കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാര്‍ഖണ്ഡില്‍ സഖ്യം ഉറപ്പിച്ച് രാഹുല്‍ ഗാന്ധി... 4 പാര്‍ട്ടികള്‍ കോണ്‍ഗ്രസിനൊപ്പം!!

Google Oneindia Malayalam News

റാഞ്ചി: ജാര്‍ഖണ്ഡില്‍ അനിശ്ചിതത്വത്തില്‍ നില്‍ക്കുന്ന പ്രതിപക്ഷ സഖ്യത്തെ ശക്തമാക്കാന്‍ കോണ്‍ഗ്രസ് മുന്നിട്ടിറങ്ങുന്നു. ബിജെപി സര്‍ക്കാര്‍ ഇവിടെ പ്രതിരോധത്തിലാണെന്ന് കോണ്‍ഗ്രസിന്റെ ടെക്‌നിക്കല്‍ ടീം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് വ്യക്തമായി പഠിച്ച ശേഷമാണ് കോണ്‍ഗ്രസ് സഖ്യം യാഥാര്‍ത്ഥ്യമാക്കുന്നത്. രാഹുല്‍ ഗാന്ധി ജാര്‍ഖണ്ഡിലെ എല്ലാ സീറ്റും തൂത്തുവാരാനാണ് ലക്ഷ്യമിടുന്നത്. പ്രാദേശിക പാര്‍ട്ടികളുടെ സഖ്യമാണ് രാഹുല്‍ തയ്യാറാക്കുന്നത്.

അതേസമയം ബിജെപി സര്‍ക്കാര്‍ ഇവിടെ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജുകള്‍ പ്രഖ്യാപിച്ച് അനുകൂല സാഹചര്യം ഇല്ലാതാക്കുമെന്ന ഘട്ടത്തിലാണ് കോണ്‍ഗ്രസ് കൂടുതല്‍ കരുത്തോടെ രംഗത്തിറങ്ങിയത്. അഞ്ച് പാര്‍ട്ടികള്‍ ചേര്‍ന്ന് കോണ്‍ഗ്രസിനെ പിന്തുണയ്ക്കും. എന്നാല്‍ സംസ്ഥാനത്തെ നേതാവായി പ്രമുഖനെയാണ് രാഹുല്‍ തീരുമാനിച്ചിരിക്കുന്നത്. രഘുബര്‍ ദാസിനെ നേരിട്ട് ഏറ്റുമുട്ടി പരാജയപ്പെടുത്താന്‍ ശക്തിയുള്ള നേതാവിനെയാണ് രാഹുല്‍ കണ്ടെത്തിയിരിക്കുന്നത്.

എന്തുകൊണ്ട് അനിശ്ചിതത്വം

എന്തുകൊണ്ട് അനിശ്ചിതത്വം

കോണ്‍ഗ്രസില്‍ ജാര്‍ഖണ്ഡില്‍ സഖ്യമുണ്ടാക്കുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ടായിരുന്നു. ഇവിടെ രാഷ്ട്രീയ സാഹചര്യം മാറിയോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസിന് അവ്യക്തതയുണ്ടായിരുന്നു. പ്രാദേശിക പാര്‍ട്ടികളുമായി ചേര്‍ന്നാല്‍ കൂടുതല്‍ സീറ്റ് ലഭിക്കില്ലെന്ന ധാരണയും രാഹുല്‍ ഗാന്ധിക്കുണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം ചര്‍ച്ചകളിലൂടെ പരിഹരിച്ചിരിക്കുകയാണ്.

ശക്തമായ സഖ്യം

ശക്തമായ സഖ്യം

രാഹുല്‍ മുന്‍കൈയ്യെടുത്താണ് സഖ്യം യാഥാര്‍ത്ഥ്യമാക്കിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മാത്രമല്ല അതിന് പിന്നാലെ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് സഖ്യം മത്സരിക്കും. അതേസമയം കേന്ദ്രത്തിലും സംസ്ഥാനത്തിലും ഒരുപോലെ ബിജെപിയെ വീഴ്ത്തുകയാണ് ലക്ഷ്യം. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയാണ് സഖ്യത്തിലെ പ്രധാന കക്ഷി. രാഹുലുമായി നടത്തിയ ചര്‍ച്ചയില്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാക്കള്‍ സഖ്യത്തെ പിന്തുണച്ചു.

നേതാവ് പ്രമുഖന്‍

നേതാവ് പ്രമുഖന്‍

ജെഎംഎമ്മിന്റെ പ്രസിഡന്റ് ഹേമന്ദ് സോറനാണ് ഈ വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവുക. രാഹുല്‍ സോറന്റെ പേര് നേരത്തെ തന്നെ നിര്‍ദേശിച്ചതാണ്. കോണ്‍ഗ്രസ് സോറന്റെ നേതൃത്വത്തിന് കീഴില്‍ അണിനിരക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. റാഞ്ചിയില്‍ നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ എതിരില്ലാതെയാണ് സോറന്‍ തിരഞ്ഞെടുക്കപ്പെട്ടത്. ബിജെപിയെ വീഴ്ത്താന്‍ ഇത്രയും കാലം ശക്തനായ നേതാവ് സംസ്ഥാനത്തില്ലായിരുന്നു. രാഹുലിനൊപ്പം സോറന്‍ കൂടി ചേരുന്നതോടെ വമ്പന്‍ പോരാട്ടം സംസ്ഥാനത്ത് നടക്കും.

ഏതൊക്കെ പാര്‍ട്ടികള്‍

ഏതൊക്കെ പാര്‍ട്ടികള്‍

അഞ്ച് പാര്‍ട്ടികള്‍ ചേര്‍ന്നാണ് ബിജെപി നേരിടാനായി സഖ്യം രൂപീകരിച്ചത്. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, കോണ്‍ഗ്രസ്, ആര്‍ജെഡി, സിപിഐ, ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച എന്നിവയാണ് പാര്‍ട്ടികള്‍. ജെവിഎം ബാബുലാല്‍ മറാണ്ടിയുടെ പാര്‍ട്ടിയാണ്. അതേസമയം ബിജെപിയെ വീഴ്ത്താന്‍ ശത്രുത മറന്ന് ഒന്നിച്ചിരിക്കുകയാണ് ജെഎംഎമ്മും ജെവിഎമ്മും. രാഹുല്‍ ഗാന്ധിയാണ് ഇവരെ ഒന്നിപ്പിച്ചത്. കോണ്‍ഗ്രസിനെയും രാഹുലിനെയും ദേശീയ തലത്തില്‍ പിന്തുണയ്ക്കാമെന്ന ഉറപ്പാണ് ഷിബു സോറന്‍ നല്‍കിയത്.

സീറ്റ് വിഭജനം എങ്ങനെ

സീറ്റ് വിഭജനം എങ്ങനെ

ജാര്‍ഖണ്ഡില്‍ 14 സീറ്റുകളാണ് ഉള്ളത്. ഇതില്‍ നാല് സീറ്റില്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച മത്സരിക്കും. ആര്‍ജെഡിക്ക് ഒരു സീറ്റാണ് നല്‍കുക. പലമുവിലോ ചത്രയിലോ അവര്‍ മത്സരിക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച രണ്ട് സീറ്റിലും സിപിഐ ഒരു സീറ്റിലുമാണ് മത്സരിക്കുന്നത്. ഹസാരിബാഗില്‍ നിന്നാണ് സിപിഐ മത്സരിക്കുന്നത്. കേന്ദ്ര മന്ത്രി ജയന്ത് സിന്‍ഹയുടെ മണ്ഡലമാണിത്. കോണ്‍ഗ്രസ് ബാക്കിയുള്ള ആറ് സീറ്റില്‍ മത്സരിക്കും.

സീറ്റ് കൂടുതല്‍ കോണ്‍ഗ്രസിന്

സീറ്റ് കൂടുതല്‍ കോണ്‍ഗ്രസിന്

കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ് ലഭിക്കാന്‍ കാരണം രാഹുല്‍ ഗാന്ധിയുടെ ഇടപെടലാണ്. ഷിബു സോറനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തി കാണിക്കണമെന്ന് ആദ്യം ഉയര്‍ത്തിയത് രാഹുലാണ്. ഇതിന് പിന്നാലെയാണ് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച ഇക്കാര്യം ഉന്നയിച്ചത്. പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിലും കോണ്‍ഗ്രസ് ഈ തീരുമാനത്തെ പിന്തുണച്ചു. ഇതോടെ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ നല്‍കാന്‍ സോറന്‍ തയ്യാറാവുകയായിരുന്നു.

കോലബിറ ഉപതിരഞ്ഞെടുപ്പ്

കോലബിറ ഉപതിരഞ്ഞെടുപ്പ്

കോലബിറയിലെ ഉപതിരഞ്ഞെടുപ്പാണ് സഖ്യത്തെ ശക്തിപ്പെടുത്തിയത്. ഇവിടെ കോണ്‍ഗ്രസ് പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയോടെ ബിജെപി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയിരുന്നു. ഇതോടെ ബിജെപി ഇവിടെ പ്രതിസന്ധിയിലാണെന്ന് രാഹുല്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസും ബിജെപിയും നടത്തിയ സര്‍വേയില്‍ രഘുബര്‍ ദാസ് മോശം മുഖ്യമന്ത്രിയാണെന്നും പ്രതിച്ഛായ മോശമാണെന്നും കണ്ടെത്തിയിരുന്നു. 2014ല്‍ 12 സീറ്റുകള്‍ ബിജെപി ഇവിടെ നേടിയിരുന്നു. ഇത്തവണ കോണ്‍ഗ്രസിന്റെ അവസ്ഥ ബിജെപിക്കുണ്ടാകുമെന്നാണ് സൂചന.

മത്സരിക്കാന്‍ ബെംഗളൂര്‍ സെന്‍ട്രല്‍ തിരഞ്ഞെടുത്തതിന് പിന്നില്‍.. പ്രകാശ് രാജ് വെളിപ്പെടുത്തുന്നുമത്സരിക്കാന്‍ ബെംഗളൂര്‍ സെന്‍ട്രല്‍ തിരഞ്ഞെടുത്തതിന് പിന്നില്‍.. പ്രകാശ് രാജ് വെളിപ്പെടുത്തുന്നു

അസാദുദ്ദീന്‍ ഒവൈസി കോണ്‍ഗ്രസ് പാളയത്തിലേക്ക്..... രാഹുല്‍ ഗാന്ധിക്ക് പിന്തുണ!!അസാദുദ്ദീന്‍ ഒവൈസി കോണ്‍ഗ്രസ് പാളയത്തിലേക്ക്..... രാഹുല്‍ ഗാന്ധിക്ക് പിന്തുണ!!

English summary
congress to tie up with jmm in jharkhand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X