സംജോത സ്ഫോടനത്തെ ഹിന്ദുക്കള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചെന്ന് ജെയ്റ്റ്ലി
ദില്ലി: സംജോത എക്സ്പ്രസ് സ്ഫോടനത്തെ ഉപയോഗിച്ച് ഹിന്ദുക്കളെ തീവ്രവാദിയായി മുദ്ര കുത്താന്‍ കോണ്‍ഗ്രസ് ശ്രമിച്ചെന്ന് അരുണ്‍ ജെയ്റ്റലി. കോണ്‍ഗ്രസ് സംജോത എക്സ്പ്രസ് സ്ഫോടനം ഹിന്ദു ഭീകരതായാണെന്ന രീതിയിലാണ് പ്രചരിപ്പിക്കുന്നതെന്നും വ്യാജ തെളിവുകള്‍ സൃഷ്ടിച്ചാണ് കേസെടുത്തതെന്നും കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.
ഹിന്ദു സമൂഹത്തെ അപകീര്‍ത്തി പെടുത്താനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്നും കോടതി തെളിവുകളുടെ അഭാവത്തില്‍ ഇതി തട്ടിക്കൂട്ട് കേസാണെന്ന് കോടതി വ്യക്തമാക്കിയതാണെന്നും അരുണ്‍ ജെയ്റ്റ്ലി പറയുന്നു. തെളിവുകളില്ലാത്ത കേസ് ഹൈന്ദവ സമൂഹത്തെ അപമാനിക്കാന്‍ വേണ്ടി മാത്രമാണ് അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും ജെയ്റ്റ്ലി പറയുന്നു.

ഹിന്ദു ഭീകരത എന്ന പേരില്‍ കോണ്‍ഗ്രസ് കൃത്രിമ തെളിവുകള്നല്കിയെങ്കിലും കോടതി സത്യം മനസിലാക്കി എന്നും ജെയ്റ്റ്ലി പറയുന്നു. അതിനാലാകം ഇന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഹിന്ദുത്വത്തെ ഉള്‍ക്കൊണ്ട് പ്രാര്‍ത്ഥനയും ആരാധനയും ആരംഭിക്കുന്നതെന്നും അരുണ്‍ ജെയ്റ്റിലി പരിഹസിച്ചു. 2007 ഫെബ്രുവരി 18ന് നടന്ന സംജോത എക്സ്പ്രസ് സ്ഫോടനത്തില്‍ 68 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 43 പേര് പാകിസ്താനി പൗരന്മാരും 10 പേര് ഇന്ത്യക്കാരും 15 പേരെ തിരിച്ചറിയാന്‍ കഴിയാത്തവരുമായിരുന്നു. ഹരിയാന പോലീസ് അന്വേഷണമാരംഭിച്ച കേസ് പിന്നീട് ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുക്കുകയായിരുന്നു. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവരെയെല്ലാം തെളിവുകളില്ലാത്തതിനാല്‍ കോടതി വിട്ടയക്കയായിരുന്നു.
-
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ് -
കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
സ്വർണം പവന് 50000 രൂപ വരെ; ലണ്ടൻ തന്ത്രവുമായി കേരളത്തിലെ വ്യാപാരികൾ, പിടിച്ച് നിൽക്കാൻ ഏകപോംവഴിയെന്ന്












Click it and Unblock the Notifications