• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സോണിയ ഗാന്ധി ഉയര്‍ത്തിയ പതാക പൊട്ടി ദേഹത്ത് വീണു; പിന്നീട് സംഭവിച്ചത് ഇങ്ങനെ, വീഡിയോ

Google Oneindia Malayalam News

ന്യൂഡല്‍ഹി: സ്ഥാപക ദിനത്തോട് അനുബന്ധിച്ച് സോണിയ ഗാന്ധി ഉയര്‍ത്തിയ മൂവര്‍ണ പതാക പൊട്ടി വീണു. പതാക ഉയര്‍ത്താന്‍ വിഷമിക്കുന്നതും പിന്നീട് സോണിയ ഗാന്ധിയുടെ കൈകളില്‍ തന്നെ പൊട്ടിവീഴുന്നതുമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നൂറോളം പ്രവര്‍ത്തകര്‍ പങ്കെടുത്ത ചടങ്ങിലാണ് സംഭവം. കോണ്‍ഗ്രസ് ട്രഷറര്‍ പവന്‍ ബന്‍സാല്‍, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എന്നിവര്‍ പിന്നീട് കോണ്‍ഗ്രസിന്റെ മൂവര്‍ണക്കൊടി കൈകളില്‍ പൊക്കി പിടിച്ചു. ശേഷം പതാക കൈമാറി.

അല്‍പ്പ നേരത്തിന് ശേഷം ഫ്‌ളാഗ് പോള്‍ മാറ്റി പതാക വീണ്ടും ഉയര്‍ത്തി. സ്ഥാപക ദിനത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയില്‍ സോണിയ ഗാന്ധിക്ക് പുറമെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങി മുതിര്‍ന്ന നേതാക്കളെല്ലാം പങ്കെടുത്തു. സംഘടനയുടെ ആദര്‍ശം മുറുകെ പിടിക്കണമെന്ന് സോണിയ ഗാന്ധി പ്രവര്‍ത്തകരെ ഉണര്‍ത്തി.

സ്വാതന്ത്ര്യ സമര ചരിത്രത്തിലും പിന്നീട് പുതിയ രാജ്യം കെട്ടിപ്പടുക്കുന്നതിലും കോണ്‍ഗ്രസിന്റെ പങ്ക് നിസ്തുലമാണ്. എന്നാല്‍ ഇന്ന് കോണ്‍ഗ്രസിന്റെ ശക്തി ക്ഷയിച്ചു എന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പാര്‍ട്ടി നിലപാടുകള്‍ക്കെതിരെ പല കോണുകളില്‍ നിന്നും ഭിന്ന അഭിപ്രായം ഉയരുന്നത് ഇതിന്റെ ഭാഗമാണെന്നും വിലയിരുത്തപ്പെടുന്നു. രാഹുല്‍ ഗാന്ധി വീണ്ടും ദേശീയ അധ്യക്ഷ പദവി ഏറ്റെടുക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമാണ്. എന്നാല്‍ അദ്ദേഹം തയ്യാറായിട്ടില്ല. സോണിയ ഗാന്ധി തന്നെ പ്രസിഡന്റായി തുടരുകയാണ്.

ബാലു ദിലീപിന്റെ സുഹൃത്തല്ല; എന്തുകൊണ്ട് 4 വര്‍ഷം മൂടിവച്ചു, ചോദ്യങ്ങളുമായി എംഎ നിഷാദ്, മറുപടിബാലു ദിലീപിന്റെ സുഹൃത്തല്ല; എന്തുകൊണ്ട് 4 വര്‍ഷം മൂടിവച്ചു, ചോദ്യങ്ങളുമായി എംഎ നിഷാദ്, മറുപടി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ പരാജയത്തെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി രാജിവച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ നിന്ന് രാഹുലിന് വേണ്ടത്ര പിന്തുണ ലഭിച്ചില്ല എന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. പാര്‍ട്ടിക്ക് ശക്തനായ ദേശീയ അധ്യക്ഷന്‍ വേണമെന്ന ആവശ്യം ഉയര്‍ത്തി ജി23 നേതാക്കള്‍ രംഗത്തുവന്നതും വലിയ ചര്‍ച്ചയായിരുന്നു. രാഹുല്‍ ഗാന്ധിയുടെ വലംകൈയ്യായിരുന്ന പല നേതാക്കളും ഇപ്പോള്‍ ബിജെപി പാളയത്തിലാണ്. ജ്യോതിരാദിത്യ സിന്ധ്യ ഇതിന് ഒരു ഉദാഹരണം.

യുഎഇയുടെ വമ്പന്‍ നീക്കം; സമ്പന്ന കുടുംബങ്ങള്‍ക്ക് പൂട്ടിടും!! പുതിയ നിയമം വരുന്നുയുഎഇയുടെ വമ്പന്‍ നീക്കം; സമ്പന്ന കുടുംബങ്ങള്‍ക്ക് പൂട്ടിടും!! പുതിയ നിയമം വരുന്നു

കോണ്‍ഗ്രസ് ഇതര പ്രതിപക്ഷ സഖ്യത്തിന് മമതയും കെ ചന്ദ്രശേഖര റാവുവുമെല്ലാം ശ്രമിക്കുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തിയുള്ള ബിജെപിക്കെതിരായ പോരാട്ടം വിജയം കാണില്ല എന്ന നിരീക്ഷണവുമുണ്ട്. വരാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസിന് തിരിച്ചുവരാന്‍ സാധിച്ചാല്‍ മാത്രമേ 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷയുണ്ടാകുകയുള്ളൂ. ഉത്തര്‍ പ്രദേശിന് പുറമെ, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നി സംസ്ഥാനങ്ങളിലാണ് ഫെബ്രുവരിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്.

cmsvideo
  സോണിയ ഉയർത്തിയ കോൺഗ്രസ് പതാക പൊട്ടിവീണു, വേദി വിട്ട് അധ്യക്ഷ | Oneindia Malayalam
  English summary
  Congress Tricolour Flag Fall When Party President Sonia Gandhi tried to unfurl
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X