കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംജോത സ്ഫോടനത്തെ ഹിന്ദുക്കള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചെന്ന് ജെയ്റ്റ്ലി

  • By Desk
Google Oneindia Malayalam News

ദില്ലി: സംജോത എക്‌സ്പ്രസ് സ്‌ഫോടനത്തെ ഉപയോഗിച്ച് ഹിന്ദുക്കളെ തീവ്രവാദിയായി മുദ്ര കുത്താന്‍ കോണ്‍ഗ്രസ് ശ്രമിച്ചെന്ന് അരുണ്‍ ജെയ്റ്റലി. കോണ്‍ഗ്രസ് സംജോത എക്‌സ്പ്രസ് സ്‌ഫോടനം ഹിന്ദു ഭീകരതായാണെന്ന രീതിയിലാണ് പ്രചരിപ്പിക്കുന്നതെന്നും വ്യാജ തെളിവുകള്‍ സൃഷ്ടിച്ചാണ് കേസെടുത്തതെന്നും കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.

<strong>ദെെവവിളിയില്‍ സ്ഥാനാര്‍ത്ഥിയായി, മിസോറമില്‍ ദെെവത്തിന്‍റെ സ്വന്തം സ്ഥാനാര്‍ത്ഥിയായി ഒരു സ്ത്രീ!!</strong>ദെെവവിളിയില്‍ സ്ഥാനാര്‍ത്ഥിയായി, മിസോറമില്‍ ദെെവത്തിന്‍റെ സ്വന്തം സ്ഥാനാര്‍ത്ഥിയായി ഒരു സ്ത്രീ!!

ഹിന്ദു സമൂഹത്തെ അപകീര്‍ത്തി പെടുത്താനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്നും കോടതി തെളിവുകളുടെ അഭാവത്തില്‍ ഇതി തട്ടിക്കൂട്ട് കേസാണെന്ന് കോടതി വ്യക്തമാക്കിയതാണെന്നും അരുണ്‍ ജെയ്റ്റ്‌ലി പറയുന്നു. തെളിവുകളില്ലാത്ത കേസ് ഹൈന്ദവ സമൂഹത്തെ അപമാനിക്കാന്‍ വേണ്ടി മാത്രമാണ് അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും ജെയ്റ്റ്‌ലി പറയുന്നു.

Samjautha express

ഹിന്ദു ഭീകരത എന്ന പേരില്‍ കോണ്‍ഗ്രസ് കൃത്രിമ തെളിവുകള്‍നല്‍കിയെങ്കിലും കോടതി സത്യം മനസിലാക്കി എന്നും ജെയ്റ്റ്‌ലി പറയുന്നു. അതിനാലാകം ഇന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഹിന്ദുത്വത്തെ ഉള്‍ക്കൊണ്ട് പ്രാര്‍ത്ഥനയും ആരാധനയും ആരംഭിക്കുന്നതെന്നും അരുണ്‍ ജെയ്റ്റിലി പരിഹസിച്ചു. 2007 ഫെബ്രുവരി 18ന് നടന്ന സംജോത എക്‌സ്പ്രസ് സ്‌ഫോടനത്തില്‍ 68 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 43 പേര്‍ പാകിസ്താനി പൗരന്മാരും 10 പേര്‍ ഇന്ത്യക്കാരും 15 പേരെ തിരിച്ചറിയാന്‍ കഴിയാത്തവരുമായിരുന്നു. ഹരിയാന പോലീസ് അന്വേഷണമാരംഭിച്ച കേസ് പിന്നീട് ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുക്കുകയായിരുന്നു. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവരെയെല്ലാം തെളിവുകളില്ലാത്തതിനാല്‍ കോടതി വിട്ടയക്കയായിരുന്നു.

English summary
Congress try defame hindus for samjauth express blast of 2017 says Arun Jaitley
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X