Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി നിരാശപ്പെടേണ്ടി വരും; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഹരിയാനയിലെ എല്ലാ സീറ്റും കോണ്‍ഗ്രസ് നേടും: ഹൂഡ

ഡല്‍ഹി: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഹരിയാനയിലെ എല്ലാ സീറ്റുകളിലും കോൺഗ്രസ് വിജയിക്കുമെന്ന് രാജ്യസഭാ എംപിയും പാർട്ടി നേതാവുമായ ദീപേന്ദർ ഹൂഡ. കോണ്‍ഗ്രസ് സംഘടിപ്പിച്ച ദളിത് സമ്മേളനത്തിൽ പങ്കെടുത്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദഹം.

"ജെപി നദ്ദ ഹിമാചൽ പ്രദേശിൽ നിന്നുള്ളയാളാണ്, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രചാരണ വേളയിൽ ബി ജെ പി സർക്കാർ രൂപീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വിജയിക്കുകയും സുഖ്വീന്ദർ സിംഗ് സുഖുവിന്റെ നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കുകയും ചെയ്തു. ഹിമാചലിൽ സംഭവിച്ചത് ഹരിയാനയിലും ആവർത്തിക്കുമെന്നാണ് നദ്ദയോട് എനിക്ക് പറയാനുള്ളത്," അദ്ദേഹം കൂട്ടിച്ചേർത്തു.

rahul-gandhi-

പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ട് ബി ജെ പി കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്നും ദീപേന്ദർ ഹൂഡ ആരോപിച്ചു. അതേസമയം, അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ ബിജെപി രാമക്ഷേത്രത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി.

'രാമൻ എല്ലാവരുടേതുമാണ്. രാമൻ ആദരണീയനാണ്, നമ്മള്‍ അവന്റെ മക്കളാണ്. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെ ബി ജെ പി രാഷ്ട്രീയവത്കരിക്കരുത്' ഹൂഡ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിന് വേണ്ടി പാർട്ടി സംസ്ഥാനത്ത് കൃത്യമായ പ്രവർത്തനങ്ങള്‍ നടത്തും. കഴിഞ്ഞ നിയസമഭ തിരഞ്ഞെടുപ്പിലെ സാഹചര്യമല്ല ഇന്ന സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിനിടെ, 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി ജെ പി പ്രസിഡന്റ് ജെപി നദ്ദയും ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറും ചേർന്ന് ശനിയാഴ്ച പഞ്ച്കുളയിൽ വൻ റോഡ്‌ഷോ നടത്തി. മൂന്ന് ദിവസത്തിനിടെ രണ്ടാം തവണ ഹരിയാനയിലേക്ക് പര്യടനം നടത്തുന്ന നദ്ദ, ടാങ്ക് ചൗക്കിൽ നിന്ന് ബെല്ലവിസ്ത ചൗക്കിലേക്ക് 1.5 കിലോമീറ്റർ റോഡ്ഷോ നടത്തി.

"പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെ രാഷ്ട്രീയ സംസ്കാരത്തെ മാറ്റിമറിച്ചു. ഇന്ത്യയുടെ രാഷ്ട്രീയ സംസ്കാരം ജാതിയിൽ അധിഷ്ഠിതമായിരുന്നു, പിന്നാക്ക-മുന്നേറ്റമാണ്. ഭിന്നിപ്പിക്കുന്ന വോട്ട് ബാങ്ക് രാഷ്ട്രീമായിരുന്നു ഇന്ത്യയിലാണ്ടായിരുന്നത്. എന്നാല്‍ ഇന്ന് അത് മാറി" ജെപി നദ്ദ പറഞ്ഞു. "പ്രധാനമന്ത്രി മോദി ഇന്ത്യക്ക് ഒരു പുതിയ രാഷ്ട്രീയ സന്ദേശം നൽകി - സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാപ്രയാസ് - എങ്കിൽ മാത്രമേ രാജ്യം മുന്നോട്ട് പോകൂ. കഴിഞ്ഞ 10 വർഷമായി നരേന്ദ്ര മോദി രാജ്യത്തെ ശക്തിപ്പെടുത്തിയ രീതി ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ എഴുതപ്പെടും," നദ്ദ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+