• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോണ്‍ഗ്രസും തൃണമൂലും കൈകോര്‍ക്കുന്നു.... രാഹുലും മമതയും പ്രചാരണത്തിലേക്ക്!!

cmsvideo
  കോണ്‍ഗ്രസും തൃണമൂലും കൈകോര്‍ക്കുന്നു | Oneindia Malayalam

  കൊല്‍ക്കത്ത: ബിജെപിയെ വീഴ്ത്താന്‍ സൈബര്‍ പോരാളികളെ രംഗത്തിറക്കി മമതാ ബാനര്‍ജി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മമതയ്‌ക്കൊപ്പം ചേര്‍ന്നിരിക്കുകയാണ്. നരേന്ദ്ര മോദിയെ കടന്നാക്രമിക്കാനാണ് പുതിയ പദ്ധതി. പുല്‍വാമ, ബാലക്കോട്ട് ആക്രമണങ്ങളുടെ പിഴവുകളെയാണ് ഇരുവരും തുറന്നു കാണിക്കുന്നത്. ബിജെപിക്കെതിരെ ഒരു പടി മുന്നോട്ടിറങ്ങിയുള്ള നീക്കമാണ് മമത ആരംഭിച്ചിരിക്കുന്നത്.

  ബംഗാളില്‍ ഇത് മമതാ ബാനര്‍ജിക്ക് മുന്‍തൂക്കം നല്‍കും. രാഹുല്‍ ഇതേ രീതി തന്നെയാണ് ദേശീയ തലത്തില്‍ പരിശോധിക്കുന്നത്. അന്താരാഷ്ട്ര മാധ്യമങ്ങളുടെ സഹായവും രാഹുല്‍ ഇതിനായി തേടുന്നുണ്ട്. ഇതുവഴി ആക്രമണത്തിന്റെ സാധുതയെ ചോദ്യം ചെയ്യാനാണ് തീരുമാനം. ബിജെപി രാഷ്ട്രീയ നേട്ടത്തിനായി മാത്രം ഉണ്ടാക്കിയ പ്രശ്‌നമാണ് ഇതെന്ന ആരോപണം ഉറപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം.

  പോരിനിറങ്ങി മമത

  പോരിനിറങ്ങി മമത

  ബാലക്കോട്ടിലെ വ്യോമാക്രമണത്തില്‍ ബിജെപി രാഷ്ട്രീയ നീക്കം തുടങ്ങിയതോടെ മമത ബാനര്‍ജി പോരിനിറങ്ങിയിരിക്കുകയാണ്. ഇതിന്റെ തെളിവുകള്‍ അവര്‍ പരസ്യമായി ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിന് പിന്നാലെ പ്രതിപക്ഷം ഒന്നടങ്കം ബിജെപിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഇതോടെ രാഹുലിന് മമതയെ പിന്തുണയ്‌ക്കേണ്ടി വന്നു. മമതയ്‌ക്കൊപ്പം ദേശീയ തലത്തിലും പ്രവര്‍ത്തിക്കാനാണ് രാഹുലിന്റെ തീരുമാനം.

  കോണ്‍ഗ്രസ് ജാഗ്രതയില്‍

  കോണ്‍ഗ്രസ് ജാഗ്രതയില്‍

  രാഹുല്‍ ഗാന്ധി വളരെ ജാഗ്രതയോടെയാണ് ഇതിനെ കാണുന്നത്. 2017ല്‍ മോദി സര്‍ക്കാര്‍ ആദ്യ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയ സമയത്തായിരുന്നു ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. അന്ന് കോണ്‍ഗ്രസിന്റെ ആക്രമണത്തിന്റെ തെളിവുകള്‍ ആവശ്യപ്പെട്ടിരുന്നു. ഇത് വലിയ തിരിച്ചടിയാവുകയും ചെയ്തു. കോണ്‍ഗ്രസിന് ഒരു നേട്ടവും സ്വന്തമാക്കാന്‍ യുപിയില്‍ സാധിച്ചില്ല. ഇത്തവണ തെളിവുകളല്ല, മറിച്ച് ബിജെപിയെയും മോദിയെയും രാഷ്ട്രീയവത്കരണത്തിന്റെ പേരില്‍ പൊളിച്ചടുക്കാനാണ് നിര്‍ദേശം.

  സൈബര്‍ ആര്‍മി

  സൈബര്‍ ആര്‍മി

  മമത ബംഗാളില്‍ കനത്ത പ്രചാരണം ആരംഭിച്ച് കഴിഞ്ഞു. തൃണമൂലിന്റെ സൈബര്‍ ആര്‍മി ബിജെപിയുടെ വാദങ്ങളെ പൊളിക്കാന്‍ രംഗത്തെത്തിയിട്ടുണ്ട്. അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളും ന്യൂസ് ക്ലിപ്പുകളുമാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്. മമതയുടെ ഫോട്ടോയും ചേര്‍ത്താണ് പ്രചാരണം. വ്യോമാക്രമണത്തില്‍ ഒരു ഭീകരന്‍ പോലും കൊല്ലപ്പെട്ടില്ലെന്നാണ് പ്രധാനമായും പ്രചരിക്കുന്നത്. ബിജെപി സോഷ്യല്‍ മീഡിയയില്‍ നടത്തുന്ന പ്രചാരണത്തേക്കാള്‍ ജനങ്ങള്‍ തൃണമൂലിന്റെ പ്രചാരണത്തെ ഏറ്റെടുക്കുന്നുണ്ട്.

  രാഹുല്‍ പ്രചാരണത്തിലേക്ക്

  രാഹുല്‍ പ്രചാരണത്തിലേക്ക്

  യെദ്യൂരപ്പയുടെയും അമിത് ഷായുടെ വാദങ്ങള്‍ അച്ചടിച്ച് ജനങ്ങളില്‍ പരമാവധി എത്തിക്കാനാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. ഇവര്‍ പറഞ്ഞ കാര്യങ്ങള്‍ വെച്ച് നോക്കുമ്പോള്‍ ആക്രമണത്തില്‍ ബിജെപി തിരഞ്ഞെടുപ്പ് രാഷ്ട്രീയം കളിച്ചെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. രാഹുല്‍ ഗ്രാമസഭകളിലാണ് ഈ പ്രചാരണം ആരംഭിക്കുന്നത്. പ്രധാനമായും ബീഹാര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, എന്നീ സംസ്ഥാനങ്ങളില്‍ രാഹുല്‍ ഗ്രാമസഭകള്‍ വിളിക്കുന്നുണ്ട്.

  യുപിഎയുടെ നേട്ടം

  യുപിഎയുടെ നേട്ടം

  യുപിഎയുടെ കാലത്തും സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടന്നിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. പാകിസ്താനിലെ ഏതൊക്കെ മേഖലകളിലാണ് ആക്രമണം നടന്നതെന്ന് പി ചിദംബരം അടക്കമുള്ള നേതാക്കള്‍ പുറത്തുവിടും. അതേസമയം മുംബൈ ഭീകരാക്രമണത്തില്‍ കോണ്‍ഗ്രസ് രാജ്യത്തെ ഒരുമിച്ച് കൊണ്ടുപോയതും, രാജ്യത്തിനായി രണ്ട് പ്രധാനമന്ത്രിമാരുടെ ജീവിതം കോണ്‍ഗ്രസിന് നഷ്ടമായെന്നും ഉന്നയിക്കാനാണ് രാഹുല്‍ തീരുമാനിച്ചിരിക്കുന്നത്. ഇത് ബിജെപിക്ക് മുന്നില്‍ പിടിച്ച് നില്‍ക്കാനുള്ള തന്ത്രമാണ്.

  കൗണ്ടര്‍ അറ്റാക്ക്

  കൗണ്ടര്‍ അറ്റാക്ക്

  രാഹുല്‍ മയപ്പെടുത്തിയ രീതിയാണ് പരീക്ഷിക്കുന്നതെങ്കില്‍ സംസ്ഥാന തലത്തില്‍ വീര്യമേറിയ പ്രചാരണമാണ് മമത നടത്തുന്നത്. വ്യോമാക്രമണം ആളില്ലാത്ത മേഖലയിലാണ് നടന്നതെന്ന അന്താരാഷ്ട്ര മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്, ബംഗാളിയിലേക്കും, ഹിന്ദിയിലേക്കും, മറ്റ് പ്രാദേശിക ഭാഷയിലേക്കും മൊഴിമാറ്റം നടത്തി ബിജെപിയെ സമ്മര്‍ദത്തിലാക്കാനാണ് മമത ഒരുങ്ങുന്നത്. ബിജെപിക്ക് ബദല്‍ മമത എന്ന പ്രചാരണമാണ് ഇതിലൂടെ തൃണമൂല്‍ മുന്നോട്ട് വെക്കുന്നത്.

  അന്താരാഷ്ട്ര മാധ്യമങ്ങള്‍

  അന്താരാഷ്ട്ര മാധ്യമങ്ങള്‍

  അന്താരാഷ്ട്ര മാധ്യമങ്ങളെയും, മാധ്യമപ്രവര്‍ത്തകരെയും കണ്ട് രാഹുല്‍ വ്യോമാക്രമണത്തെ കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുന്നുണ്ട്. ഇതുവഴി ബാലക്കോട്ടിലെ ആക്രമണത്തെ കുറിച്ച് കൃത്യമായ വിശദീകരണം രാഹുലിന് ലഭിക്കും. എത്രപേര്‍ കൊല്ലപ്പെട്ടെന്ന കാര്യത്തില്‍ ബിജെപിയുടെ അവകാശവാദങ്ങളും പൊളിക്കാനാവും. അതേസമയം സേനയുടെ ആക്രമണത്തെ ചോദ്യം ചെയ്യുന്നതിന് പകരം, ഇതിനെ ബിജെപി പലതരത്തില്‍ അവതരിപ്പിക്കുന്നതിനെ പൊളിക്കാനാണ് രാഹുല്‍ മമതയുമായി കൈകോര്‍ക്കുന്നത്.

  കര്‍ഷക റാലി റദ്ദാക്കി രാഹുല്‍ ഗാന്ധി... പഞ്ചാബില്‍ ഒരുക്കുന്നത് ജവാന്‍ റാലി!!

  English summary
  congress trinamool to join hands
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X