കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധിയുടെ വമ്പന്‍ പ്രഖ്യാപനം വീണ്ടും!! മുഴുവന്‍ പലിശയും എഴുതിത്തള്ളും; 72000ത്തിന് പുറമെ...

Google Oneindia Malayalam News

Recommended Video

cmsvideo
രാഹുല്‍ ഗാന്ധിയുടെ വമ്പന്‍ പ്രഖ്യാപനം | Oneindia Malayalam

ദില്ലി: ദേശീയതലത്തില്‍ തരംഗമാകുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഓരോ പ്രഖ്യാപനങ്ങളും. എല്ലാ കുടുംബങ്ങള്‍ക്കും മിനിമം വരുമാനം ഉറപ്പാക്കുന്ന ന്യായ് പദ്ധതി വന്‍ ചര്‍ച്ചയാണിന്ന്. നടപ്പാക്കാന്‍ സാധിക്കില്ലെന്നും സാധിക്കുമെന്നും വാദങ്ങള്‍ ഉയരുന്നു. വോട്ട് പിടിക്കാനുള്ള തന്ത്രമാണിതെന്നും ആരോപണം വന്നു.

എന്നാല്‍ വിശദമായ പഠനത്തിനും വിദഗ്ധരുമായുള്ള കൂടിയാലോചനയ്ക്കും ശേഷമാണ് രാഹുല്‍ പ്രഖ്യാപനം നടത്തിയതും പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയതുമെന്ന് പിന്നീട് കോണ്‍ഗ്രസ് തന്നെ വെളിപ്പെടുത്തി. ഇപ്പോഴിതാ രാഹുല്‍ ഗാന്ധി മറ്റൊരു പ്രഖ്യാപനം നടത്തിയിരിക്കുന്നു. വിദ്യാര്‍ഥി വായ്പയുടെ പലിശ എഴുതിതള്ളുമെന്നാണ് പുതിയ പ്രഖ്യാപനം. വിശദാംശങ്ങള്‍ ഇങ്ങനെ....

പലിശ എഴുതി തള്ളും

പലിശ എഴുതി തള്ളും

വിദ്യാഭ്യാസ വായ്പയുടെ പലിശ എഴുതി തള്ളുമെന്നാണ് രാഹുല്‍ ഗാന്ധിയുടെ പുതിയ പ്രഖ്യാപനം. ഞായറാഴ്ച തന്റെ ഫേസ്ബുക്ക് പേജിലാണ് രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്. വിദ്യാഭ്യാസ മേഖലയില്‍ വരുത്താന്‍ പോകുന്ന മാറ്റങ്ങളും അദ്ദേഹം വിശദീകരിച്ചു.

 2019 മാര്‍ച്ച് 31ന് മുമ്പ്

2019 മാര്‍ച്ച് 31ന് മുമ്പ്

2019 മാര്‍ച്ച് 31ന് മുമ്പ് എടുത്ത വായ്പയുടെ പലിശയാണ് എഴുതിതള്ളുക. വായ്പയെടുത്ത് പഠനം പൂര്‍ത്തിയാക്കിയിട്ടും ജോലി ലഭിക്കാത്തവര്‍ക്ക് ആശ്വാസമാണ് രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം. തിരഞ്ഞെടുപ്പിന് ശേഷം അധികാരത്തിലെത്തിയാല്‍ വരുത്തുന്ന മാറ്റങ്ങളും രാഹുല്‍ വിശദമാക്കി.

 ഏകജാലക സംവിധാനം

ഏകജാലക സംവിധാനം

കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ വിദ്യാഭ്യാസ വായ്പയ്ക്ക് ഏകജാലക സംവിധാനം നടപ്പാക്കുമെന്ന് രാഹുല്‍ പ്രഖ്യാപിച്ചു. ജോലി ലഭിച്ചിട്ടില്ലാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ വിദ്യാഭ്യാസ വായ്പയുടെ പലിശ ബാങ്കുകള്‍ ഒഴിവാക്കി നല്‍കുമെന്നും രാഹുല്‍ പറഞ്ഞു.

സ്വയം ഭരണ അവകാശം

സ്വയം ഭരണ അവകാശം

സര്‍വകലാശാലകള്‍ക്ക് സ്വയം ഭരണ അവകാശം നല്‍കുമെന്ന് രാഹുല്‍ അടുത്തിടെ പറഞ്ഞിരുന്നു. കോണ്‍ഗ്രസിന്റെ പ്രകടന പത്രികയിലും ഇക്കാര്യം വിശദമാക്കിയിരുന്നു. സര്‍വകലാശാലകള്‍ക്ക് മതിയായ ഫണ്ട് അനുവദിക്കുമെന്നും കോണ്‍ഗ്രസ് പറയുന്നു.

വിദ്യാസമ്പന്നര്‍ക്കിടയില്‍

വിദ്യാസമ്പന്നര്‍ക്കിടയില്‍

എന്നാല്‍ വിദ്യാഭ്യാസ വായ്പ സംബന്ധിച്ച വിവരങ്ങള്‍ നേരത്തെ കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നില്ല. ഇക്കാര്യമാണ് രാഹുല്‍ ഗാന്ധി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശദമാക്കിയത്. വിദ്യാസമ്പന്നര്‍ക്കിടയില്‍ ഏറെ ചര്‍ച്ചയാകും രാഹുലിന്റെ പ്രഖ്യാപനങ്ങള്‍.

 മധ്യവര്‍ഗത്തെ ലക്ഷ്യമിട്ട്

മധ്യവര്‍ഗത്തെ ലക്ഷ്യമിട്ട്

രാജ്യത്തെ മധ്യവര്‍ഗത്തെ ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസിന്റെ പ്രധാന പ്രഖ്യാപനങ്ങള്‍. വിദ്യാഭ്യാസ വായ്പ എടുത്തവരില്‍ കൂടുതലും മധ്യവര്‍ഗമാണ്. ഇവരുടെ പിന്തുണ നേടിയെടുക്കുകയാണ് കോണ്‍ഗ്രസിന്റെയും രാഹുല്‍ ഗാന്ധിയുടെയും ലക്ഷ്യം.

ജിഡിപിയുടെ ആറ് ശതമാനം

ജിഡിപിയുടെ ആറ് ശതമാനം

രാജ്യത്ത് കൂടുതല്‍ സര്‍വകലാശാലകള്‍ സ്ഥാപിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്. പ്രത്യേകിച്ചും അര്‍ധ നഗര മേഖലകളില്‍. സര്‍വകലാശാലകള്‍ക്ക് സ്വയം ഭരണം നല്‍കുമെന്നും മൊത്തം ജിഡിപിയുടെ ആറ് ശതമാനം വിദ്യാഭ്യാസ ആവശ്യത്തിന് മാറ്റിവെക്കുമെന്നും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നു.

 പ്രത്യേകം വിഭാഗങ്ങള്‍

പ്രത്യേകം വിഭാഗങ്ങള്‍

കോളജുകളുടെയും സര്‍വകലാശാലകളുടെയും റെഗുലേഷന്‍, ഗ്രേഡിങ്, ഫണ്ടിങ് എന്നീ ആവശ്യങ്ങള്‍ക്ക് പ്രത്യേകം വിഭാഗങ്ങള്‍ രൂപീകരിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ മറ്റൊരു വാഗ്ദാനം. ഇതിനെല്ലാം ഉപരിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചതില്‍ ഏറ്റവും ചര്‍ച്ചയായത് ന്യായ് പദ്ധതിയാണ്.

 ദരിദ്ര്യരുടെ ഉന്നമനത്തിന്

ദരിദ്ര്യരുടെ ഉന്നമനത്തിന്

ദരിദ്ര്യ വിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ളതാണ് ന്യായ് പദ്ധതി. എല്ലാ കുടുംബങ്ങള്‍ക്കും പ്രതിവര്‍ഷം 72000 രൂപ വരുമാനം ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതാണ് പദ്ധതി. ഇത്രയും സംഖ്യ വരുമാനമില്ലാത്തവര്‍ക്ക് സഹായം നല്‍കുമെന്നും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നു.

വാചക കസര്‍ത്ത് മാത്രമോ

വാചക കസര്‍ത്ത് മാത്രമോ

എന്നാല്‍ കോണ്‍ഗ്രസിന്റെ പ്രഖ്യാപനങ്ങള്‍ വെറും വാചക കസര്‍ത്ത് മാത്രമാണെന്ന് മറ്റു പാര്‍ട്ടികള്‍ ആരോപിക്കുന്നു. സാധാരണക്കാരുടെ വോട്ട കിട്ടാനുള്ള തന്ത്രമാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്ന് ബിഎസ്പി അധ്യക്ഷ മായാവതി കുറ്റപ്പെടുത്തുന്നു.

കോണ്‍ഗ്രസ് പ്രതിരോധം ഇങ്ങനെ

കോണ്‍ഗ്രസ് പ്രതിരോധം ഇങ്ങനെ

ഒരിക്കലും നടപ്പാക്കാന്‍ സാധിക്കാത്ത വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസ് നല്‍കുന്നതെന്ന ബിജെപി ആരോപിക്കുന്നു. എന്നാല്‍ അടുത്തിടെ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ക്ക് പ്രഖ്യാപിച്ച ആനുകൂല്യം നടപ്പാക്കിയ കാര്യം ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് ഇത്തരം ആരോപണങ്ങളെ പ്രതിരോധിക്കുന്നത്.

മോദിയെ വെല്ലുവിളിച്ച് ശശി തരൂര്‍!! മോദിക്ക് ഒരിക്കലും സാധിക്കില്ല; പക്ഷേ രാഹുല്‍ ഗാന്ധിക്ക് പറ്റുംമോദിയെ വെല്ലുവിളിച്ച് ശശി തരൂര്‍!! മോദിക്ക് ഒരിക്കലും സാധിക്കില്ല; പക്ഷേ രാഹുല്‍ ഗാന്ധിക്ക് പറ്റും

കൂടുതല്‍ തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍

English summary
Congress To Waive Interest On Student Loans
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X