• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോണ്‍ഗ്രസിന്റെ അടുത്ത മാസ്റ്റര്‍ സ്‌ട്രോക്ക്.... പിന്നോക്ക വിഭാഗക്കാരിലെ ഭവനരഹിതര്‍ക്ക് വീട്!!

cmsvideo
  പിന്നോക്ക വിഭാഗക്കാരിലെ ഭവനരഹിതര്‍ക്ക് വീട് | Oneindia Malayalam

  ദില്ലി: കോണ്‍ഗ്രസ് ജനപ്രിയ പദ്ധതികളുമായി മുന്നോട്ട്. മിനിമം വരുമാനം പദ്ധതി പോലുള്ള സുപ്രധാന പദ്ധതികള്‍ രാഹുല്‍ ഗാന്ധിയില്‍ നിന്ന് ഇനിയും ഉണ്ടാകുമെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്. അതേസമയം പാവപ്പെട്ടവര്‍ക്കും പിന്നോക്ക വിഭാഗക്കാര്‍ക്കും ഭവനരഹിതര്‍ക്ക് വീട് നല്‍കുന്ന പദ്ധതിയാണ് രാഹുലിന്റെ അടുത്ത മാസ്റ്റര്‍ സ്്‌ട്രോക്ക്. ഇത് ഇന്ത്യയിലെ 40 ശതമാനം പേരെ സ്വാധീനിക്കും.

  അതേസമയം മിനിമം വരുമാന പദ്ധതിയുടെ ചെലവ് എത്രയാകുമെന്നും കോണ്‍ഗ്രസ് വിശദീകരിച്ചിട്ടുണ്ട്. സാമ്പത്തിക ഭാരം ഇന്ത്യക്ക് മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് രാഹുല്‍ നടത്തുന്നതെന്നാണ് ബിജെപിയുടെ ആരോപണം. എന്നാല്‍ അടിമുടി ജനക്ഷേമ പദ്ധതികളുമായി ബിജെപിയുടെ ഗ്രൗണ്ട് സപ്പോര്‍ട്ടിന്റെ നട്ടെല്ല് ഇളക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

  ഒന്നാം യുപിഎ മാതൃക

  ഒന്നാം യുപിഎ മാതൃക

  ഒന്നാം യുപിഎ സര്‍ക്കാരിനെ മാതൃകയാക്കിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. ആദ്യ പ്രഖ്യാപനം കര്‍ഷക വായ്പ എഴുതി തള്ളുന്നതായിരുന്നു. 2008ല്‍ യുപിഎ സര്‍ക്കാര്‍ ഇത്തരമൊരു കാര്യം നടപ്പാക്കിയിരുന്നു. അതേ പോലെയാണ് അധികാരത്തിലെത്തിയാല്‍ ഈ പദ്ധതി നടപ്പിലാക്കുക. യൂണിവേഴ്‌സല്‍ ഹെല്‍കെയറാണ് മറ്റൊരു പദ്ധതി. എത്ര പാവപ്പെട്ടവനും ചികിത്സ ഉറപ്പാക്കുന്ന പദ്ധതിയാണ്.

   അഞ്ച് പ്രഖ്യാപനങ്ങള്‍

  അഞ്ച് പ്രഖ്യാപനങ്ങള്‍

  രാഹുല്‍ ഗംഭീരമായ അഞ്ച് പ്രഖ്യാപനങ്ങളാണ് നടത്താന്‍ ഒരുങ്ങുന്നത്. ഒന്ന് വനിതാ സംവരണ ബില്ലാണ്. പാര്‍ലമെന്റിന്റെ ആദ്യ സമ്മേളനത്തില്‍ തന്നെ ഇത് പാസാക്കും. മറ്റൊന്ന് വീടില്ലാത്തവര്‍ക്ക് ഭൂമിയും വീടും നല്‍കുന്ന പദ്ധതിയാണ്. ഇത് മഹാരാഷ്ട്രയിലും ദില്ലിയിലും ആദ്യം നടപ്പാക്കും. പിന്നീട് രാജ്യത്തിന്റെ എല്ലാ ഭാഗത്തും നടപ്പാക്കാനാണ് ഒരുങ്ങുന്നത്. എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങള്‍ക്കാണ് വീടുകള്‍ നല്‍കുക.

  തൊഴിലില്ലായ്മയ്ക്ക് പരിഹാരം

  തൊഴിലില്ലായ്മയ്ക്ക് പരിഹാരം

  തൊഴിലില്ലായ്മ ഇല്ലാതാക്കാന്‍ വിപ്ലകരമായ നിര്‍ദേശമാണ് രാഹുല്‍ മുന്നോട്ട് വെച്ചത്. കാര്‍ഷിക മേഖലയെ പരമാവധി ഉപയോഗിക്കാനാണ് നിര്‍ദേശം. കോള്‍ഡ് സ്‌റ്റോറേജുകള്‍ കാര്‍ഷിക മേഖലയില്‍ സ്ഥാപിക്കാനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. ഇതിലൂടെ ഭക്ഷണ നിര്‍മാണ മേഖല സ്ഥാപിക്കാനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. ഇതുവഴി കാര്‍ഷിക മേഖലയില്‍ അധിഷ്ഠിതമായ തൊഴില്‍ സാധ്യത വര്‍ധിക്കും.

   എങ്ങനെ സാധ്യമാകും

  എങ്ങനെ സാധ്യമാകും

  ഇത് കോണ്‍ഗ്രസ് എങ്ങനെ നടപ്പാക്കും എന്നത് ആശങ്കയാണ്. പക്ഷേ ഉയര്‍ന്ന സ്ലാബിലുള്ള നികുതി വര്‍ധനവാണ് കോണ്‍ഗ്രസ് ഇതിനായി ലക്ഷ്യമിടുന്നത്. അതേസമയം പ്രമോഷനുകളിലെ സംവരണത്തിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരുമെന്ന് രാഹുല്‍ ഉറപ്പ് നല്‍കുന്നു. പിന്നോക്ക വിഭാഗക്കാര്‍ക്ക് നിയമ മേഖലയില്‍ കൂടുതല്‍ പ്രാതിനിധ്യമാണ് മറ്റൊരു വാഗ്ദാനം. ദേശീയ നിയമ കമ്മീഷനെ ജുഡീഷ്യല്‍ നിയമനത്തിനായി സജ്ജമാക്കുമെന്നും, ഇത് പിന്നോക്ക വിഭാഗ പ്രാതിനിധ്യം ഉറപ്പ് വരുത്തുമെന്നും രാഹുല്‍ വാഗ്ദാനം ചെയ്യുന്നു.

   വമ്പന്‍ പദ്ധതികള്‍

  വമ്പന്‍ പദ്ധതികള്‍

  രാഹുലിന്റെ മിനിം വരുമാന പദ്ധതി നടപ്പിലാക്കാന്‍ 3.5 ലക്ഷം കോടി രൂപയുടെ ചെലവാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യം ഡാറ്റ അനലിറ്റിക്‌സ് വിഭാഗം തലവന്‍ പ്രവീണ്‍ ചക്രവര്‍ത്തി സ്ഥിരീകരിച്ചു. നിലവിലുള്ള ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതികള്‍ രാജ്യത്തെ വീണ്ടും ദാരിദ്ര്യത്തിലേക്കാണ് കൊണ്ടുപോകുന്നതെന്നും വിപ്ലകരമായ മാറ്റം ആവശ്യമാണെന്നും പ്രവീണ്‍ പറഞ്ഞു. രാഹുല്‍ എല്ലാ മേഖലയ്ക്കും പ്രത്യേക പരിഗണന നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

   സ്ത്രീകളെ ലക്ഷ്യമിട്ട്....

  സ്ത്രീകളെ ലക്ഷ്യമിട്ട്....

  രാഹുലിന്റെ പദ്ധതികള്‍ സ്ത്രീകളെ ലക്ഷ്യമിട്ടാണ് വരുന്നത്. സ്ത്രീകള്‍ക്ക് ലഭിക്കുന്ന ഓരോ ആനുകൂല്യങ്ങളും ഒരു കുടുംബത്തെ മൊത്തമായി സ്വാധീനിക്കുമെന്ന് രാഹുല്‍ പറയുന്നു. പാവപ്പെട്ടവര്‍ക്കുള്ള മിനിമം വരുമാന തുക സ്ത്രീകളുടെ അക്കൗണ്ടുകളിലേക്കാണ് എത്തുക. നഗര, ഗ്രാമ മേഖല വ്യത്യാസമില്ലാതെയാണ് ഈ തുക എത്തുക. ഇതിലൂടെ പ്രധാനമന്ത്രി നല്‍കിയ ഗ്യാസ് കണക്ഷന്‍ അടക്കമുള്ള പദ്ധതികളുടെ നേട്ടം ഇല്ലാതാക്കുക എന്ന ലക്ഷ്യവും കോണ്‍ഗ്രസിനുണ്ട്.

   സാം പിത്രോഡയ്ക്കും ചുമതല

  സാം പിത്രോഡയ്ക്കും ചുമതല

  കോണ്‍ഗ്രസിന്റെ ക്യാമ്പയിന്‍ കമ്മിറ്റിയുടെ നിരീക്ഷണ ചുമതല സാം പിത്രോഡയ്ക്കാണ്. കോണ്‍ഗ്രസിന്റെ പ്രഖ്യാപനങ്ങള്‍ മുഴുവന്‍ പിത്രോഡയുടെ മേല്‍ നോട്ടത്തിലായിരിക്കും. പവന്‍ ഖേര, രോഹന്‍ ഗുപ്ത, പ്രവീണ്‍ ചക്രവര്‍ത്തി, പ്രിയങ്ക ചതുര്‍വേദി, ദിവ്യ സ്പന്ദന, മനീഷ് ചത്രത് എന്നിവരും പിത്രോഡയ്‌ക്കൊപ്പമുണ്ട്. അതേസമയം വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കരണങ്ങളും രാഹുല്‍ പ്രകടനപത്രികയില്‍ ഉള്‍ക്കൊള്ളിക്കുന്നുണ്ട്. ഇതിലൂടെ എളുപ്പത്തില്‍ വിദ്യാഭ്യാസ വായ്പ ലഭിക്കുന്നതടക്കമുള്ള കാര്യങ്ങളാണ് കോണ്‍ഗ്രസ് പ്രഖ്യാപിക്കുക.

  ലോക്സഭ തിരഞ്ഞെടുപ്പ് 2019

  ബിജെപിക്കെതിരെ കോണ്‍ഗ്രസിന്റെ മഴവില്‍ സഖ്യം.... രാഹുല്‍ ഗാന്ധിയുടെ നീക്കങ്ങളിങ്ങനെ

  English summary
  congress to vow dwelling place for homeless sc sts
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X