കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി ബാബയും നാല്‍പ്പത് കള്ളന്‍മാരും സത്യം പറയണം.... ബിജെപിയെ ട്രോളി കോണ്‍ഗ്രസ്!!

Google Oneindia Malayalam News

Recommended Video

cmsvideo
മോദി ബാബയും നാല്‍പ്പത് കള്ളന്‍മാരും റാഫേൽ വിഷയത്തിൽ മറുപടി നൽകണം

ദില്ലി: റാഫേല്‍ ഇടപാടില്‍ നിന്ന് യുപിഎ പിന്‍മാറിയത് റോബര്‍ട്ട് വദ്രയ്ക്ക് കരാര്‍ ലഭിക്കാത്തത് കൊണ്ടാണെന്നുള്ള ആരോപണങ്ങളെ തള്ളി കോണ്‍ഗ്രസ്. മോദി സര്‍ക്കാര്‍ അഴിമതി ആരോപണങ്ങളെ മോശമായ രീതിയിലാണ് നേരിടുന്നതെന്ന് കോണ്‍ഗ്രസ് പറഞ്ഞു. വ്യക്തിഹത്യ നടത്താനാണ് മോദിക്ക് താല്‍പര്യം. മോദി ബാബയും നാല്‍പ്പത് കള്ളന്‍മാരും വാതുറന്ന് സത്യം പറയണമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. ഹിന്ദുസ്ഥാന്‍ എയര്‍നോട്ടിക്‌സ് ലിമിറ്റഡിനായിരുന്നു കോണ്‍ഗ്രസ് കരാര്‍ നല്‍കിയത്. എന്നാല്‍ പ്രധാനമന്ത്രി അതേ കരാര്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിന് കൈമാറിയെന്നും അദ്ദേഹം പറഞ്ഞു.

1

അതേസമയം മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാദിന്റെ പരാമര്‍ശത്തില്‍ ആരംഭിച്ച ആരോപണങ്ങളില്‍ മോദി സര്‍ക്കാര്‍ പ്രതിരോധത്തില്‍ നില്‍ക്കവേയാണ് കോണ്‍ഗ്രസ് വീണ്ടും ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. 2007 ഓഗസ്റ്റിലാണ് ടെന്‍ഡര്‍ വിളിക്കുന്നത്. 2012ലാണ് കരാര്‍ ആരംഭിക്കുന്നത്. 2014ല്‍ ഇത് എച്ച്എഎല്ലിന് നല്‍കാന്‍ യുപിഎ സര്‍ക്കാര്‍ തീരുമാനിക്കുന്നു. പിന്നീട് എന്താണ് നടന്നതെന്ന് എല്ലാവര്‍ക്കും അറിയാമെന്നും സുര്‍ജേവാല പറഞ്ഞു. ഈ ആരോപണങ്ങളെ നേരിടാന്‍ ബിജെപിക്ക് അറിയില്ല. അവര്‍ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ വ്യക്തിപരമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും സുര്‍ജേവാല വ്യക്തമാക്കി.

ആലിബാബയുടെയും നാല്‍പ്പത് കള്ളന്‍മാരുടെയും കഥ രാജ്യത്തിന് മുഴുവനറിയാം. ഇപ്പോള്‍ എല്ലാവരും ചോദിക്കുന്നത് മോദി ബാബയും നാല്‍പ്പത് കള്ളന്‍മാരും ഇതിനുള്ള മറുപടി എപ്പോള്‍ നല്‍കുമെന്നാണ്. നിങ്ങള്‍ അംബാനിയുടെ പ്രധാനമന്ത്രിയാണോ അതോ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണോ എന്ന് കോണ്‍ഗ്രസ് ചോദിക്കുന്നു. അതേസമയം നേരത്തെ റാഫേല്‍ ഇടപാടില്‍ രാജ്യം ഇനിയും കേള്‍ക്കാത്ത അഴിമതി കഥകള്‍ പുറത്തുവരുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

സൗദിക്കും യുഎഇയ്ക്കും നേരെ മിസൈലാക്രമണം നടത്തും... മുന്നറിയിപ്പുമായി ഇറാന്‍!!സൗദിക്കും യുഎഇയ്ക്കും നേരെ മിസൈലാക്രമണം നടത്തും... മുന്നറിയിപ്പുമായി ഇറാന്‍!!

രാജസ്ഥാനില്‍ ബിജെപി വിമതരെ ഒപ്പം കൂട്ടാന്‍ രാഹുല്‍.... വസുന്ധര രാജെയെ താഴെയിറക്കും!!രാജസ്ഥാനില്‍ ബിജെപി വിമതരെ ഒപ്പം കൂട്ടാന്‍ രാഹുല്‍.... വസുന്ധര രാജെയെ താഴെയിറക്കും!!

English summary
foreign journalists says indias statement is wrong
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X