കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനില്‍ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ് നീക്കം ആരംഭിച്ചു.... രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച

Google Oneindia Malayalam News

ജയ്പൂര്‍: രാജസ്ഥാനില്‍ എക്‌സിറ്റ് പോള്‍ പ്രവചനം കോണ്‍ഗ്രസിന് സാധ്യത കല്‍പ്പിച്ചതോടെ സജീവമായി മുതിര്‍ന്ന നേതാക്കള്‍. സച്ചിന്‍ പൈലറ്റും അശോക് ഗെലോട്ടും ചേര്‍ന്നാണ് പുതിയ നീക്കങ്ങള്‍ ആരംഭിച്ചത്. അതേസമയം ബിജെപി വിമതരെ ചാക്കിട്ട് പിടിക്കാനുള്ള സാധ്യതയും കോണ്‍ഗ്രസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടുതല്‍ സീറ്റ് നേടിയാല്‍ കോണ്‍ഗ്രസ് വിമതര്‍ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തുമെന്ന് സച്ചിന്‍ പൈലറ്റ് ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

അതേസമയം സര്‍ക്കാരുണ്ടാക്കാനുള്ള നീക്കങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നത്. ബിജെപിയില്‍ നിന്ന് പലതരത്തിലുള്ള വെല്ലുവിളികള്‍ കോണ്‍ഗ്രസ് ഫലത്തിന് ശേഷം നേരിടാന്‍ സാധ്യതയുണ്ട്. ഇതുകൂടി കണ്ടറിഞ്ഞാണ് നീക്കം. കര്‍ണാടകയില്‍ ഒക്കെ ഉണ്ടായത് പോലെയുള്ള പ്രതിസന്ധികള്‍ പരമാവധി ഒഴിവാക്കാനാണ് നീക്കം. ബിജെപിയില്‍ ചില വിമതര്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കുമെന്നും അഭ്യൂഹമുണ്ട്. ഗ്രൗണ്ട് റിപ്പോര്‍ട്ടും കോണ്‍ഗ്രസിന് അനുകൂലമാണ്.

ദില്ലിയിലെത്തി കൂടിക്കാഴ്ച്ച

ദില്ലിയിലെത്തി കൂടിക്കാഴ്ച്ച

സര്‍വേകള്‍ എല്ലാം കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിക്കുമെന്നാണ് പ്രവചിച്ചത്. അതുകൊണ്ട് സംസ്ഥാന നേതൃത്വം കടുത്ത ആത്മവിശ്വാസത്തിലാണ്. സച്ചിന്‍ പൈലറ്റ്, അശോക് ഗെലോട്ട്. അവിനാഷ് പാണ്ഡെ എന്നിവര്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ദില്ലിയിലെത്തി കഴിഞ്ഞു. ഹൈക്കമാന്‍ഡുമായി ഇവര്‍ ചര്‍ച്ച നടത്തും. അശോക് ഗെലോട്ട് യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയെ കണ്ട് രാജസ്ഥാനിലെ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

രാഹുലിനെ കാണും

രാഹുലിനെ കാണും

സച്ചിന്‍ പൈലറ്റ് രാഹുല്‍ ഗാന്ധിയെ കാണുമെന്നാണ് വ്യക്തമാവുന്നത്. അദ്ദേഹത്തിന്റെ നിര്‍ദേശത്തിനനുസരിച്ചാണ് പ്രവര്‍ത്തിക്കുക. സര്‍വേകള്‍ പ്രവചിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെന്നാണ് പൈലറ്റ് സൂചിപ്പിക്കുന്നത്. ബൂത്ത് തലം തൊട്ടുള്ള പ്രതിച്ഛായ പരിഗണിച്ചാണ് മന്ത്രിസഭാ അംഗങ്ങളെ തീരുമാനിക്കുക. അതേസമയം വി്മത സ്ഥാനാര്‍ത്ഥികളെ ബിജെപി പിന്തുണയ്ക്കായി സമീപിക്കുന്നുണ്ടെന്ന കാര്യം പൈലറ്റ് രാഹുലിനെ അറിയിക്കും. ആരെയും പിണക്കേണ്ടെന്നാണ് നിര്‍ദേശം.

പ്ലാന്‍ ബി തയ്യാറാക്കി

പ്ലാന്‍ ബി തയ്യാറാക്കി

രണ്ട് എക്‌സിറ്റ് പോളുകളില്‍ രാജസ്ഥാനില്‍ തൂക്കുസഭ വരുമെന്നാണ് ്പ്രവചിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പ്ലാന്‍ ബിയും പൈലറ്റും ഗെലോട്ടും തയ്യാറാക്കിയിട്ടുണ്ട്. ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ച് കഴിഞ്ഞു. ബിജെപിയിലെ അസംതൃപ്ത എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്ക് വരാന്‍ തയ്യാറായി നില്‍ക്കുന്നുണ്ട്. ഇവരെ ആവശ്യമെങ്കില്‍ കൂടെ നിര്‍ത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടുത്ത ദിവസം ദേശീയ നേതാക്കള്‍ രാജസ്ഥാനില്‍ എത്തുമെന്നാണ് സൂചന.

മുതിര്‍ന്ന നേതാക്കള്‍ എത്തുന്നു

മുതിര്‍ന്ന നേതാക്കള്‍ എത്തുന്നു

മുതിര്‍ന്ന നേതാക്കളായ അഹമ്മദ് പട്ടേല്‍, ഗുലാം നബി ആസാദ്, എന്നിവര്‍ രാജസ്ഥാനിലേക്ക് അടുത്ത ദിവസം തന്നെ പുറപ്പെടും. കോണ്‍ഗ്രസിന് ഭൂരിപക്ഷം ഉറപ്പാണെന്ന് അശോക് ഗെലോട്ട് ഇവര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. രാഹുല്‍ ഗാന്ധി ഇവരോട് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. എംഎല്‍എമാരോടും കൂടി നിര്‍ദേശം തേടും. അതേസമയം രാജസ്ഥാനില്‍ ഭൂരിപക്ഷത്തിന് വേണ്ടത് 101 സീറ്റുകളാണ്. നിലവില്‍ കോണ്‍ഗ്രസ് 130 സീറ്റുകളില്‍ അധികം നേടുമെന്നാണ് പ്രവചനം.

മുഖ്യമന്ത്രി ആര്

മുഖ്യമന്ത്രി ആര്

സച്ചിന്‍ പൈലറ്റോ അശോക് ഗെലോട്ടോ മുഖ്യമന്ത്രിയാവുമെന്ന് ചോദിച്ചാല്‍ കോണ്‍ഗ്രസിന് ഉത്തരമില്ല. പൈലറ്റിനാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ പിന്തുണ്. അദ്ദേഹം ചെറുപ്പമാണെന്നും സംസ്ഥാനത്തെ ഭരിക്കാനാവുമെന്നും രാഹുല്‍ നേരത്തെ പറഞ്ഞിരുന്നു. അതേസമയം പൈലറ്റിനെ വീണ്ടും കേന്ദ്ര നേതൃത്വത്തിലേക്ക് കൊണ്ടുവരാനാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസ് 2019ല്‍ തിരിച്ചുവരുമെന്ന് രാഹുല്‍ ഗെലോട്ടിനെ അറിയിച്ചിട്ടുണ്ട്. അങ്ങനെ വന്നാല്‍ അദ്ദേഹത്തിന് കേന്ദ്രമന്ത്രി സ്ഥാനം ലഭിച്ചേക്കും.

രാഹുലിന്റെ വിജയം മുതല്‍ ബ്രാന്‍ഡ് മോദി വരെ..... തിരഞ്ഞെടുപ്പ് ഫലത്തിന്റെ സ്വാധീനം ഇങ്ങനെ......രാഹുലിന്റെ വിജയം മുതല്‍ ബ്രാന്‍ഡ് മോദി വരെ..... തിരഞ്ഞെടുപ്പ് ഫലത്തിന്റെ സ്വാധീനം ഇങ്ങനെ......

രാജസ്ഥാനില്‍ വിമതരെയും സ്വതന്ത്രരെയും കൂടെ നിര്‍ത്താന്‍ ബിജെപി.... പുതിയ നീക്കവുമായി വസുന്ധര!!രാജസ്ഥാനില്‍ വിമതരെയും സ്വതന്ത്രരെയും കൂടെ നിര്‍ത്താന്‍ ബിജെപി.... പുതിയ നീക്കവുമായി വസുന്ധര!!

English summary
congress top leadership discusses govt formation in rajasthan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X