കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

69 ലക്ഷം ഒഴിവുകളുണ്ട്... ഇതാണ് നിങ്ങളുടെ ജോലി, ട്രംപിന്റെ വരവില്‍ മോദിയെ ട്രോളി കോണ്‍ഗ്രസ്!!

Google Oneindia Malayalam News

ദില്ലി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനവും തൊഴിലില്ലായ്മയെയും ബന്ധിപ്പിച്ച് പ്രധാനനമന്ത്രി നരേന്ദ്ര മോദിയെ ട്രോളി കോണ്‍ഗ്രസ്. 69 ലക്ഷം ഒഴിവുകളുണ്ട്. മോദി വാഗ്ദാനം ചെയ്ത രണ്ട് കോടി തൊഴിലിന്റെ ഭാഗമായി ലഭിക്കുന്നതാണ് ഇതെന്നും, എത്രയും പെട്ടെന്ന് അപേക്ഷിക്കണമെന്നും കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. മോദി നേരത്തെ രണ്ട് കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഇതിനെ ട്രോളുകയായിരുന്നു കോണ്‍ഗ്രസ്.

1

തൊഴിലാളികളെ ആവശ്യമുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ കൈവീശി കാണിക്കുന്നതാണ് നിങ്ങളുടെ ജോലി. 69 ലക്ഷം ഒഴിവുകളുണ്ട്. അച്ഛേദിന്‍ ആണ് നിങ്ങളുടെ കൂലി. 24 ഫെബ്രുവരി 2020, ഉച്ചയ്ക്ക് 12 മണി, മൊട്ടേര സ്‌റ്റേഡിയത്തിലെ ഇന്ത്യാ റോഡ് ഷോ എന്നിങ്ങനെയാണ് സ്ഥലവും സമയവും ദിവസവും, എന്നാണ് ട്വീറ്റ്. ജുംല 7 മില്യണ്‍ കാ എന്ന ഹാഷ്ടാഗും ഇതോടൊപ്പം നല്‍കിയിട്ടുണ്ട്.

ട്രംപിനെ കാണാന്‍ 70 ലക്ഷം പേര്‍ എത്തുമെന്ന വാദത്തെ പരിഹസിക്കുക കൂടിയാണ് കോണ്‍ഗ്രസ് ചെയ്തിരിക്കുന്നത്. എന്നാല്‍ 70 ലക്ഷമല്ല, ഒരു ലക്ഷം പേരാണ് ട്രംപിനെ വരവേല്‍ക്കാന്‍ എത്തുകയെന്ന് അഹമ്മദാബാദ് മുനിസിപ്പല്‍ കമമീഷണര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കൊളറാഡോയിലെ ഒരു റാലിക്കിടെ ഒരു കോടി പേര്‍ ഇന്ത്യയില്‍ തന്നെ വരവേല്‍ക്കാന്‍ എത്തുമെന്ന് മോദി പറഞ്ഞതായി ട്രംപ് പറഞ്ഞിരുന്നു. അതുകൊണ്ട് അമേരിക്കയിലെ 50000 പേരുടെ സാന്നിധ്യം നിരാശപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം കോണ്‍ഗ്രസിന്റെ ട്വീറ്റിനെ നിരവധി പേര്‍ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയുടെ പ്രതിച്ഛായയെ താഴ്ത്തിക്കെട്ടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയയിലെ ആരോപണം. ബിജെപിയും കോണ്‍ഗ്രസിന്റെ ട്രോളിനെ വിമര്‍ശിച്ചു. ഇന്ത്യയുടെ പുരോഗതി ആഗോള തലത്തില്‍ അറിയപ്പെടുന്നതില്‍ കോണ്‍ഗ്രസ് അസന്തുഷ്ടരാണെന്ന് ബിജെപി ആരോപിച്ചു. ഇത് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവും, ഏറ്റവും പ്രായമേറിയ ജനാധിപത്യ രാജ്യവും തമ്മിലുള്ള കൂടിക്കാഴ്ച്ചയാണ്. അത് ആഘോഷിക്കപ്പെടേണ്ടതാണെന്ന് ബിജെപി വക്താവ് സംപിത് പത്ര പറഞ്ഞു.

ട്രംപിന്റെ താജ് മഹല്‍ സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കില്ല....വ്യാപാര കരാറിലും അനിശ്ചിതത്വംട്രംപിന്റെ താജ് മഹല്‍ സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കില്ല....വ്യാപാര കരാറിലും അനിശ്ചിതത്വം

English summary
congress troll modi on jobs to welcome trump
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X