കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മങ്ങുന്ന മോദി പ്രഭാവം'; മൂന്ന് സംസ്ഥാനങ്ങളില്‍ ബിജെപിക്ക് അധികാരം നഷ്ടപ്പെടുമെന്ന് സര്‍വേ ഫലം

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
3 സംസ്ഥാനങ്ങളില്‍ ബിജെപിക്ക് അധികാരം നഷ്ടപ്പെടുമെന്ന് സര്‍വേ

ദില്ലി: 2019 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി വീണ്ടും അധികാരത്തില്‍ എത്തുന്നതിന് തടയിടാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. പ്രാദേശിക പാര്‍ട്ടികളുമായും മതേതര പാര്‍ട്ടികളുമായും സഖ്യത്തിലേര്‍പ്പെട്ട് ബിജെപിയെ ഏതുവിധേനെയും അധികാരത്തില്‍ നിന്ന് തൂത്തെറിയാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. അവിശ്വാസ പ്രമേയ ദിനത്തില്‍ ലഭിച്ച പുതിയ ഊര്‍ജ്ജം നല്‍കിയ പിന്തുണയില്‍ പ്രതിപക്ഷം ബിജെപിക്കെതിരേയുള്ള രാഷ്ട്രീയ നീക്കങ്ങള്‍ ശക്തമാക്കുകയാണ്.

2019 ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പ്, ഈ വര്‍ഷാവസാനം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിജയം ഇരുമുന്നണികള്‍ക്കും ഏറെ പ്രധാനപ്പെട്ടതാണ്. രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഡ്, എന്നീ സംസ്ഥാനങ്ങളിലാണ് ഈ വര്‍ഷാവസാനം തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്നത്. ഈ സംസ്ഥാനങ്ങളില്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പിന്റെ ഫലം കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവിട്ടിരിക്കുന്നു. ഫലം വ്യക്തമാക്കുന്നത് കാര്യങ്ങള്‍ ബിജെപിക്ക് അത്ര ശുഭകരമല്ല എന്നാണ്.

എബിപി-സിവോട്ടര്‍

എബിപി-സിവോട്ടര്‍

ഈ വര്‍ഷവസാനം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീശ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് അധികാരം നഷ്ടപ്പെടുമെന്നാണ് എബിപി-സിവോട്ടര്‍ അഭിപ്രായ വോട്ടെടുപ്പ് ഫലം വ്യക്തമാക്കുന്നത്. മൂന്ന് സംസ്ഥാനങ്ങളിലും ബിജെപിയെ മറികടന്ന് കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്.

വലിയ ഭൂരിപക്ഷത്തില്‍

വലിയ ഭൂരിപക്ഷത്തില്‍

ഏറ്റവും വലിയ സംസ്ഥാനങ്ങളില്‍ ഒന്നായ രാജസ്ഥാനില്‍ കോണ്‍ഗ്രസ് വലിയ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ തിരിച്ചെത്തുമാണ് എബിപി-സിവോട്ടര്‍ സര്‍വേ പറയുന്നത്. മധ്യപ്രദേശില്‍് കേവലഭൂരിപക്ഷവും ചത്തീസ്ഗഡില്‍ വ്യക്തമായ ലീഡുമാണ് കോണ്‍ഗ്രസ്സിന് ലഭിക്കുക എന്ന സര്‍വെ പ്രവചിക്കുന്നത്.

ചത്തീസ്ഗഡില്‍

ചത്തീസ്ഗഡില്‍

സംസ്ഥാനം രൂപീകരിച്ച 2000 മുതല്‍ 2003 വരെ മാത്രമാണ് ചത്തീസ്ഗഡില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. 2003 മുതല്‍ മൂന്ന് തവണയായി സംസ്ഥാനത്ത് ബിജെപിയാണ് അധികാരത്തില്‍ തുടരുന്നത്. എന്നാല്‍ ഇത്തവണ വര്‍ഷങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസ് സംസ്ഥാന ഭരണം തിരിച്ചുപിടിക്കുമെന്നാണ് സര്‍വേ പറയുന്നത്.

മൂന്നാക്കി ഉയര്‍ത്തും

മൂന്നാക്കി ഉയര്‍ത്തും

90 സീറ്റുകളുള്ള ചത്തീസ്ഗഡ് നിയമസഭയില്‍ 54 സീറ്റുകള്‍ഡ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തും. നിലവില്‍ രണ്ടു സീറ്റുകളുള്ള മറ്റുള്ളവര്‍ ഇത്തവണ അത് മൂന്നാക്കി ഉയര്‍ത്തുമെന്ന് സര്‍വേ വ്യക്തമാക്കുന്നു. കഴിഞ്ഞ തവണ 39 സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസ്സിന് ലഭിച്ചത്.

കുറയും

കുറയും

ബിജെപിക്ക് ഇപ്പോള്‍ സഭയില്‍ 49 സീറ്റുകള്‍ ഉണ്ട്. എന്നാല്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സീറ്റ് 49 ല്‍ നിന്ന് 33 ആയി കുറയും. വോട്ട് വിഹിതത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ്സിനേയും ബിജെപിയേയും മറികടന്ന് മറ്റു പാര്‍ട്ടികളാവും നേട്ടമുണ്ടാക്കുകയെന്നും സര്‍വേ പറയുന്നു.

മൂന്നേറ്റം

മൂന്നേറ്റം

ബിജെപിക്ക് കഴിഞ്ഞ തവണ ലഭിച്ച 41.0 വോട്ടവിഹിതത്തില്‍ നിന്ന് ഇത്തവണ 1.2 ശതമാനം കുറയും. അതേസമയം കോണ്‍ഗ്രസ്സിന് 40 ശതമാനം വോട്ടുറപ്പിക്കാം. എന്നാല്‍ മറ്റുപാര്‍ട്ടികളുടെ വോട്ടുവിഹിതത്തില്‍ ഗണ്യമായ മൂന്നേറ്റം ഉണ്ടാവും. 18.7 ല്‍ നിന്ന് 21.3 ലേക്ക് മറ്റുപാര്‍ട്ടികളുടെ വോട്ടുവിഹിതം വര്‍ധിക്കുമെന്നും സര്‍വേ പറയുന്നു.

മധ്യപ്രദേശില്‍

മധ്യപ്രദേശില്‍

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് വന്‍ അട്ടിമറി നടത്തുമെന്നാണ് സര്‍വേ പറയുന്നത്. ഇരുന്നൂറ് സീറ്റുകളുള്ള രാജസ്ഥാന്‍ നിയമസഭയില്‍ 130 സീറ്റുകളുമായി കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമെന്നാണ് സര്‍വേ പ്രവചനം. ബിജെപിക്ക് സംസ്ഥാനത്ത് വന്‍തിരിച്ചടിയാണ് നേരിടേണ്ടി വരിക.

200ല്‍ 163

200ല്‍ 163

2013 ല്‍ 200ല്‍ 163 സീറ്റുകള്‍ നേടിയ ബിജെപിക്ക് ഇത്തവണ സംസ്ഥാനത്ത് ഏറെ പിറകില്‍ പോവും. ബിജെപിക്ക് ഇത്തവണ ഏറെ പിറികില്‍ പോവേണ്ടി വരും. 57 സീറ്റുകളില്‍ മാത്രമാണ് ഇത്തവണ ബിജെപിക്ക് വിജയിക്കാന്‍ സാധിക്കുക. മറ്റുപാര്‍ട്ടികള്‍ 13 സീറ്റുകളും നേടും.

വന്‍ ഇടിവ്

വന്‍ ഇടിവ്

കഴിഞ്ഞ തവണ 21 സീറ്റുകളില്‍ മാത്രമായിരുന്നു കോണ്‍ഗ്രസ്സിന് വിജയിക്കാന്‍ കഴിഞ്ഞിരുന്നത്. ഇതാണ് ഇത്തവണ 130 സീറ്റായി ഉയര്‍ത്തുക. ബിജെപിയുടെ വോട്ടുവിഹിതത്തിലും വന്‍ ഇടിവുണ്ടാകും. 2013 ല്‍ ലഭിച്ച 45.2 ല്‍ നിന്ന് ഇത്തവണ 36.8 ആയി കുറയും. അതേ സമയം കോണ്‍ഗ്രസ്സിന്റെ വോട്ടുവിഹിതത്തില്‍ വന്‍ കുതിച്ചു കയറ്റം ഉണ്ടാവും. 33.1 ല്‍ നിന്ന് 50.8 ആയി ഇത് കുതിച്ചുയരുമെന്നും സര്‍വേ വ്യക്തമാക്കുന്നു.

മധ്യപ്രദേശില്‍

മധ്യപ്രദേശില്‍

മധ്യപ്രദേശില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നാണ് പ്രവചനം. സീറ്റുകളിലും വോട്ട് വിഹിതത്തില്‍ രണ്ടുപാര്‍ട്ടികള്‍ക്കുമിടയില്‍ നേരിയ വ്യത്യാസമേ ഉണ്ടാവു. എന്നിരുന്നാലും കോണ്‍ഗ്രസ് ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുക വന്‍ മുന്നേറ്റം നടത്തിയിട്ടാകും.

കേവലഭൂരിപക്ഷം

കേവലഭൂരിപക്ഷം

കഴിഞ്ഞ തവണ നേടി 58 സീറ്റുകള്‍ ഇത്തവണ കോണ്‍ഗ്രസ് 117 ആയി ഉയര്‍ത്തി കേവലഭൂരിപക്ഷമുറപ്പിക്കും. 116 സീറ്റുകളാണ് മധ്യപ്രധേശില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 230 സീറ്റുകളാണ് സംസ്ഥാന നിയമസഭയില്‍ ഉള്ളത്.

സീറ്റുകളുടെ എണ്ണം

സീറ്റുകളുടെ എണ്ണം

ബിജെപിയുടെ സീറ്റുകളുടെ എണ്ണം. 165 ല്‍ നിന്ന് 106 ആയി ചുരുങ്ങു. മറ്റു പാര്‍ട്ടികള്‍ക്ക് ഏഴ് സീറ്റുകള്‍ നേടും. കഴിഞ്ഞ തവണയും മറ്റു പാര്‍ട്ടികള്‍ നേടിയത് ഏഴ് സീറ്റുകളായിരുന്നു. ബിജെപിയുടെ വോട്ട് വിഹിതം 44.9 ല്‍ന്ന് 40.1 ആയി കുറയും. അതേ സമയം കോണ്‍ഗ്രസ് 36.4 ല്‍ നിന്ന് വോട്ടുവിഹിതം 41.7 ആയി ഉയര്‍ത്തുമെന്ന് സര്‍വേ വ്യക്തമാക്കുന്നു.

English summary
congress to win rajasthan mp and chhattisgarh: survey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X