കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സത്യം മാത്രം പറയാന്‍ മാധ്യമപ്രവര്‍ത്തകനെ ബിജെപി ആവശ്യമുണ്ട്... ട്രോളുമായി കോണ്‍ഗ്രസ്!!

Google Oneindia Malayalam News

ദില്ലി: ബിജെപിയുടെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ ട്രോളി കോണ്‍ഗ്രസ്. കഴിഞ്ഞ ദിവസം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മോശം ഭക്ഷണം നല്‍കിയ സംഭവം പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകനെതിരെ കേസെടുത്തിരുന്നു. അതിനെയാണ് കോണ്‍ഗ്രസ് പരിഹസിച്ചിരിക്കുന്നത്. ബിജെപി സത്യം മാത്രം റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകനെ തിരയുകയാണെന്നും, അത്തരം മാധ്യമപ്രവര്‍ത്തകര്‍ എഴുതുന്നത് സത്യമാണെങ്കില്‍, അവരെ ഉടന്‍ തന്നെ ജയിലിലേക്ക് അയക്കുമെന്നും കോണ്‍ഗ്രസ് പരിഹസിച്ചു.

1

അതേസമയം കോണ്‍ഗ്രസിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. യുപി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് മാധ്യമപ്രവര്‍ത്തകന്‍ നടത്തിയതെന്നാണ് ഇയാള്‍ക്കെതിരെയുള്ള പരാതിയില്‍ പറയുന്നത്. കുട്ടികള്‍ക്ക് ചപ്പാത്തിയും ഉപ്പുമാണ് ഉച്ചഭക്ഷണത്തിന് നല്‍കുന്നതെന്ന് ഇയാള്‍ പുറത്തുവിട്ട ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. കേസെടുത്തതിനെതിരെ പ്രതിപക്ഷ വന്‍ പ്രതിഷേധമാണ് നടത്തുന്നത്.

യുപി സര്‍ക്കാര്‍ മികച്ച അവസരങ്ങള്‍ ലഭിക്കുന്നുണ്ട്, പക്ഷേ അതൊക്കെ വലിയ വഴിത്തിരിവുമായിട്ടാണ് വരുന്നതെന്ന പരിഹാസവും ഇതോടൊപ്പം കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിട്ടുണ്ട്. തനിക്കെതിരെ കേസെടുത്തത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നാണ് മാധ്യമപ്രവര്‍ത്തകന്‍ അറിയിച്ചത്. താന്‍ ദൃശ്യങ്ങള്‍ എടുക്കുന്നതിന് മുമ്പ് ഇക്കാര്യം സ്‌കൂള്‍ അധികൃതരെ അറിയിച്ചിരുന്നെന്നും, എന്നാല്‍ ഇവര്‍ ഗൗരവത്തോടെ കാര്യത്തെ കണ്ടില്ലെന്നും ഇയാള്‍ പറഞ്ഞു.

ഇതിനിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മറ്റൊരു ട്രോളുമായി രംഗത്തെത്തിയിട്ടുണ്ട്. അധ്യാപക ദിനത്തിലായിരുന്നു അദ്ദേഹത്തിന്റെ ട്രോള്‍. ഈ അധ്യാപക ദിനത്തില്‍ എന്നെ ട്രോളിയ സോഷ്യല്‍ മീഡിയക്കും, പ്രത്യേക അജണ്ടയുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കും, രാഷ്ട്രീയ അഭ്യുദയാകാംക്ഷികള്‍ക്കും, ഞാന്‍ നന്ദി പറയുന്നു. അവരുടെ ഭീകരമായ പരിഹാസങ്ങള്‍, തെറ്റായ പ്രത്യയശാസ്ത്രങ്ങള്‍, കോപം എന്നെ കൂടുതല്‍ ശക്തനാക്കിയെന്നും രാഹുല്‍ പറഞ്ഞു.

പി ചിദംബരം തീഹാര്‍ ജയിലിലേക്ക്.... 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡി, സിബിഐ വാദം അംഗീകരിച്ച് കോടതി!!പി ചിദംബരം തീഹാര്‍ ജയിലിലേക്ക്.... 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡി, സിബിഐ വാദം അംഗീകരിച്ച് കോടതി!!

English summary
congress trolls up government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X