കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്‍ഷിക കടം എഴുതിത്തള്ളാന്‍ 6 മണിക്കൂര്‍, പാതി വൈദ്യുതി നിരക്ക്; ഹരിയാന പിടിക്കാന്‍ കോണ്‍ഗ്രസ്

Google Oneindia Malayalam News

Recommended Video

cmsvideo
ഹരിയാന പിടിക്കാന്‍ കോണ്‍ഗ്രസിന്റെ വാഗ്ദാനങ്ങൾ എന്തൊക്കെ | OneIndia Malayalam

ദില്ലി: കര്‍ഷകര്‍ ബിജെപിയെ കയ്യൊഴിഞ്ഞതോടെയാണ് രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങള്‍ അവര്‍ക്ക് നഷ്ടമായത്. കര്‍ഷകരെ ജനതയെ മുന്നില്‍ കണ്ടാണ് അധികാരത്തിലെത്തുന്ന സംസ്ഥാനങ്ങളിലെ കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുമെന്ന വാഗ്ദാനം രാഹുല്‍ ഗാന്ധി മുന്നോട്ട് വെച്ചത്.

കോണ്‍ഗ്രസ്സിന്റെ പ്രചരണം ശ്രദ്ധകേന്ദ്രീകരിച്ചതും കര്‍ഷക പ്രശ്‌നങ്ങളിലായി. ഈ പ്രചരണങ്ങളെല്ലാം ഗുണം ചെയ്തു എന്നാണ് തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചത്. അധികാരം ലഭിച്ച സംസ്ഥാനങ്ങളില്‍ കര്‍ഷക കടങ്ങള്‍ എഴുതിത്തള്ളി കോണ്‍ഗ്രസ് വാഗ്ദാനം പാലിക്കുകയും ചെയ്തു. ഇതേ തന്ത്രം ഹരിയാനയിലും പയറ്റാന്‍ പോവുകയാണ് കോണ്‍ഗ്രസിപ്പോള്‍. വിശദാംശങ്ങള്‍ ഇങ്ങനെ..

ഹരിയാന

ഹരിയാന

അടുത്ത വര്‍ഷം നടക്കുന്ന ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ക്ക് കോണ്‍ഗ്രസ് തുടക്കം കുറിച്ചു കഴിഞ്ഞു. ബിജെപിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാറിന്റെ ഭരണപരാജയങ്ങള്‍ തുറന്നുകാട്ടിയുള്ള പ്രചരണങ്ങളാണ് കോണ്‍ഗ്രസ് ഹരിയാനയില്‍ ലക്ഷ്യമിടുന്നത്.

കര്‍ഷക ജനത

കര്‍ഷക ജനത

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് അധികാരം പിടിക്കുന്നതില്‍ നിര്‍ണ്ണായകമായ കര്‍ഷക ജനതയെ പാര്‍ട്ടിക്ക് അനുകൂലമാക്കിയാല്‍ ഹരിയാനയില്‍ വിജയം ഉറപ്പിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്.

കാര്‍ഷിക കടങ്ങള്‍

കാര്‍ഷിക കടങ്ങള്‍

ഇതിനോടകം തന്നെ സംസ്ഥാന ഭരണത്തില്‍ അസംതൃപ്തരായ കര്‍ഷക ജനതയെ കയ്യിലെടുക്കുന്നതിനായി പാര്‍ട്ടിക്ക് അധികാരം ലഭിച്ച സംസ്ഥാനങ്ങളിലേതിന് സമാനമായി ഹരിയാനയിലും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന വാഗ്ദാനമാണ് കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്നത്.

ആറു മണിക്കൂറിനുള്ളില്‍

ആറു മണിക്കൂറിനുള്ളില്‍

ഹരിയാണയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ ആറു മണിക്കൂറിനുള്ളില്‍ കാര്‍ഷിക കടങ്ങല്‍ എഴുതിത്തള്ളുമെന്നാണ് മുതിര്‍ന്ന നേതാവ് ഭൂപീന്ദര്‍ സിങ് ഹൂഡ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ്സിന്റെ വാക്ക് പാഴ്‌വാക്കാവില്ലെന്നതിന്റെ ഉറപ്പാണ് മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് സര്‍ക്കാറുകളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

12 മണിക്കൂറിനുള്ളില്‍

12 മണിക്കൂറിനുള്ളില്‍

സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ കഴിഞ്ഞാല്‍ ആറു മണിക്കൂറിനകം കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും. വാര്‍ധക്യ പെന്‍ഷന്‍ 2000 രൂപയില്‍ നിന്ന് 3000 ആയി വര്‍ധിപ്പിക്കും. 12 മണിക്കൂറിനുള്ളില്‍ വൈദ്യൂതി നിരക്കുകള്‍ പകുതിയായി കുറയ്ക്കുമെന്നും ഹൂഡ അവകാശപ്പെട്ടു.

അടുത്ത വര്‍ഷം

അടുത്ത വര്‍ഷം

ഹരിയാണയില്‍ രണ്ടുതവണ മുഖ്യമന്ത്രിയായിട്ടുള്ള നേതാവാണ് ഭൂപീന്ദര്‍ സിങ് ഹൂഡ. അടുത്ത വര്‍ഷമാണ് ഹരിയാണയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്നത്. 90 അംഗനിയമസഭിയില്‍ നിലവില്‍ ബിജെപി 47, കോണ്‍ഗ്രസ് 17, ഐഎന്‍എല്‍ഡി 18 എന്നിങ്ങനെയാണ് അംഗബലം.

രാഹുല്‍ഗാന്ധി

രാഹുല്‍ഗാന്ധി

അധികാരത്തില്‍ എത്തുന്ന സംസ്ഥാനങ്ങളിലെ കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുമെന്ന വാഗ്ദാനം ജങ്ങള്‍ക്ക് കൊടുത്തത് കോണ്‍ഗ്രസ് അധ്യക്ഷനായ രാഹുല്‍ഗാന്ധിയായിരുന്നു. അധികാരം ലഭിച്ചാല്‍ 10 ദിവസത്തിനുള്ളില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുമെന്നായിരുന്നു രാഹുലിന്റെ വാഗ്ദാനം.

ആദ്യം നിറവേറ്റിയത്

ആദ്യം നിറവേറ്റിയത്

രാഹുലിന്റെ വാഗ്ദാനം ആദ്യം നിറവേറ്റിയത് മധ്യപ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റ കമല്‍നാഥ് ആയിരുന്നു. അധികാരമേറ്റ് രണ്ടുമണിക്കൂറിനുള്ളിലാണ് കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാനുള്ളു തീരുമാനത്തില്‍ കമല്‍നാഥ് ഒപ്പിട്ടത്.

രണ്ടുലക്ഷം രൂപവരെ

രണ്ടുലക്ഷം രൂപവരെ

സഹകരണ ബാങ്കുകളിലെ രണ്ടുലക്ഷം രൂപവരേയുള്ള കാര്‍ഷിക കടങ്ങള്‍ മാര്‍ച്ച് 31 ന് മുമ്പ് എഴുതി തള്ളാനുള്ള തിരൂമാനമാണ് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ കമല്‍നാഥ് കൈകൊണ്ടത്. തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ്സിന്റെ പ്രധാന വാഗ്ദാനവും ഇതു തന്നെയായിരുന്നു.

അടുത്ത ഊഴം

അടുത്ത ഊഴം

അടുത്തതായി ഛത്തീസ്ഗഢിന്റെ ഉഴമായിരുന്നു.
മധ്യപ്രദേശിന് പിന്നാലെ ഛത്തീസ്ഗഢിലേയും കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുന്നതായി മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ വ്യക്തമാക്കി. പത്ത് ദിവസത്തിനകം സംസ്ഥാനത്തെ കാര്‍ഷകരുടെ കടങ്ങള്‍ എഴുതിതള്ളുമെന്നാണ് അധികാരമേറ്റതിന് പിന്നാലെ മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ അറിയിച്ചത്.

രാജസ്ഥാനിലും

രാജസ്ഥാനിലും

സത്യപ്രതിജ്ഞക്ക് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അവതരിപ്പിച്ചത്. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ താങ്ങുവില ക്വിന്റലിന് 1700 ല്‍ നിന്ന് 2500 രൂപയായി ഉയര്‍ത്താന്‍ തീരുമാനിച്ചതായും ഭൂപേഷ് വ്യക്തമാക്കി. അവസാനമായി രാജസ്ഥാനിലും കാര്‍ഷിക കടങ്ങല്‍ എഴുതിത്തള്ളി കോണ്‍ഗ്രസ് വാക്കുപാലിച്ചു.

English summary
congress to waive farm loans in 6 hours in haryana bhupinder singh hooda
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X