കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

10 മാസം മുമ്പുള്ള തീരുമാനം റദ്ദാക്കി കോണ്‍ഗ്രസ്; പക്ഷം പിടിക്കുന്ന അവതാരകര്‍ക്ക് 'തലകൊടുക്കില്ല'

  • By Desk
Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് പ്രതിനിധികള്‍ ഇനി ദേശീയതലത്തില്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കും. കൊറോണയുടെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിക്കാനും സുരക്ഷ ഉറപ്പാക്കാനും പാര്‍ട്ടി നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് കൂടുതല്‍ ഇടപെടാനുള്ള തീരുമാനം. അതേസമയം, ബിജെപിയോടും മോദി സര്‍ക്കാരിനോടും പ്രകടമായ പക്ഷം പിടിക്കുന്ന ചാനല്‍ അവതാരകരെ ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തില്‍ മാറ്റമുണ്ടാകില്ല.

ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പത്ത് മാസം മുമ്പാണ് കോണ്‍ഗ്രസ് നേതൃത്വം തീരുമനിച്ചത്. അന്നത്തെ പ്രത്യേക രാഷ്ട്രീയ പശ്ചാത്തലത്തിലാണ് തീരുമാനം കൈക്കൊണ്ടത്. കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ആ തീരുമാനം പിന്‍വലിക്കുകയാണ്. കൂടാതെ കണ്‍ട്രോള്‍ തുറക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചു. വിശദാംശങ്ങള്‍....

ചാനല്‍ ചര്‍ച്ച മുമ്പ് വേണ്ടെന്ന് വച്ചത്...

ചാനല്‍ ചര്‍ച്ച മുമ്പ് വേണ്ടെന്ന് വച്ചത്...

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം രാഹുല്‍ ഗാന്ധി ദേശീയ അധ്യക്ഷ പദവി രാജിവച്ച വേളയില്‍ കഴിഞ്ഞ മെയ് 30നാണ് ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കോണ്‍ഗ്രസ് നേരത്തെ തീരുമാനിച്ചത്. ചര്‍ച്ചയില്‍ പങ്കെടുക്കുന്ന നേതാക്കളെ പരിഹസിക്കുന്ന സാഹചര്യം വന്നപ്പോഴായിരുന്നു തീരുമാനം.

പ്രതിനിധികള്‍ക്ക് ഉത്തരം മുട്ടി

പ്രതിനിധികള്‍ക്ക് ഉത്തരം മുട്ടി

ഇനി ദേശീയ തലത്തില്‍ ചാനല്‍ ചര്‍ച്ചകളിലേക്ക് പാര്‍ട്ടി വക്താക്കളെയും പ്രതിനിധികളെയും അയക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം നേതൃത്വം ഇല്ലാതായ വേളയില്‍ പല ചര്‍ച്ചകളിലും കോണ്‍ഗ്രസ് പ്രതിനിധികള്‍ മറുപടി നല്‍കാനില്ലാതെ വിയര്‍ത്തിരുന്നു. കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ ഇടപെടേണ്ടതുണ്ടെന്നാണ് പുതിയ തീരുമാനം.

ടാസ്‌ക് ഫോഴ്‌സ്

ടാസ്‌ക് ഫോഴ്‌സ്

രാജ്യത്തുടനീളം കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും കോണ്‍ഗ്രസ് തീരുമാനിച്ചു. ദേശീയ തലത്തില്‍ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് പ്രസിഡന്റ് സോണിയ ഗാന്ധി നല്‍കിയിരിക്കുന്ന നിര്‍ദേശം. സംസ്ഥാനങ്ങളിലെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ പ്രത്യേക ടാസ്‌ക് ഫോഴ്‌സിനെ സോണിയ നിയമിച്ചിട്ടുണ്ട്.

കണ്‍ട്രോള്‍ റൂം

കണ്‍ട്രോള്‍ റൂം

കൊറോണ വ്യാപനം തടയാന്‍ എല്ലാ സംസ്ഥാനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് കണ്‍ട്രോള്‍ റൂം തുറക്കണമെന്നാണ് സോണിയ ഗാന്ധി സംസ്ഥാന നേതാക്കള്‍ക്ക് നല്‍കിയ നിര്‍ദേശം. പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും ഏകോപിപ്പിക്കാനും പരമാവധി വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ തയ്യാറാക്കാനും സോണിയ നിര്‍ദേശിച്ചു.

ഭക്ഷണവിതരണം

ഭക്ഷണവിതരണം

എല്ലാ കമ്മിറ്റികളിലെയും നേതാക്കളെ വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ ഉള്‍പ്പെടുത്തി പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യും. ലോക്ക് ഡൗണ്‍ ചട്ടങ്ങള്‍ പാലിച്ചുകൊണ്ടാണ് പ്രവര്‍ത്തിക്കേണ്ടത്. ദരിദ്രരായ ജനങ്ങളെ സഹായിക്കാന്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണം. കുടിയേറ്റ തൊഴിലാളികള്‍ക്ക് വേണ്ട കാര്യങ്ങള്‍ ചെയ്യണം. ആശുപത്രികളില്‍ ഭക്ഷണവിതരണം നടത്താനും കോണ്‍ഗ്രസ് തീരുമാനിച്ചു.

 ഇവര്‍ നയിക്കും

ഇവര്‍ നയിക്കും

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടുന്ന ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കൊറോണ വൈറസിനെ നേരിടുന്നതിനുള്ള പദ്ധതി ഈ ടാസ്‌ക് ഫോഴ്‌സാണ് ആവിഷ്‌കരിക്കുകയും നടപ്പാക്കുകയും ചെയ്യുക. പി ചിദംബരം, ജയറാം രമേശ്, എം വീരപ്പ മൊയ്‌ലി, തമ്രദ്വാജ് സാഹു എന്നിവരാണ് ടാസ്‌ക് ഫോഴ്‌സിലുള്ളത്.

ഈ സംസ്ഥാനങ്ങളില്‍

ഈ സംസ്ഥാനങ്ങളില്‍

നാല് പ്രമുഖ നേതാക്കളെ കൂടാതെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പ്രകടന പത്രിക നടപ്പാക്കല്‍ സമിതി ചെയര്‍മാനും ടാസ്‌ക് ഫോഴ്‌സിലുണ്ടാകും. ഛത്തീസ്ഗഡ്, രാജസ്ഥാന്‍, പഞ്ചാബ്, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളാണ് കോണ്‍ഗ്രസ് ഭരിക്കുന്നത്. ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് ഭരണത്തില്‍ പങ്കാളിയാണ്.

ഹജ്ജ് തീര്‍ഥാടനം അനിശ്ചിതത്വത്തില്‍; സൗദി അറേബ്യ നിലപാട് വ്യക്തമാക്കി, മുസ്ലിം ലോകം ആശങ്കയില്‍ഹജ്ജ് തീര്‍ഥാടനം അനിശ്ചിതത്വത്തില്‍; സൗദി അറേബ്യ നിലപാട് വ്യക്തമാക്കി, മുസ്ലിം ലോകം ആശങ്കയില്‍

കശ്മീരിന്റെ ചിത്രം മാറ്റിയെഴുതി കേന്ദ്രത്തിന്റെ പുതിയ ഉത്തരവ്; അപമാനിക്കുന്നുവെന്ന് ഒമര്‍ അബ്ദുല്ലകശ്മീരിന്റെ ചിത്രം മാറ്റിയെഴുതി കേന്ദ്രത്തിന്റെ പുതിയ ഉത്തരവ്; അപമാനിക്കുന്നുവെന്ന് ഒമര്‍ അബ്ദുല്ല

English summary
Congress to send its speakers to TV debates, first time since last May
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X