വിതരണം, വിദ്യാഭ്യാസ ബോര്‍ഡില്‍ ആര്‍എസ്എസ് പശ്ചാത്തലമുള്ള ഉദ്യോഗസ്ഥരെ നിയമിക്കുക, വിദ്യാഭ്യാസ കരിക്കുലം മാറ്റുക തുടങ്ങിയ നയങ്ങളെ നിശ്ചലമാക്കാനും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. വിദ്യാഭ്യാസ വിദഗ്ധരെയും ചരിത്രകാരന്മാരെയും അണിനിരത്തിയുള്ള ഒരു കമ്മിറ്റിയാണ് മുഖ്യമന്ത്രി അശോക് ഗെലോട്ട് ഉണ്ടാക്കിയിരിക്കുന്നത്. പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തേണ്ട കാര്യങ്ങള്‍ ഈ കമ്മിറ്റി നിര്‍ദേശിക്കും. ഒരു സംഭാവനയുമില്ലാത്തവരെ ഒഴിവാക്കാനാണ് തീരുമാനം.

ദീന് ദയാല്‍ ഉപാധ്യായയെയും ഒഴിവാക്കി
ജനസംഘം സ്ഥാപകന്‍ ദീന്‍ദയാല്‍ ഉപാധ്യായയുടെ ചിത്രം സര്‍ക്കാര്‍ ലൈറ്റര്‍ ഹെഡ്ഡില്‍ നിന്ന് ഒഴിവാക്കാനാണ് അശോക് ഗെലോട്ട് തീരുമാനിച്ചിരിക്കുന്നത്. ഇത് ആര്‍എസ്എസിന്റെ തീരുമാനപ്രകാരമായിരുന്നു. ഇനി മുതല്‍ ലെറ്റര്‍ ഹെഡ്ഡില്‍ അശോകചക്രത്തിന്റെ ചിത്രമാണ് ഉണ്ടാവുക. അതേസമയം സര്‍ക്കാര്‍ സര്‍വീസുകളെ മുഴുവന്‍ ബിജെപി സ്വന്തം നേട്ടത്തിനായി ഉപയോഗിക്കുകയായിരുന്നുവെന്ന് ഗെലോട്ട് കുറപ്പെടുത്തി. കാര്യമായ മാറ്റം എല്ലാ സര്‍ക്കാര്‍ മേഖലകളിലും ഉണ്ടാവുമെന്ന് ഗെലോട്ട് പറഞ്ഞു.

ബിജെപിയുടെ മാറ്റം
2016ല്‍ എട്ടാം തരത്തിലേക്കുള്ള പാഠപുസ്തകങ്ങളില്‍ നിന്ന് ജവഹര്‍ലാല്‍ നെഹ്റുവിന്റെ പേര് ഒഴിവാക്കിയിരുന്നു വസുന്ധര രാജ സര്‍ക്കാര്‍. അക്ബര്‍ ചക്രവര്‍ത്തി മഹാനായ എന്ന വിശേഷം മഹാറാണ പ്രതാപിനോട് നഷ്ടപ്പെട്ടെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയായിരുന്ന വാസുദേവ് ദേവ്നാനിയുടെ കണ്ടെത്തല്‍. ഒരുസമയത്ത് മഹാന്മാരായി ഒരാള്‍ മാത്രമേ ഉണ്ടാവു എന്നായിരുന്നു ഇതിന് ദേവ്നാനി കണ്ടെത്തിയ ന്യായം. അതേസമയം ഒന്ന് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങളില്‍ നിന്ന് ഇന്ത്യന്‍ സംസ്കാരം ഒഴിവാക്കി, പകരം സ്വച്ഛ് ഭാരതും ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുമായിരുന്നു ഉള്‍പ്പെടുത്തിയത്.

കോണ്‍ഗ്രസിന്റെ തിരിച്ചടി
ബിജെപിയുടെ നീക്കങ്ങളെ ചരിത്രകാരന്മാര് അടക്കം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഗാന്ധിയെ വെറും കറന്‍സി നോട്ടുകളില്‍ മാത്രമാണ് ബിജെപി ഉള്‍പ്പെടുത്തിയത്. നെഹ്റു, ഇന്ദിര, രാജീവ് എന്നിവര്‍ രാജ്യത്തിന് നല്കിയ സംഭാവന അവര്‍ മറന്ന് പോയി. ദീന്‍ദയാല്‍ ഉപാധ്യായയെ മാത്രമാണ് അവര്‍ എപ്പോഴും സ്മരിക്കുന്നതെന്നും കോണ്‍ഗ്രസ് പറഞ്ഞു. അതേസമയം സൂര്യനമസ്കാരവും യോഗയും സര്‍ക്കാര്‍ സ്കൂളില്‍ നിര്‍ബന്ധമാക്കിയ തീരുമാനവും സര്‍ക്കാര്‍ റദ്ദാക്കി. ഇതൊക്കെ വേണമെങ്കില്‍ മാത്രം തിരഞ്ഞെടുക്കാമെന്നും ഗെലോട്ട് പറഞ്ഞു.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ












Click it and Unblock the Notifications