കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിടിലന്‍ നീക്കത്തിന് കോണ്‍ഗ്രസ്; ഐക്യവേദിയുമായി രംഗത്ത്, നേതാക്കളുടെ കത്ത്!! ജഗന്‍, മമത, പവാര്‍...

Google Oneindia Malayalam News

ദില്ലി: ദേശീയ തലത്തില്‍ പുതിയ ഐക്യവേദി ഒരുക്കാന്‍ കോണ്‍ഗ്രസില്‍ ആലോചന. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ സോണിയ ഗാന്ധിക്ക് അടുത്തിടെ അയച്ച കത്തില്‍ പ്രധാനമായും ഉന്നയിക്കുന്ന ഒരു വിഷയം ഇതാണ്. കോണ്‍ഗ്രസ് വിട്ടുപോയ നേതാക്കളെയും പാര്‍ട്ടികളെയും തിരിച്ചെത്തിക്കുകയാണ് ലക്ഷ്യം.

കോണ്‍ഗ്രസിനൊപ്പം ചേരാന്‍ പ്രയാസമാണെങ്കില്‍ പുതിയ ഫോറം രൂപീകരിച്ച് അവരെ ഒരുമിച്ച് നിര്‍ത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെടുന്നു. ഇന്ന് കോണ്‍ഗ്രസിന്റേതായി കാണുന്ന പല മുഖങ്ങളും ഒരു കാലത്ത് പാര്‍ട്ടിയില്‍ നിന്ന് അകന്നവരും പിന്നീട് തിരിച്ചെത്തിയവരുമാണ്. പുതിയ നീക്കം ബിജെപിക്ക് നെഞ്ചിടിപ്പ് കൂട്ടുമെന്നതില്‍ സംശയമില്ല. വിശദാംശങ്ങള്‍ ഇങ്ങനെ....

എല്ലാവരെയും തിരിച്ചെത്തിക്കണം

എല്ലാവരെയും തിരിച്ചെത്തിക്കണം

കോണ്‍ഗ്രസ് വിട്ടു പോയി പുതിയ പാര്‍ട്ടി രൂപീകരിച്ച നേതാക്കള്‍ നിരവധിയാണ്. കോണ്‍ഗ്ര് വിട്ട ശേഷം രാഷ്ട്രീയത്തില്‍ സജീവമല്ലാത്ത നേതാക്കളുമുണ്ട്. എല്ലാവരെയും തിരിച്ചെത്തിക്കണമെന്നാണ് നേതാക്കളുടെ കത്തിലെ പ്രധാന ആവശ്യമെന്ന് എഐസിസി വൃത്തങ്ങള്‍ പറഞ്ഞു.

പ്രത്യേക ചര്‍ച്ച

പ്രത്യേക ചര്‍ച്ച

ആര്‍എസ്എസ് ശക്തി സ്രോതസായ നരേന്ദ്ര മോദി സര്‍ക്കാരിനെ നേരിടാന്‍ വിശാലമായ ഒരു കൂട്ടായ്മ വേണമെന്ന് നേതാക്കള്‍ ആവശ്യപ്പെടുന്നു. ഇങ്ങനെ ഒരു കൂട്ടായ്മ ഒരുക്കുന്നതിന് അടുത്തിടെ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം പ്രത്യേക യോഗം ചേര്‍ന്ന് ചര്‍ച്ച നടത്തി. കോണ്‍ഗ്രസ് വിട്ടുപോയ നേതാക്കളുമായി ചര്‍ച്ച നടത്തണമെന്നായിരുന്നു യോഗത്തിലെ പൊതുവികാരം.

കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല

കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല

കോണ്‍ഗ്രസ് വിട്ടുപോയവരില്‍ കോണ്‍ഗ്രസുമായി ഇപ്പോള്‍ അടുത്തു നില്‍ക്കുന്ന നേതാവ് ശരദ് പവാര്‍ മാത്രമാണ്. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്-എന്‍സിപി സഖ്യം നിലവിലുണ്ട്. എന്നാല്‍ സമാനമായ നീക്കം മറ്റു സംസ്ഥാനങ്ങളില്‍ വിജയിപ്പിച്ചെടുക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല.

തീപൊരി നേതാവ്

തീപൊരി നേതാവ്

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഒരുകാലത്ത് കോണ്‍ഗ്രസിന്റെ തീപൊരി നേതാവായിരുന്നു. പിന്നീടാണ് അവര്‍ കോണ്‍ഗ്രസ് വിട്ടതും തൃണമൂല്‍ കോണ്‍ഗ്രസ് രൂപീകരിച്ചതും. അവരുമായി ചര്‍ച്ച നടത്തണമെന്ന് നേതാക്കള്‍ ആവശ്യപ്പെടുന്നു. പക്ഷേ, ബംഗാളില്‍ കോണ്‍ഗ്രസും തൃണമൂലം വിരുദ്ധ ചേരിയിലാണ്.

Recommended Video

cmsvideo
Rahul Gandhi never made bjp collusion satement against leaders | Oneindia Malayalam
ജഗന്‍ തയ്യാറാകുമോ?

ജഗന്‍ തയ്യാറാകുമോ?

ആന്ധ്ര പ്രദേശിലെ ജഗന്‍മോഹന്‍ റെഡ്ഡിയെ തിരിച്ചെത്തിക്കാന്‍ കോണ്‍ഗ്രസ് അടുത്ത കാലം വരെ ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചില്ല. അദ്ദേഹത്തിന്റെ വൈഎസ്ആര്‍സിപിയാണ് ആന്ധ്ര ഭരിക്കുന്നത്. കോണ്‍ഗ്രസ് ആന്ധ്രയില്‍ പൂജ്യമാണ്. കോണ്‍ഗ്രസില്‍ തിരിച്ചെത്താന്‍ ജഗന്‍ തയ്യാറാകില്ല. പക്ഷേ, സഖ്യസാധ്യതയാണ് ആരായണമെന്ന് നേതാക്കള്‍ ആവശ്യപ്പെടുന്നു

ഗുണം ചെയ്യും

ഗുണം ചെയ്യും

വ്യക്തിപരമായ പ്രശ്‌നങ്ങള്‍ കാരണമാണ് പല നേതാക്കളും കോണ്‍ഗ്രസ് വിട്ടുപോയത്. കോണ്‍ഗ്രസിനോട് ആശയപരമായി വിയോജിപ്പുള്ളവര്‍ കുറവാണ്. അതുകൊണ്ടുതന്നെ പൊതുവേദി ഇവര്‍ക്കായി ഒരുക്കിയാല്‍ ഗുണം ചെയ്യുമെന്ന് നേതാക്കള്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

തിരിച്ചുവിളിച്ച പാരമ്പര്യമുണ്ട്

തിരിച്ചുവിളിച്ച പാരമ്പര്യമുണ്ട്

മുമ്പ് പാര്‍ട്ടി വിട്ടുപോയവരെ തിരിച്ചുവിളിച്ച പാരമ്പര്യം കോണ്‍ഗ്രസിനുണ്ട്. കോണ്‍ഗ്രസ് ഐ രൂപീകരിച്ച വേളയില്‍ ഇന്ദിര ഗാന്ധി നേതാക്കളെ പരസ്യമായി തിരിച്ചുവിളിച്ചിരുന്നു. മാത്രമല്ല, 1980കളില്‍ രാജീവ് ഗാന്ധിയും സമാനമായ നീക്കം നടത്തി. 90കളില്‍ സീതാറാം കേസരിയാണ് ഈ ശ്രമം നടത്തിയത്.

ഈ പ്രമുഖരെല്ലാം വന്നു

ഈ പ്രമുഖരെല്ലാം വന്നു

വൈബി ചവാന്‍, എച്ച്എന്‍ ബഹുഗുണ, ശരദ് പവാര്‍, എകെ ആന്റണി, അമരീന്ദര്‍ സിങ്, പ്രണബ് മുഖര്‍ജി, അര്‍ജുന്‍ സിങ്, എന്‍ഡി തിവാരി, ശിവ ചരണ്‍ മാഥൂര്‍, മാധവറാവു സിന്ധ്യ എന്നിവരെല്ലാം ഇത്തരം അവസരങ്ങള്‍ ഉപയോഗപ്പെടുത്തിയവരാണ്. സോണിയ ഗാന്ധി നേതൃത്വം ഏറ്റെടുത്ത ശേഷം പി ചിദംബരം, അംബിക സോണി, താരിഖ് അന്‍വര്‍ എന്നിവരെയും തിരിച്ചെത്തിച്ചു എന്നത് ചരിത്രമാണ്.

കോണ്‍ഗ്രസിനേക്കാള്‍ ശക്തി

കോണ്‍ഗ്രസിനേക്കാള്‍ ശക്തി

പാര്‍ട്ടി വിട്ടവര്‍ക്ക് പ്രത്യേക വേദി ഒരുക്കാനുള്ള കോണ്‍ഗ്രസ് നീക്കം വിജയം കാണുമോ എന്ന് വ്യക്തമല്ല. കാരണം ഇവര്‍ തിരിച്ചെത്തിയാല്‍ ഇന്ന് കോണ്‍ഗ്രസിനേക്കാള്‍ ശക്തിയുള്ള വിഭാഗമായി മാറും. എന്‍സിപി, ടിഎംസി, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുടെ ലോക്‌സഭാ സീറ്റുകള്‍ ചേര്‍ത്താല്‍ കോണ്‍ഗ്രസിനോളം വരും.

പ്രധാനമായും ലക്ഷ്യമിടുക

പ്രധാനമായും ലക്ഷ്യമിടുക

എന്‍സിപി, തൃണമൂല്‍ കോണ്‍ഗ്രസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നിവരെയാണ് കോണ്‍ഗ്രസ് പ്രധാനമായും ലക്ഷ്യമിടുക. ഈ മൂന്ന് പാര്‍ട്ടികളും ബിജെപിയില്‍ നിന്ന് ശക്തമായ വെല്ലുവിളി നേരിടുന്നുണ്ട്. ഈ സാഹചര്യത്തില്‍ പൊതുവേദി ഒരുക്കിയാല്‍ ഇവര്‍ അതിനൊപ്പം നില്‍കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം കണക്കുകൂട്ടുന്നു.

 ദേശീയ വിഷയങ്ങളില്‍...

ദേശീയ വിഷയങ്ങളില്‍...

ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, മുകുള്‍ വാസ്‌നിക് തുടങ്ങിയ പ്രമുഖരായ നേതാക്കളാണ് സോണിയ ഗാന്ധിക്ക് കത്തയച്ചത്. സംസ്ഥാന തലത്തില്‍ കോണ്‍ഗ്രസുമായി വിയോജിപ്പ് തുടരുന്നവരാണ് ടിഎംസിയും വൈഎസ്ആര്‍ കോണ്‍ഗ്രസും. പക്ഷേ, ദേശീയ വിഷയങ്ങളില്‍ ഇവരെ ഒരുമിപ്പിക്കാന്‍ സാധിച്ചാല്‍ നേട്ടമാകുമെന്നും കോണ്‍ഗ്രസ് നേതൃത്വം കരുതുന്നു.

സാധ്യത വളരെ കുറവ്

സാധ്യത വളരെ കുറവ്

തൃണമൂല്‍ കോണ്‍ഗ്രസിനും എന്‍സിപിക്കും വൈഎസ്ആര്‍ കോണ്‍ഗ്രസിനും ദേശീയ തലത്തിലുള്ള താല്‍പ്പര്യം കുറവാണ് എന്നതാണ് മറ്റൊരു പ്രശ്‌നം. എല്ലാവരും അവരുടെ സംസ്ഥാനങ്ങളില്‍ ഇരിപ്പിടം ഉറപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസിന്റെ നീക്കം വിജയം കാണാന്‍ സാധ്യത വളരെ കുറവാണ്.

ഇരുചക്ര വാഹനങ്ങള്‍ക്ക് വില കുത്തനെ കുറയും; നിര്‍ണായക തീരുമാനം, സപ്തംബര്‍ 17ന് പ്രഖ്യാപിക്കുംഇരുചക്ര വാഹനങ്ങള്‍ക്ക് വില കുത്തനെ കുറയും; നിര്‍ണായക തീരുമാനം, സപ്തംബര്‍ 17ന് പ്രഖ്യാപിക്കും

English summary
Bring ex-Congress leaders on one platform; Top leaders asks Sonia Gandhi in Letter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X