കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് സംഘടനാ സംവിധാനം പൊളിച്ചെഴുതുന്നു..... ബിജെപി മോഡലിലേക്ക് മാറും!!

Google Oneindia Malayalam News

Recommended Video

cmsvideo
കോണ്‍ഗ്രസിൽ അടിമുടി മാറ്റം, ലക്ഷ്യം നിയമസഭാ തിരഞ്ഞെടുപ്പ്

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോണ്‍ഗ്രസ് സംഘടനാ സംവിധാനം മെച്ചപ്പെടുത്തുന്നു. പ്രധാനമായും ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് കൂടി ലക്ഷ്യമിട്ടാണ് ഈ നീക്കം. പ്രാദേശിക തലം മുതല്‍ കോണ്‍ഗ്രസിന്റെ സംഘടനാ ദുര്‍ബലമാണ്. രാഹുല്‍ ഗാന്ധി ഇത് പരിഹരിക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ബിജെപിയുടെ നിലവിലെ സംഘടനാ സംവിധാനത്തിന് തുല്യമായിട്ടാണ് ഉയര്‍ത്താനാണ് ലക്ഷ്യം.

അതേസമയം സംഘടനയെ ശക്തിപ്പെടുത്താന്‍ പാര്‍ട്ടിയിലെ യുവജനസംഘടനകളെ ഒപ്പം കൂട്ടുന്നുണ്ട് രാഹുല്‍. ബിജെപിയുടെ വൈഡ് നെറ്റ്‌വര്‍ക്ക് 2014ല്‍ അവരെ അധികാരത്തിലെത്തിക്കുന്നതിന് സുപ്രധാനമായിരുന്നു. ഇനിയുള്ള തിരഞ്ഞെടുപ്പുകള്‍ ഓരോന്നും വളരെ നിര്‍ണായകമാണെന്ന് രാഹുല്‍ പറയുന്നു. പ്രിയങ്ക ഗാന്ധിയുടെ നിര്‍ദേശ പ്രകാരമാണ് ഈ നീക്കം.

10 കോടി അംഗങ്ങള്‍

10 കോടി അംഗങ്ങള്‍

കോണ്‍ഗ്രസ് പത്ത് കോടി അംഗങ്ങളെയാണ് പാര്‍ട്ടിയിലേക്ക് കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നത്. നിലവില്‍ ബിജെപിക്ക് പത്ത് കോടി അംഗങ്ങളുണ്ട്. അതായത് ഇന്ത്യയിലുള്ള യുവാക്കളില്‍ പത്തിലൊരാള്‍ ബിജെപിയുടെ ഭാഗമാണ്. ഇത് ബിജെപിയുടെ തേരോട്ടത്തിന് വഴിയൊരുക്കിയിരുന്നു. ഇതേ രീതി തന്നെ കോണ്‍ഗ്രസ് പരീക്ഷിക്കുന്നതും അതുകൊണ്ടാണ്. കോണ്‍ഗ്രസ് ശക്തി വീണ്ടെടുക്കണമെങ്കില്‍ സംഘടനാ ശക്തി വര്‍ധിപ്പിക്കണമെന്നാണ് രാഹുലിന്റെ നിര്‍ദേശം.

പുതുപരീക്ഷണം....

പുതുപരീക്ഷണം....

എന്‍ഡിഎയ്ക്ക് 2014ല്‍ 16 കോടി വോട്ടുകളാണ് ലഭിച്ചത്. ഇതില്‍ ബഹുഭൂരിപക്ഷവും ബിജെപിയുടെ വോട്ടുബാങ്കാണ്. പാര്‍ട്ടി അംഗങ്ങളില്‍ ഭൂരിഭാഗം പേരും ബിജെപിക്ക് തന്നെ വോട്ടു ചെയ്‌തെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. കോണ്‍ഗ്രസ് മൂന്ന് സംസ്ഥാനങ്ങളില്‍ വിജയിച്ചെങ്കിലും വോട്ട് ശതമാനത്തിലോ വോട്ട് ചെയ്തവരുടെ എണ്ണത്തിലോ വലിയ വര്‍ധന ഉണ്ടായിരുന്നില്ല. ഇതാണ് സംഘടനയില്‍ പൊളിച്ചെഴുത്തുമായി കോണ്‍ഗ്രസ് രംഗത്തെത്താന്‍ കാരണം.

ലോകത്തെ വലിയ പാര്‍ട്ടി

ലോകത്തെ വലിയ പാര്‍ട്ടി

ലോകത്തെ ഏറ്റവും വലിയ പാര്‍ട്ടി എന്ന വിശേഷണം ബിജെപിക്കുണ്ട്. കോണ്‍ഗ്രസിന്റെ വോട്ടുബാങ്ക് പലയിടത്തും ബിജെപി ചോര്‍ത്തുന്നതും ഇത് കൊണ്ടാണ്. ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് 9 കോടി അംഗങ്ങളാണ് ഉള്ളത്. ഏറ്റവും വലിയ പാര്‍ട്ടിയെന്ന വിശേഷണമുണ്ട് അവര്‍ക്കും. എന്നാല്‍ പാര്‍ട്ടി അംഗത്വം വലിയ കടമ്പയാണ്. കോണ്‍ഗ്രസ് ബിജെപിയുടെ മിസ്ഡ് കോള്‍ സമ്പ്രദായം കൊണ്ടുവരാന്‍ സാധ്യതയുണ്ട്.

അംഗത്വം ഇങ്ങനെ

അംഗത്വം ഇങ്ങനെ

ബിജെപി അംഗത്വത്തിനായി 5 രൂപയാണ് ചെലവിടേണ്ടത്. ഇത് കോണ്‍ഗ്രസില്‍ സൗജന്യമായി കൊണ്ടുവരുന്ന രീതിയാണ് രാഹുല്‍ മുന്നോട്ട് വെക്കുന്നത്. പക്ഷേ ഇത് പാര്‍ട്ടിയുടെ നടത്തിപ്പിന് വലിയ പ്രതിസന്ധി ഉണ്ടാക്കുമെന്നാണ് മുതിര്‍ന്ന നേതാക്കള്‍ പറയുന്നത്. വളണ്ടറി സംഭാവനയായി 100 രൂപയും, ബിജെപിയുടെ പാര്‍ട്ടി പ്രവേശന ഫീയാണ്. ഇതുവഴി ആയിരം കോടി രൂപ പാര്‍ട്ടിയിലെത്തും. 2 രൂപ എന്ന നിരക്കും പ്രാവര്‍ത്തികമാക്കാനാണ് ശ്രമം നടക്കുന്നത്. ബിജെപിയുടെ ആജീവന്‍ സഹയോഗ് നിധിക്ക് ബദല്‍ പദ്ധതി ഒരുക്കാനും രാഹുല്‍ ലക്ഷ്യമിടുന്നുണ്ട്.

മിസ്ഡ് കോള്‍ പദ്ധതി

മിസ്ഡ് കോള്‍ പദ്ധതി

മിസ്ഡ് കോള്‍ പദ്ധതി പകരം സോഷ്യല്‍ മീഡിയ അംഗത്വം കൊണ്ടുവരാനാണ് പാര്‍ട്ടിയുടെ ശ്രമം. ബിജെപിയുടെ മിസ്ഡ് കോള്‍ പദ്ധതി പാര്‍ട്ടിയുടെ ബാനറുകളിലൂടെയാണ് അമിത് ഷാ പ്രചരിപ്പിച്ചത്. ഇതുവഴി നിരധി പേര്‍ പാര്‍്ട്ടിയില്‍ അംഗത്വമെടുക്കുകയും പലരും പാര്‍ട്ടിയിലേക്ക് സംഭാവന ചെയ്യുകയും ചെയ്തിരുന്നു. ഇത് മുഴുവന്‍ പാര്‍ട്ടി കൃത്യമായി നീരിക്ഷിച്ചിരുന്നു. ബിജെപിയുടെ ആശയങ്ങളില്‍ ആകൃഷ്ടരാവുന്നവരെ തിരിച്ചറിഞ്ഞ് അവരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാന്‍ അമിത് ഷായ്ക്ക് സാധിച്ചിരുന്നു. ഇതേ രീതി തന്നെയാണ് രാഹുലും പരീക്ഷിക്കുന്നത്.

മധ്യവര്‍ഗത്തില്‍ ശ്രദ്ധ

മധ്യവര്‍ഗത്തില്‍ ശ്രദ്ധ

മധ്യവര്‍ഗ അംഗങ്ങളെയാണ് ബ്ിജെപി പാര്‍ട്ടിയിലേക്ക് ആകര്‍ഷിച്ചത്. ആര്‍എസ്എസിന്റെ 55000 ശാഖകളാണ് ബിജെപിയുടെ സംഘടനാ ശക്തി വര്‍ധിപ്പിച്ചത്. 6000 മുഴുവന്‍ സമയ പ്രചാരകര്‍ ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് വരെ ഇതില്‍ മികച്ചവരെയാണ് തിരഞ്ഞെടുക്കുന്നത്. ഇതിന് പുറമേ സാമ്പത്തിക സ്രോതസ്സുകളെ ബിജെപിയുടെ സംഘടനാ പ്രവര്‍ത്തനത്തെ അളവറ്റ് സഹായിച്ചിരുന്നു. കോര്‍പ്പറേറ്റുകളെ ഒപ്പം കൂട്ടി പാര്‍ട്ടിയുടെ സാമ്പത്തിക അടിത്തറ ആദ്യം ഭദ്രമാക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം.

സേവാദള്‍ കളത്തിലിറങ്ങും

സേവാദള്‍ കളത്തിലിറങ്ങും

കോണ്‍ഗ്രസിന്റെ സന്നദ്ധ സംഘടനയായ സേവാദളിന്റെ സേവനം ഈ വിഷയത്തില്‍ രാഹുല്‍ തേടുന്നുണ്ട്. പ്രിയങ്കയുടെ നിര്‍ദേശങ്ങളും രാഹുല്‍ സ്വീകരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വീകാര്യതയേക്കാള്‍ ബിജെപിയുടെ സംഘടനാ പ്രവര്‍ത്തനമാണ് തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ അവരെ സന്നദ്ധമാക്കിയതെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. യുവാക്കളില്‍ നിന്ന് ആദ്യ പരീക്ഷണം തുടങ്ങും. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

ലഖ്‌നൗവില്‍ രാജ്‌നാഥ് സിംഗ് അടിതെറ്റും.... ഷിയാ, സുന്നി വിഭാഗങ്ങള്‍ കോണ്‍ഗ്രസ്!!ലഖ്‌നൗവില്‍ രാജ്‌നാഥ് സിംഗ് അടിതെറ്റും.... ഷിയാ, സുന്നി വിഭാഗങ്ങള്‍ കോണ്‍ഗ്രസ്!!

English summary
congress try to change organisational structure like bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X